ഈ ചെടി നിങ്ങളുടെ വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിയേണ്ട ഗുണങ്ങൾ

നിങ്ങളുടെ വീടിന്റെ പരിസരത്തു ചൊറിയൻ തുമ്പ ഉണ്ടോ? എങ്കിൽ അത് നശിപ്പിച്ച് കളയാതെ അതിൻറെ ഉപയോഗങ്ങൾ അറിഞ്ഞിരിക്കുക.

നമ്മുടെ വീടിൻറെ പറമ്പുകളിൽ എല്ലാം സ്ഥിരമായി കാണുന്നതാണ് ചൊറിയൻ തുമ്പ/ ആന തുമ്പ/ കൊടിത്തൂവ, പലസ്ഥലങ്ങളിലും ഇതിനു പല പേരുകളാണുള്ളത്, ഇംഗ്ലീഷിൽ ക്ലൈമ്പിങ് നെറ്റിൽ എന്ന് പറയും. ഇതിന്മേൽ ഒന്നു തൊട്ടാൽ മതി നമുക്ക് നല്ല ചൊറിച്ചിൽ ആയിരിക്കും, അതുകൊണ്ട് തന്നെ ഈ ചെടിയെ ആർക്കും ഇഷ്ടമില്ലാത്തതുകൊണ്ട് വേരോടെ പിഴുതെറിയാൻ ആണ് എല്ലാവരും ശ്രമിക്കുക, എന്നാൽ ഇതിന്റെ ഇലക്കും, തണ്ടിനും എല്ലാം നമ്മൾ കരുതുന്നതിൽ ഒരുപാട് ഗുണങ്ങളുണ്ട്.

ഇതുവച്ച് നമുക്ക് വെള്ളം തിളപ്പിക്കാം, കറി വയ്ക്കാം അതുപോലെ ചായ വെക്കാം അങ്ങനെ ഏറെ ഉപയോഗങ്ങളുണ്ട്, പിന്നെ കർക്കിടകമാസത്തിൽ ഇതുകൊണ്ട് നമ്മൾ കഞ്ഞിയും വച്ച് കുടിക്കാറുണ്ട്. പക്ഷേ തൊട്ടാൽ ചൊറിയും എന്നതുകൊണ്ട് ഇതിനെ എടുത്ത് അധികമാരും പരീക്ഷിച്ചു നോക്കാറില്ല, എന്നാൽ നല്ല രീതിയിൽ ഇത് പറിച്ചെടുത്താൽ ചൊറിയാതെ ഒത്തിരി കാര്യങ്ങൾക്കു ഇതിനെ ഉപയോഗിക്കാം.

സാധാരണ നമ്മൾ ചെടികൾ പറിക്കുന്നതുപോലെ പൊട്ടിച്ചാൽ എന്തായാലും ചൊരിയും, അതിനു പകരമായി കൈവെള്ള കൊണ്ട് മാത്രം ഇത് പൊട്ടിക്കുവാൻ ശ്രമിക്കുക, എന്നിരുന്നാൽ കൂടി അറിയാതെ അവിടെയും എവിടെയും തൊട്ടു ചൊറിഞ്ഞു എന്നുവരാം, അതിനാൽ പൊട്ടിക്കുന്നതിനു മുൻപ് തന്നെ കയ്യിൽ നിറയെ വെളിച്ചെണ്ണ പുരട്ടാം, അല്ലെങ്കിൽ ഗ്ലൗസ് ഇടുകയും ചെയ്യാം.

എന്നിട്ട് ഇതിൻറെ ചൊറിച്ചിൽ മാറാൻ വേണ്ടി തുമ്പ പൊട്ടിച്ച് ഉടനെ ചൂടുവെള്ളത്തിൽ ഇട്ടുകൊടുക്കാം, അതിനുശേഷം കുറച്ചു നേരം കഴിഞ്ഞു മാത്രം ഇവയെ എടുത്തു കൈകാര്യം ചെയ്യുക.

നമ്മുടെ ചൊറിയൻ തുമ്പയുടെ മറ്റും ഗുണങ്ങൾ നമ്മുടെ മുത്തശ്ശിമാർക്ക് ഒക്കെ അറിയാമായിരിക്കും, എന്നാൽ പുതുതലമുറ തൊട്ടാൽ ചൊറിയും എന്ന പേരിൽ ഇതിനെ വേരോടെ പിഴുതെറിഞ്ഞു കളയുകയാണ് പതിവ് അതുകൊണ്ടു പൂർണമായും ഈ ചെടി നശിച്ചു പോകുന്നതിനു മുൻപ് അവരും ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.

You may also like...