ഇനി തുണികൾ അടുക്കി വയ്ക്കാൻ അടിപൊളി ലുക്കിലുള്ള ഒരു ഓർഗനൈസർ തയ്യാറാക്കാം, ഇതൊക്കെ ഈസിയല്ലേ

വീട്ടിൽ രണ്ട് കുട്ടി ചാക്ക് അഥവാ സഞ്ചി ഉണ്ടെങ്കിൽ ഇനി തുണികൾ അടുക്കി വയ്ക്കാൻ അടിപൊളി ലുക്കിലുള്ള ഒരു ഓർഗനൈസർ തയ്യാറാക്കാം.

സാധാരണ നമ്മളെല്ലാവരും കബോർഡുകളിലും അലമാരകളിലും ആണ് തുണികൾ അടുക്കി വെക്കുന്നത്, എന്നാൽ അത്യാവശ്യം പുതിയ തുണികൾ അങ്ങനെ അടുക്കി വെച്ചിട്ടെ കാര്യമുള്ളൂ, കാരണം നമ്മൾ നിത്യേന ഉപയോഗിക്കുന്ന തുണികളെല്ലാം അലമാരകളിൽ അടുക്കി ഒതുക്കി വച്ചാലും ദിവസേന എടുക്കുന്നതിലൂടെ വീണ്ടും അലങ്കോലം ആവുകയുള്ളൂ, അതിനാൽ ഇതുപോലെ ഒരെണ്ണം തയ്യാറാക്കി വെച്ചാൽ എളുപ്പം നമ്മുടെ കാര്യങ്ങൾ നടക്കുകയും ചെയ്യും, ഒപ്പം തുണികൾ അലങ്കോലപ്പെടുകയും ഇല്ല.ഇതുപോലൊരു ഓർഗനൈസർ നമുക്ക് കട്ടിലിനടിയിൽ എല്ലാം വെക്കാവുന്നതാണ്, ആയതിനാൽ ദിവസേന കട്ടിലിനടിയിൽ നിന്ന് എടുക്കുന്നതുകൊണ്ട് അതിനടിയിൽ പൊടി പിടിക്കുകയില്ല, അതുപോലെതന്നെ എല്ലാ സാധനങ്ങളും കേടാവാതെ ഒതുങ്ങി ഇരിക്കുകയും ചെയ്യും.

ഇത് തയ്യാറാക്കാനായി നമ്മുടെ അരി ഒക്കെ വാങ്ങുന്ന ചെറിയ ചാക്ക് അഥവാ സഞ്ചി ഒക്കെ മതി, എത്ര വലിയ ചാക്കാണോ അതിനനുസരിച്ച് നമുക്ക് വലിയ ഓർഗനൈസർ തയ്യാറാക്കാം, പിന്നെ ഇതിന് ഭംഗി കൂട്ടാനായി നമ്മളുടെ പഴയ ഷോളുകൾ അല്ലെങ്കിൽ നല്ല ഭംഗിയുള്ള സാരികൾ ഒക്കെ ഉപയോഗിക്കാം. തയ്യൽ അറിഞ്ഞില്ലെങ്കിൽ പോലും കാണിച്ചു തരുന്ന രീതിയിൽ ചെയ്തെടുത്താൽ ആർക്കുവേണമെങ്കിലും ഇത് ഉണ്ടാക്കാക്കാം. ആയതിനാൽ നിങ്ങളുടെ വീടും തുണികളെല്ലാം അടങ്ങി ഒതുക്കി ഇരിക്കണമെങ്കിൽ ഇതൊക്കെ അറിഞ്ഞു ഇരിക്കുന്നത് നല്ലതായിരിക്കും.

You may also like...