January 18, 2021

ജൂൺ മാസം നിങ്ങൾ റേഷൻ കടയിൽ പോകുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, പെട്ടെന്ന് കൈപ്പറ്റുക

ജൂൺ മാസം നിങ്ങൾ റേഷൻ കടയിൽ പോകുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

നമുക്കറിയാം പല ആനുകൂല്യങ്ങളുടെയും അവസാന മാസമാണ് ജൂൺ 2020, ആയതിനാൽ ചില കാര്യങ്ങൾക്ക് ഈ മാസം പ്രത്യേകതയുണ്ട്. അതായത് നിങ്ങൾ റേഷൻ വാങ്ങാൻ പോകുമ്പോൾ എപ്പോഴും റേഷൻ കാർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പർ ഉള്ള ഫോണുമായി പോകേണ്ടതുണ്ട്, കാരണം ഒ.ടി.പി സന്ദേശം വഴി ആയിരിക്കും നിങ്ങൾക്ക് ഈ മാസം റേഷൻ ലഭിക്കുക, മുൻപും അങ്ങനെ തന്നെയാണ് റേഷൻ ലഭിച്ചത് എന്ന് പറയുന്നവർ ഉണ്ടാകും, പക്ഷേ ചില റേഷൻകടകളിൽ ബയോമെട്രിക് സംവിധാനം ഒക്കെ നടത്തിയിട്ടാണ് കഴിഞ്ഞമാസം റേഷനുകൾ നൽകിയത്, ആയതിനാൽ ഇക്കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു കൊള്ളുന്നു.

ഇനി റേഷൻ കാർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പർ ഏതാണെന്ന് അറിയാത്തവർക്കായി നിങ്ങൾ മുൻപ് റേഷൻ വാങ്ങുമ്പോൾ റേഷനും ആയി ബന്ധപ്പെട്ട സന്ദേശങ്ങൾ ഏത് ഫോൺ നമ്പറിലേക്ക് ആണോ വരുന്നത് ആ ഫോൺ നമ്പർ ആയിരിക്കും റേഷൻ കാർഡുമായി രജിസ്റ്റർ ചെയ്തിരുന്നത്, അപ്പോൾ അത് നോക്കി ആ സിം ഉള്ള ഫോൺ കൊണ്ടു പോകാൻ ശ്രദ്ധിക്കുക.

പിന്നെ കേന്ദ്ര സർക്കാരിൻറെ മുൻഗണന വിഭാഗങ്ങൾക്കുള്ള അരിയും, പയറും ഇപ്പോൾ വിതരണം ആരംഭിച്ചിട്ടുണ്ട് ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ ഇത് വാങ്ങാൻ ശ്രമിക്കുക, കൂടാതെ കഴിഞ്ഞമാസം എന്തെങ്കിലും കുടിശ്ശിക ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതും കൂടി എല്ലാവരും ചേർത്തു വാങ്ങുക. കാരണം ഇനി ജൂലൈ ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുകയില്ല എന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു, ആയതിനാൽ സാമൂഹിക അകലം പാലിച്ച് എത്രയും പെട്ടെന്ന് തന്നെ കൈപ്പറ്റുക.