November 27, 2020

ഇനി റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ അരി ലഭിക്കുന്നതാണ്, ആത്മ നിർബർ ഭാരത് പദ്ധതി 2020

ഇനി റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ അരി ലഭിക്കുന്നതാണ്.

കേന്ദ്രസർക്കാർ മഹാമാരിയോട് അനുബന്ധിച്ച് മറ്റ് സംസ്ഥാനത്ത് നിന്നും വന്ന അതിഥി തൊഴിലാളികൾക്കും, കുടിയേറ്റക്കാർക്കും അഞ്ച് കിലോ സൗജന്യ അരി നൽകുവാൻ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു, ആത്മ നിർബർ ഭാരത് എന്നാണ് പദ്ധതിയുടെ നാമം.

എന്നാൽ ഇപ്പോൾ തന്നെ അനവധി അതിഥി തൊഴിലാളികളും മറ്റും സ്വന്തം നാട്ടിലേക്ക് മടക്കി കഴിഞ്ഞിരുന്നത് കൊണ്ട് ഒരുപാട് റേഷൻ ആണ് കെട്ടിക്കിടക്കുന്നത്, ആയതിനാൽ ഇത് സംസ്ഥാനത്ത് ഉള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ റേഷൻ കാർഡ് ഇല്ലാത്ത ആളുകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യറേഷൻ ആയ അഞ്ച് കിലോ അരി നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

മെയ്, ജൂൺ മാസങ്ങളിൽ ആയിരുന്നു അതിഥി തൊഴിലാളികൾക്കും മറ്റും വേണ്ടി ഈ ഒരു സൗജന്യ അരി പ്രഖ്യാപിച്ചത്, എന്നാൽ ഇപ്പോൾ അരി വാങ്ങാൻ ആളില്ലാത്തതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഇതിൻറെ വിതരണം ഉണ്ടായിരിക്കുന്നതാണ്.

ഇങ്ങനെ സൗജന്യമായി അരി വാങ്ങുമ്പോൾ ഒരിക്കലും അതിൽ കൃത്രിമം കാണിക്കരുത്, അതായത് മറ്റൊരു കാർഡിൽ പേര് വച്ചിട്ട് അല്ലെങ്കിൽ സ്വന്തമായി ഒരു റേഷൻകാർഡ് ഉണ്ടായിട്ട് അരിവാങ്ങാൻ ശ്രമിക്കരുത്, കാരണം മറ്റ് റേഷൻ കാർഡിൽ പേരുണ്ട് എന്നുള്ള വിവരം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചാൽ കാര്യമായ നടപടികൾ എടുക്കും എന്നു കൂടി അറിയിച്ചിട്ടുണ്ട്, ആയതിനാൽ അർഹതയുണ്ടെങ്കിൽ മാത്രം ഈ ആനുകൂല്യം വാങ്ങിയാൽ മതിയാകും.

പിന്നെ സാധാ പോലെ റേഷൻ കടകളിൽ നിന്നു തന്നെ ആയിരിക്കും ഈ അരി ലഭിക്കുക, ആയതിനാൽ റേഷൻകാർഡ് ഇല്ലാത്തതുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്, ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കും.