സംസ്ഥാനത്തെ കാര്യങ്ങൾ ഇങ്ങനെ ആയതിനാൽ ജനങ്ങൾ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവരും, അറിവ്

ജൂലൈ മാസം മുതൽ സംസ്ഥാനത്തെ കാര്യങ്ങൾ ഇങ്ങനെ ആയതിനാൽ ജനങ്ങൾ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവരും.

മൂന്ന് മാസങ്ങളായി സൗജന്യ കിറ്റും, റേഷനും മറ്റും എല്ലാവിധ കാർഡ്കാർക്കും നൽകി വന്നിരുന്നു, എന്നാൽ ജൂൺ മാസത്തോടുകൂടി ഇതെല്ലാം അവസാനിപ്പിക്കുകയാണ് അതായത് കേന്ദ്ര സർക്കാരിൻറെ വക മുൻഗണന വിഭാഗത്തിനുള്ള ആളൊന്നിന് 5 കിലോ അരിയും, റേഷൻ കാർഡിന് ഒരു കിലോ പയറും എന്ന ആനുകൂല്യം ഈ മാസം അവസാനിക്കുകയാണ്, ഒപ്പം സംസ്ഥാന സർക്കാരിൻറെ എ.പി.എൽ കാർഡുകാർക്ക് ഉള്ള 10 കിലോ അരിയും മറ്റ് ആനുകൂല്യങ്ങളും ജൂൺ മാസത്തോടുകൂടി അവസാനിക്കും.

ജൂലൈ മാസം മുതൽ ഇതിനെ സംബന്ധിച്ചുള്ള യാതൊരു വിതരണങ്ങളും ഉണ്ടാവുകയില്ല എന്നാണ് അറിവ് ഉണ്ടായത്, അപ്പോൾ ഇനി ജനുവരിയിലെയും, ഫെബ്രുവരിയിലെയും പോലെ സാധാരണ റേഷൻ തന്നെയായിരിക്കും ജൂലൈ മാസം ലഭിക്കുക.

പക്ഷേ ലോക്ക് ഡൗൺ പൂർണ്ണമായും അവസാനിക്കാത്ത ഈ സാഹചര്യത്തിൽ പല ആളുകൾക്കും പൂർണമായും ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചിട്ടില്ല, അതുമാത്രമല്ല ഇപ്പോഴും പല സ്ഥലങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്, ഇനി തുടർന്നും ഉണ്ടാകാനും സാധ്യതയുണ്ട്, ആയതിനാൽ ജൂലൈ മാസം സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ഭാഗത്തുനിന്ന് കൂടുതൽ എന്തെങ്കിലും ഒരു ഭക്ഷ്യ വിഹിതം കിട്ടിയില്ലെങ്കിൽ ജനങ്ങൾ പണമില്ലാതെ വസ്തുക്കൾ വാങ്ങാൻ സാധിക്കാതെ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവരും എന്നത് തീർച്ചയാണ്.

നിലവിൽ ഇതുവരെ റേഷൻ പദ്ധതി മൂന്നുമാസം എന്നുള്ളത് നീട്ടി എന്നുള്ള വിവരം പറഞ്ഞിട്ടില്ല ആയതിനാൾ ജൂലൈ മാസം നിങ്ങളെല്ലാവരും ഒന്ന് കരുതിയിരിക്കേണ്ടത് തന്നെയാണ് കാരണം എല്ലാവരും അല്ലെങ്കിലും ഒരുപാട് പേർ ഈ സമയത് സർക്കാരിന്റെ അധിക റേഷനെ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ഇതിൻറെ അവസാനത്തോടുകൂടി ഒരുപാട് കുടുംബങ്ങളാണ് വിഷമിക്കുന്നത്, ആയതിനാൽ സർക്കാർ വീണ്ടും ഈ റേഷൻ വിതരണം വരും മാസങ്ങളിലേക്കു നീട്ടും എന്ന് കരുതാം.സർക്കാരിൻറെ ഭാഗത്തുനിന്നും അങ്ങനെ ഒരു നടപടി ഉണ്ടാക്കുവാൻ നമുക്ക് എല്ലാവർക്കും സാധിക്കും എന്ന് വിശ്വസിക്കാം.

You may also like...