September 24, 2020

ക്ഷേമനിധിയിൽ അംഗത്വം ഉള്ളവർക്ക് ആയിരം രൂപ മുതൽ ധനസഹായം നൽകുന്നു, 30 വരെ അപേക്ഷിക്കാം

ക്ഷേമനിധിയിൽ അംഗത്വം ഉള്ളവർക്ക് 1000 രൂപ മുതൽ ധനസഹായം നൽകുന്നു.

മഹാമാരിയോടനുബന്ധിച്ച് പ്രതിസന്ധി അതിജീവിക്കാനായി സർക്കാർ അനവധി ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് നൽകിയത്, ക്ഷേമനിധിയിൽ അംഗത്വം ഉള്ള ആളുകൾക്ക് ക്ഷേമനിധി വഴി തന്നെ ധനസഹായവും വായ്പയും നൽകി വന്നിരുന്നു, ചുരുങ്ങിയത് 1000 രൂപ മുതലായിരുന്നു ക്ഷേമനിധി ആനുകൂല്യങ്ങൾ തുടങ്ങിയത്, എന്നാൽ പല കാരണത്താൽ പല ക്ഷേമനിധിയിൽ അംഗത്വം ഉണ്ടായിട്ടും ധനസഹായം ലഭിക്കാത്തവർക്ക് സർക്കാർ ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്.

അതായത് ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചു അർഹതയുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഇതിനു വീണ്ടും അപേക്ഷിക്കാവുന്നതാണ്, ജൂൺ 30 വരെ ആണ് സർക്കാർ ഇതിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്, ആയതിനാൽ അർഹതയുണ്ടായിട്ടും അപേക്ഷിക്കാത്തവരും മറ്റും അതാത് ക്ഷേമനിധിയിലേക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.

ഓരോ ക്ഷേമനിധിയും കൊടുക്കുന്ന ധനസഹായം വേറെ വേറെ ആയിരിക്കും, ചുരുങ്ങിയത് 1000 രൂപയെങ്കിലും നിങ്ങൾക്ക് എന്തായാലും ലഭ്യമാകുന്നതാണ്. ഇതിനായുള്ള അപേക്ഷ ഓൺലൈനായി അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങൾ വഴിയും വയ്ക്കാവുന്നതാണ്, ബാങ്ക് അക്കൗണ്ടിൽ ആയിരിക്കും തുക ക്രെഡിറ്റ് ആവുക, ആയതിനാൽ അർഹതയുണ്ടെങ്കിൽ ഉടനെതന്നെ ജൂൺ മുപ്പതാം തീയതിക്ക് മുൻപ് അപേക്ഷ വച്ച് ധനസഹായം സ്വീകരിക്കാം.