April 12, 2021

രാജ്യത്തുതന്നെ ആദ്യമായിട്ട് നമ്മുടെ സംസ്ഥാനം സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കിറ്റ് വിതരണം

രാജ്യത്തുതന്നെ ആദ്യമായിട്ട് നമ്മുടെ സംസ്ഥാനം സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കിറ്റ് വിതരണം നടത്തുന്നു.

ഒരുപാട് സന്തോഷം നൽകുന്ന 81 കോടി രൂപയുടെ പുതിയ പദ്ധതിയായ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉള്ള 420 രൂപയുടെ സൗജന്യ കിറ്റ് ഏറെ ആശ്വാസകരമായിരിക്കും. ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 930 രൂപ വിലവരുന്ന സൗജന്യ കിറ്റ് വിതരണം ചെയ്തിരുന്നു, അത് ഏതാണ്ട് വിതരണം കഴിഞ്ഞിരിക്കുകയാണ്, അതിനുശേഷം ഏറ്റവും ഉപകാരപ്രദമാകുന്ന മറ്റൊരു പദ്ധതിയാണ് സർക്കാർ ആവിഷ്കരിക്കാൻ പോകുന്നത്.

അതായത് ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 26 ലക്ഷം സ്കൂൾ വിദ്യാർഥികൾക്ക് അതും സർക്കാർ, എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 420 രൂപ വരെയുള്ള ഫ്രീ കിറ്റ് ലഭിക്കാൻ പോകുന്നത്. പലവ്യഞ്ജനങ്ങളും, 4 കിലോ അരിയും ആണ് സർക്കാർ നിശ്ചയിച്ചിരുന്നത്, കിറ്റ് കൂപ്പണുകൾ സ്കൂളുകളിൽ കൊടുത്തിട്ട് സാമൂഹിക അകലം പാലിച്ച് കുട്ടികളുടെ രക്ഷിതാക്കൾ കൂപ്പൺ കൈപ്പറ്റി സപ്ലൈകോ അല്ലെങ്കിൽ മാവേലി സ്റ്റോർ വഴി കൂപ്പൺ കൊടുത്തു കിറ്റ് കൈ പറ്റാവുന്ന രീതിയായിരുന്നു ഉദ്ദേശിച്ചിരുന്നത്.

പക്ഷേ അതിലും എളുപ്പം ആക്കി കൊണ്ട് തന്നെ ഈ കിറ്റുകൾ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം അനുസരിച്ചു അത്രയും കിറ്റുകൾ സ്‌കൂളിൽ എത്തിക്കാനാണ് തീരുമാനം, അതാകുമ്പോൾ രക്ഷിതാക്കൾക്ക് നേരിട്ട് അവിടെ നിന്ന് വാങ്ങിയാൽ മതിയാകും.

ഒന്നു മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 320 രൂപയുടെ കിറ്റും, അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 420 രൂപയുടെ കിറ്റ് ആയിരിക്കും ലഭിക്കുക. നാല് കിലോ അരി എന്തായാലും കിറ്റിൽ ഉൾപ്പെട്ടിരിക്കും, പക്ഷേ പലവ്യഞ്ജനങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതെയുള്ളൂ, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുട്ടികളുടെ ഗ്രൂപ്പുകൾ വഴി അറിയുന്നതായിരിക്കും, അന്നേരം കുട്ടികളുടെ രക്ഷിതാക്കൾ കിറ്റ് വാങ്ങാൻ പോയിരുന്നാൽ മതിയാകും.

ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് കൊണ്ടു ഈ അധ്യയനവർഷത്തിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നൽകാൻ സാധിക്കാത്തതിനാൽ സംസ്ഥാനസർക്കാർ അത് കുട്ടികളുടെ വീട്ടിലേക്ക് കിറ്റ് എന്ന രൂപത്തിൽ എത്തിക്കുവാൻ ആണ് ഈ പദ്ധതിയിലൂടെ വിചാരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായി ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത് നമ്മുടെ സംസ്ഥാനത്ത് ആണെന്ന് നമുക്ക് അഭിമാനിക്കാം.

അനവധി കുട്ടികൾക്കും കുടുംബത്തിനും ആയിരിക്കും ഈ കിറ്റ് ഉപകാരപ്പെടാൻ പോകുന്നത്, ആയതിനാൽ ഇങ്ങനെ ഒരു വിതരണം ഉടൻ തന്നെ ഉണ്ടാകും എന്ന് എല്ലാവരും അറിഞ്ഞിരിക്കുക.