മസ്റ്ററിങ് പൂർത്തിയായില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന സാമൂഹികസുരക്ഷ പെൻഷൻ നഷ്ടമാകും, അറിയൂ

സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഈ ദിവസങ്ങളിൽ മസ്റ്ററിങ് പൂർത്തിയായില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ എന്നന്നേക്കുമായി നഷ്ടമാകും.

നിലവിൽ പെൻഷൻ വാങ്ങുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുവാൻ ആയി സർക്കാർ മാസ്റ്ററിംഗ് ഏർപെടുത്തിയിരിക്കുന്നത്, കഴിഞ്ഞ ഡിസംബർ മുതൽ സർക്കാർ ഇതിനുവേണ്ടി അവസരങ്ങൾ ഒരുക്കിയിട്ടും അഞ്ചു ലക്ഷത്തോളം ആളുകളാണ് ഇപ്പോഴും മസ്റ്ററിങ് പൂർത്തിയാക്കാതെ ഇരിക്കുന്നത്. എന്നാൽ ഇതിൽ ഭൂരഭാഗം ആളുകളും ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതാണെന്നും ഒപ്പം പെൻഷൻ തുക വീട്ടുകാർ കൈപ്പറ്റുന്നുണ്ടെന്നും സർക്കാരിന് ബോധ്യപെട്ടിരിക്കുന്നു.

എന്നാൽ ബാക്കിയുള്ള ആളുകൾ മസ്റ്ററിങ്ങിനെ കുറിച്ച് അറിയാതെ പോയവരോ അല്ലെങ്കിൽ മറ്റു പല കാരണങ്ങളാൽ മസ്റ്ററിംഗ് നടത്താത്തവരോ ആണ്, ആയതിനാൽ ലോക്ക് ഡൗൺ മൂലം നിർത്തിവെച്ച മസ്റ്ററിംഗ് ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തുന്നതാണ്.

ഇതിനായി ആധാർ കാർഡും മറ്റും കൊണ്ട് അക്ഷയ കേന്ദ്രങ്ങളിൽ പോയാൽ മതിയാകും. ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള മസ്റ്ററിങ് എന്തെങ്കിലും കാരണത്താൽ പരാജയപ്പെടുകയാണെങ്കിൽ അവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാറുകൾ അല്ലെങ്കിൽ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ വഴി ജൂലൈ 16 മുതൽ ജൂലൈ 22 വരെ ലൈവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു കൊണ്ട് മാസ്റ്ററിംഗ് നടത്താവുന്നതാണ്.

ഇനി നമുക്ക് അറിയാം ഒരുപാട് സ്ഥലങ്ങൾ ഹോട്ട്സ്പോട്ട് ആയും, കണ്ടെയിൻമെൻറ് സോണുകൾ ആയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്, അത്തരം സ്ഥലങ്ങളിൽ ഉള്ളവർക്ക് എന്നാണോ അവർക്ക് ലോക്ക് ഡൗൺ ഇളവ് വരുന്നത് അന്നുതൊട്ട് ഒരാഴ്ചവരെ മസ്റ്ററിങ് നടത്തുവാനുള്ള സമയം നൽകിയിട്ടുണ്ട്.

അപ്പോൾ ഇനിയും മസ്റ്ററിങ് നടത്തുവാൻ തീയതി നീട്ടി തരികയില്ല എന്ന് സർക്കാർ ഇപ്പോഴേ അറിയിച്ചിട്ടുണ്ട്, ആയതിനാൽ പറഞ്ഞ ദിവസത്തിനുള്ളിൽ എത്രയും പെട്ടെന്ന് തന്നെ മസ്റ്ററിങ് പൂർത്തിയാക്കുക, അല്ലെങ്കിൽ നിങ്ങളുടെ പെൻഷൻ റദ്ദാക്കുന്നത് ആയിരിക്കും.

You may also like...