February 19, 2021

ദേശീയ വിധവ പെൻഷൻ 2020 കൂടുതൽ ആനുകൂല്യങ്ങളുടെ നിങ്ങൾക്കായി സമർപ്പിക്കുകയാണ്, അപേക്ഷിക്കാം

ദേശീയ വിധവ പെൻഷൻ 2020 കൂടുതൽ ആനുകൂല്യങ്ങളുടെ നിങ്ങൾക്കായി സമർപ്പിക്കുകയാണ് ഒപ്പം ഇതിനുവേണ്ടി അപേക്ഷിക്കാം.

നമ്മുടെ കേരളത്തിൽ ഉള്ള വിധവകൾക്ക് വീണ്ടും വിവാഹം കഴിക്കാത്ത സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസർക്കാറും സംസ്ഥാന ഗവൺമെൻറ് കൂടി ചേർന്ന് കൊണ്ടുള്ള ഇന്ദിരാഗാന്ധി പെൻഷൻ സ്കീം 2020ൽ 100 രൂപ കൂട്ടി 1300 രൂപ ആക്കിയിരിക്കുകയാണ്, ഇതിനായി അപേക്ഷ വച്ച് കഴിഞ്ഞു 45 ദിവസത്തിനുള്ളിൽ അനുമതി നൽകികൊണ്ട് നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതായിരിക്കും, ഇനി അഥവാ എന്തെങ്കിലും കാരണവശാൽ പുറംതള്ളപ്പെട്ടിട്ടുണ്ടെങ്കിൽ കലക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ദേശീയ വിധവാ പെൻഷൻ എന്നു പറയുമ്പോൾ അതിൽ വിധവകൾക്കും, വിവാഹമോചിതരായവർക്കും ഭർത്താവ് ഉപേക്ഷിച്ചുപോയവർക്കും സ്ഥാനമുണ്ട് ആയതിനാൽ ഇവർക്കെല്ലാം പൊതുവേ സമർപ്പിക്കേണ്ട രേഖകളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് അറിയേണ്ടതുണ്ട്.

അപ്പോൾ മേൽപ്പറഞ്ഞ സ്ത്രീകൾ അഗതികൾ ആയിരിക്കാൻ പാടില്ല, ഒപ്പം വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം, കൂടാതെ രണ്ടു വർഷമായിട്ട് സംസ്ഥാനത്ത് സ്ഥിരതാമസം ആയവർ ആയിരിക്കണം, എന്നിവയാണ് പൊതുവായ നിബന്ധനകൾ.

പിന്നെ വിധവകൾ ആണെങ്കിൽ ഭർത്താവിൻറെ മരണ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, രണ്ടു പുനർവിവാഹം കഴിച്ചിട്ടില്ല എന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, രണ്ടു വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാണ് എന്നുള്ളത് തെളിയിക്കാൻ റേഷൻ കാർഡും മറ്റും ഹാജരാക്കണം, ഒപ്പം ഒരു തിരിച്ചറിയൽ രേഖ കൂടി സമർപ്പിക്കേണ്ടതുണ്ട്.

പിന്നെ ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 7 വർഷമായ 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്, ഇതിനായി അവർ വില്ലേജ് ഓഫീസിൽ ഭർത്താവ് ഉപേക്ഷിച്ച് പോയി എന്നതിന് പിന്നീട് വിവാഹം കഴിച്ചിട്ടില്ല എന്നതിനും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വാങ്ങണം, അതോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയെല്ലാം സമർപ്പിക്കാം.

പിന്നെ വിവാഹമോചിതരെ സംബന്ധിച്ച് പറഞ്ഞതുപോലെ തന്നെ വില്ലേജ് ഓഫീസറുടെ പുനർവിവാഹം കഴിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റും, വിവാഹമോചന സർട്ടിഫിക്കറ്റ്, സാധാരണപോലെ ആധാർ കാർഡ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ഇനി ഭർത്താവ് ഉപേക്ഷിച്ചുപോയതല്ലാതെ ഭർത്താവിനെ കാണാതെ ആയിട്ടു ഏഴുവർഷം ആയിട്ടുണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്കും മേൽ പറഞ്ഞ രേഖകൾ വച്ച് അപേക്ഷിക്കാം.

20 വയസ്സ് പൂർത്തിയായ ആൺമക്കൾ ഉള്ള വീടുകളിൽ നിന്നും അപേക്ഷ വെക്കാം, ക്ഷേമനിധി പെൻഷനുകൾ കൈപ്പറ്റുന്നവർ, വൃദ്ധസദനം അനാഥമന്ദിരം അവിടെ നിന്നുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കും, വികലാംഗ പെൻഷൻ കൈപ്പറ്റുന്ന ആളുകൾ, അങ്കണവാടിയിൽ വർക്ക് ചെയ്യുന്നവർ
എന്നിവർക്കെല്ലാം അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് ഇതിന് അടുത്തുള്ള ജനസേവാ കേന്ദ്രങ്ങളിൽ പോയി മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് കൊണ്ടുപോയി അപേക്ഷിക്കാവുന്നതാണ്, അപേക്ഷിച്ചു കഴിഞ്ഞു 45 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീർപ്പ് ഉണ്ടാവും, അല്ലാത്ത പക്ഷം അപേക്ഷ തള്ളിക്കളഞ്ഞാൽ കളക്ടറുടെ മുമ്പാകെ അപേക്ഷ സമർപ്പിക്കുവാൻ നിങ്ങൾക്ക് അവസരമുണ്ട്.

അപ്പോൾ അർഹതയുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കാം, വെറുതെ സർക്കാറിന്റെ ഭാഗത്തു നിന്നുള്ള ഒരു ഈ ഒരു ആനുകൂല്യം കളയേണ്ട ആവശ്യമില്ല, കാരണം ഇത് ജനങ്ങൾക്ക് അവകാശപ്പെട്ടത് തന്നെയാണ്.