കടുത്ത പിഴയും നിയമനടപടികളും നടത്തിവരികയാണ്, അത്തരത്തിൽ കൃത്രിമം കാണിച്ചിട്ടുണ്ടെങ്കിൽ

അനർഹമായ റേഷൻകാർഡ് ഉടമകളെ പറ്റി പരിശോധന നടത്തുകയും, സിവിൽസപ്ലൈസ് അവരെ കണ്ടെത്തി കടുത്ത പിഴയും നിയമനടപടികളും നടത്തിവരികയാണ്. അത്തരത്തിൽ നിങ്ങളും കൃത്രിമം കാണിച്ചിട്ടുണ്ടെങ്കിൽ കരുതി ഇരുന്നോളു.

ലോക്ക് ഡൗൺ കാലയളവിൽ അനധികൃതമായി അർഹതയില്ലാത്ത റേഷനും ആനുകൂല്യങ്ങളും റേഷൻ കാർഡ് ഉപയോഗിച്ച് കൈ പറ്റിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ പേരിൽ കടുത്ത പിഴയും, നിയമനടപടികളും എടുക്കുവാനായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എത്തുന്നതായിരിക്കും.

ലോക്ക് ഡൗൺ സമയത്ത് അർഹതയുണ്ടായിട്ടും കൂടി റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് മാത്രം ആനുകൂല്യങ്ങൾ വാങ്ങാൻ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു, ഈ സമയങ്ങളിൽ റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കാത്തതുകൊണ്ട് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് എന്ന ഒരു പദ്ധതി സർക്കാർ നിലവിൽ കൊണ്ടുവന്നത്, അത് മൂലം ഒരുപാട് അർഹരായ ആളുകൾ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് റേഷൻ കാർഡ് കൈപ്പറ്റിയിരുന്നു, ഇതുവച്ച് അവർക്ക് റേഷൻ വാങ്ങാനും സാധിച്ചു, എന്നാൽ പലരും ഇത് കണക്കിലെടുത്ത് നിലവിൽ ഒരു റേഷൻ കാർഡ് ഉണ്ടായിട്ടുപോലും മുൻഗണനാ വിഭാഗത്തിൽ ഒരു റേഷൻ കാർഡ് കൂടി ഇതിലൂടെ നേടി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും മറ്റും ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഒരുപാട് പേര് ചെയ്തതുകൊണ്ടാണ് ധാരാളം പരാതികളും മറ്റും സിവിൽസപ്ലൈസ് ഓഫീസിൽ വന്നത്, തീർച്ചയായും അത് നിയമത്തിനെതിരായതുകൊണ്ട് തന്നെ സിവിൽ സപ്ലൈസ് ഓഫീസർമാർ അന്വേഷണത്തിനായി ഇറങ്ങുമെന്ന് പറഞ്ഞിരുന്നു, ഇപ്പോൾ ലോക്ക് ഡൗൺ തീർന്നു വരുന്നതോടനുബന്ധിച്ചു കോഴിക്കോട് ജില്ലയിൽ ഈയൊരു പരിശോധന പൊടിപൊടിക്കുകയാണ്, ധാരാളം ആളുകളുടെ പേരിലും നടപടി എടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റു ജില്ലകളിലും ഉടനെ തന്നെ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതായിരിക്കും, കാരണം ഇത് ദുരുപയോഗം ചെയ്തവരുടെ എല്ലാവിധ വിവരങ്ങളും ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യിൽ എത്തിയിട്ടുണ്ട്.

അപ്പോൾ തെറ്റായ മാർഗ്ഗത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയവരുടെ റേഷൻകാർഡ് റദ്ദാക്കുകയും, വാങ്ങിയ ആനുകൂല്യങ്ങളുടെ ഇരട്ടി തുക അവരിൽ നിന്ന് വാങ്ങുകയും, പിന്നെ കടുത്ത പിഴയും അവരിൽ നിന്ന് ഈടാക്കുകയും ചെയ്യും എന്നാണ് തീരുമാനം.

നമുക്കറിയാം 1000 സ്ക്വയർ ഫീറ്റിനു മുകളിൽ വീട് ഉള്ളവർ, നാലുചക്ര വാഹനങ്ങൾ സ്വന്തം ആയിട്ടുള്ളവർ, വിദേശത്ത് ജോലി ഉള്ളവർ എന്നിവർക്ക് ഒരിക്കലും മുൻഗണന റേഷൻ കാർഡ് കൈപ്പറ്റുവാൻ അർഹതയില്ല, എന്നിട്ടും ഈ ലോക്ക് ഡൗണിൽ വരുത്തിയ ഇളവിനെ സംബന്ധിച്ച് കൃത്രിമം കാണിച്ച് അങ്ങനെ മുൻഗണനാ വിഭാഗത്തിൽ കാർഡ് എടുക്കാൻ ശ്രമിച്ചവരുടെ നേരെ ആണ് കൂടുതൽ നടപടികൾ എടുക്കുന്നത്.

പിന്നെ ഈ പദ്ധതി പിൻവലിച്ചിട്ടില്ല എന്ന കാര്യം കൂടി നിങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും, ആയതിനാൽ അർഹതയുള്ളവർക്ക് ഇനിയും ആധാർ കാർഡ് ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ് കൈപ്പറ്റാവുന്നതാണ്, അല്ലാത്തപക്ഷം ആധാർ കാർഡ് ഉപയോഗിച്ച് അർഹത ഇല്ലാത്ത റേഷൻ കാർഡുകൾ കൈപ്പറ്റുന്നവരുടെ വിവരങ്ങൾ തീർച്ചയായും ഭക്ഷ്യവകുപ്പിൻറെ കൈയിൽ ഉണ്ടാകും, ആയതിനാൽ അതിബുദ്ധി കാണിച്ച് വെറുതെ പണി വാങ്ങി വയ്ക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും നിലവിൽ ഇങ്ങനെയൊരു ദുരുപയോഗം നടത്തിയവർ എന്തായാലും നടപടികൾ നേരിടേണ്ടി വരും.

You may also like...