September 24, 2020

വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ ഒരു സ്കോളർഷിപ്പ് കൂടി, ഇതിനായി ഇപ്പോൾ അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ ഒരു സ്കോളർഷിപ്പ് കൂടി, ഇതിനായി ഇപ്പോൾ അപേക്ഷിക്കാം.

മുൻപ് സർദാർ പട്ടേൽ സ്കോളർഷിപ്പിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു എന്നാൽ അത് പലരും കരുതിയത് കേന്ദ്ര സർക്കാരിൻറെ വകയുള്ള സ്കോളർഷിപ്പ് ആണെന്നാണ്. പക്ഷെ സർദാർ പട്ടേൽ, ജിൻഡാൽ സ്കോളർഷിപ്പ്, കോൾഗേൾസ് കോളർഷിപ്പ്, എൽഐസി എച്ച്.എഫ്.എൽ സ്കോളർഷിപ്പ് എന്നിവയൊക്കെ ബഡ്‌ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റിലൂടെ പ്രൈവറ്റായി നൽകുന്ന സ്കോളർഷിപ്പുകൾ ആണ് എന്നാൽ ഇത് കേന്ദ്ര സർക്കാരിൻറെ സഹായത്തോടുകൂടി തന്നെയാണ് ഇവർ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്, അത്തരമൊരു സ്കോളർഷിപ്പുകൾ തന്നെയാണ് ഈ 10,000 രൂപയുടേത്, ഒരുപാട് പ്രൈവറ്റ് ആയിട്ടുള്ള സ്കോളർഷിപ്പുകൾ നമുക്ക് ഈ വെബ്സൈറ്റിലൂടെ കാണാവുന്നതാണ് EWS(ഇക്കണോമിക്കലി വീക്കെർ സെക്ഷൻ) എന്നാണ് ഈ സ്കോളര്ഷിപ്പിന്റെ പേര്.

ഇത് ഓൺലൈനായി അപേക്ഷിക്കുന്നത് കൊണ്ട് തന്നെ സ്മാർട്ട്ഫോണിൽ നിന്ന് തന്നെ അപേക്ഷ വയ്ക്കാവുന്നതാണ്, ഇതിന്റെ നോട്ടിഫികേഷനുകളും മറ്റും നിങ്ങൾ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് അല്ലെങ്കിൽ ഇ-മെയിൽ ഐഡിയിലേക്ക് വരുന്നതാണ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആണ് ഈ സ്കോളർഷിപ്പ് ലഭിക്കുക, എന്നാൽ ഇപ്പോൾ പത്തിൻറെ റിസൾട്ട് വരാത്തത് കൊണ്ട് അവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല കാരണം പത്താം ക്ലാസ് റിസൾട്ട് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

ആറ് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം ഒപ്പം കുട്ടികളുടെ മുൻപുള്ള പരീക്ഷയുടെ മാർക്ക് കൂടി കണക്കിലെടുത്തായിരിക്കും തെരഞ്ഞെടുക്കുക, നിശ്ചിത എണ്ണം സ്കോളർഷിപ്പുകൾ മാത്രം ഉള്ളതുകൊണ്ട് മാർക്ക് കൂടി നോക്കി കുട്ടികൾക്ക് ഇനിയും സാമ്പത്തികഭദ്രത നൽകണം എന്ന് ബോധ്യം ആവുകയാണെങ്കിൽ ആണ് ഈ സ്കോളർഷിപ്പിലേക്ക് തിരഞ്ഞെടുക്കുക.

സി.ബി.എസ്.ഇ, ഐസിഎസ്ഇ എന്നിവ പോലെയുള്ള കൂടുതൽ ട്യൂഷൻ ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് മുൻഗണന ഉണ്ട്, എന്നാൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും വളരെയധികം സാമ്പത്തികഭദ്രത കുറവാണെങ്കിൽ അവർക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ഇതിനായി ബഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റിൽ കയറി ഒരു ഫോൺ നമ്പർ/ ഇമെയിൽ ഐഡി ഉപയോഗിച്ച് ഒരു ഐഡി ഉണ്ടാക്കണം, എന്നിട്ട് അതിൽ ലോഗിൻ ചെയ്തു കഴിഞ്ഞ് നിങ്ങളുടെ അഡ്രസ് പ്രൂഫ്, അതേപോലെ ആധാർ കാർഡ് ഡീറ്റെയിൽസ്, സ്കൂളിൻറെ ഐഡി പ്രൂഫ്, ഐഡി കാർഡ്, ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകുന്നതു കൊണ്ട് നിങ്ങളുടെ ബാങ്ക് പാസ്ബുക്ക് പകർപ്പ്, എസ്എസ്എൽസി മാർക്ക് ലിസ്റ്റ് പകർപ്പ് അവസാനം പാസായ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.

അതിനുശേഷം നാലുമാസത്തിനുള്ളിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതാണ്, അതിനുശേഷം അവർ ഫോൺ വിളിച്ച് ഒരു ഇൻറർവ്യൂ നടത്തുന്നതായിരിക്കും, പിന്നീട് ആവശ്യമുണ്ടെങ്കിൽ മാത്രം നേരിട്ട് ഒരു ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്, അതിനു ശേഷം അവർക്ക് നിങ്ങൾ സാമ്പത്തികമായി പുറകോട്ട് ആണെന്ന് ബോധ്യപ്പെട്ടാൽ പതിനായിരം രൂപ സ്കോളർഷിപ്പ് തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്.

കൂടാതെ ഈ വെബ്‌സൈറ്റിൽ ഐഡി ഉണ്ടാക്കി രജിസ്റ്റർ ചെയ്തതിരുന്നാൽ നിങ്ങള്ക്ക് ലഭിക്കാൻ പോകുന്ന എല്ലാ വിധ സ്കോളർഷിപ്പുകളുടെയും നോട്ടിഫിക്കേഷൻ വരുന്നതാണ്, ആയതിനാൽ ഇഷ്ടമുള്ളത് അനുസരിച്ച് നിങ്ങൾക്ക് അപേക്ഷിക്കാം.