September 24, 2020

റേഷൻകാർഡ് പരിശോധനകൾ തുടങ്ങിയ ഈ സാഹചര്യത്തിൽ നിങ്ങൾക്കും അനർഹരെ കുറിച്ച് പരാതിപ്പെടാം,അറിവ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റേഷൻകാർഡ് പരിശോധനകൾ തുടങ്ങിയ ഈ സാഹചര്യത്തിൽ നിങ്ങൾക്കും അനർഹരെ കുറിച്ച് പരാതിപ്പെടാം, അതും ആരും അറിയാതെ തന്നെ.

നമുക്ക് തന്നെ അറിയാം ഒട്ടുംതന്നെ അർഹതയില്ലാത്ത ഒരുപാട് പേർ മുന്ഗണന വിഭാഗത്തിലെ ആനുകൂല്യങ്ങൾ കൈ പറ്റുന്നുണ്ട് അതുപോലെതന്നെ അർഹതയുണ്ടായിട്ടും മുൻഗണന വിഭാഗത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത ഒരുപാട് പേരും ഉണ്ട്, എന്നാൽ ഇതിനെല്ലാം ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടി സർക്കാർ നേരിട്ട് ഇറങ്ങി പരിശോധന നടത്തുകയാണ്. പരിശോധന ആദ്യം കോഴിക്കോട് ജില്ലയിൽ ആയിരുന്നു ആരംഭിച്ചത് അവിടെ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും മറ്റും ഉദ്യോഗസ്ഥർ എത്തി ഒരുപാട് അനർഹരായവരുടെ റേഷൻകാർഡ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ഈ പരിശോധന എല്ലാ സ്ഥലങ്ങളിലും തുടങ്ങിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്, ആയതിനാൽ ഇനി അർഹതയില്ലാതെ ബിപിഎൽ, എഎവൈ കാർഡുകൾ കൈയ്യിൽ വയ്ക്കുന്ന ആളുകൾക്ക് രക്ഷയില്ല.

ലോക്ക് ഡൗണിന്റെ ഭാഗമായി അനവധി ആനുകൂല്യമാണ് കേന്ദ്രസർക്കാരും, സംസ്ഥാനസർക്കാരും മുൻഗണന വിഭാഗത്തിന് നൽകിയത് ഒപ്പം ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത മുൻഗണന റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വരെ നൽകുവാൻ പ്രഖ്യാപിച്ചിരുന്നു, ഇത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിൽ കൊണ്ട് നൽകുന്ന രീതിയായിരുന്നു പറഞ്ഞിരുന്നത് അങ്ങനെ പണവും കൊണ്ട് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ ഓരോരുത്തരുടെ വീട്ടിലെത്തിയപ്പോഴാണ് മുൻഗണനാ വിഭാഗത്തിലെ കാർഡുകൾ കൈവശം ഉള്ളവരുടെ വീടും ചുറ്റുപാടും കണ്ടു അവർ അനർഹരാണെന്ന് മനസ്സിലാക്കിയത് തുടർന്നുള്ള ഒരുപാട് പരാതികൾക്ക് ഒടുവിൽ കേന്ദ്ര സർക്കാർ പരിശോധന തുടങ്ങിയതിനാൽ ഇപ്രാവശ്യം എല്ലാവരും കുടുങ്ങുന്നതായിരിക്കും.

1000 സ്ക്വയർ ഫീറ്റിൽ താഴെ വീട് ഉള്ളവർ, വളരെ കുറവ് വാർഷികവരുമാനം ഉള്ളവർ, നാലുചക്ര വാഹനങ്ങൾ ഇല്ലാത്തവർ, കുടുംബത്തിൽ രോഗികളായി ആരെങ്കിലുമുണ്ടെങ്കിൽ എന്നിവർക്ക് ഒക്കെയാണ് മുൻഗണന വിഭാഗത്തിലുള്ള കാർഡുകൾ ലഭിക്കുന്നത്, പക്ഷേ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കാർഡ് കൈവശം വച്ചിട്ടുള്ള എല്ലാവരുടെയും റേഷൻ കാർഡ് ഉടനെതന്നെ റദ്ദാക്കി അവരെ ഈ വിഭാഗത്തിൽ നിന്ന് പുറത്താക്കുന്നതായിരിക്കും.

പിന്നെ നിങ്ങളുടെ പരിസരത്തും ഇതുപോലെ ആരെങ്കിലും അനർഹരായിട്ടു കൂടി മുൻഗണന കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും പരാതിപ്പെടാം അതും രഹസ്യമായി പരാതിപ്പെടാം, ഇതിനായി നിങ്ങളുടെ റേഷൻ കാർഡിന്റെ പിൻ വശത്ത് താലൂക്ക് സപ്ലൈ ഓഫീസറുടെ നമ്പർ, റേഷനിംഗ് ഇൻസ്പെക്ടറുടെ നമ്പറുകൾ നൽകിയിട്ടുണ്ടാകും, അപ്പോൾ അതിൽ വിളിച്ച് നിങ്ങളുടെ റേഷൻ കടയുടെ നമ്പർ പറഞ്ഞതിനുശേഷം അതേ റേഷൻ കടയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അനര്ഹരായ ആളുടെ പേര് പറഞ്ഞു നിങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്, പിന്നെ ഇതിന്റെ പേരിൽ നിങ്ങളുടെ പേര് വിവരം ഒന്നും ആരും എന്തായാലും ചോദിക്കുകയില്ല, അതുകൊണ്ട് യാതൊരു പേടിയും വേണ്ട ധൈര്യമായി പരാതിപ്പെടാം.

ഇങ്ങനെ പരാതിപ്പെട്ടതിനെ തുടർന്നും അല്ലാതെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിൽ വന്നു പരിശോധന നടത്തി അവരെ അനർഹർ ആണെങ്കിൽ മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്താക്കിയാൽ മുൻഗണന വിഭാഗത്തിലേക്ക് അപേക്ഷ വെച്ച അനേകം ആളുകൾക്ക് ഇതിൽ കയറി പറ്റാൻ സാധിക്കുന്നതാണ് തുടർന്ന് അവർക്ക് അർഹമായ ആനുകൂല്യം ലഭിക്കും.