November 27, 2020

ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ബാങ്കുകൾ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ഒന്നു അറിയേണ്ടതുണ്ട്

നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ബാങ്കുകൾ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ഒന്നു അറിയേണ്ടതുണ്ട്, അല്ലെങ്കിൽ പലരീതിയിലും പണം നിങ്ങൾക്ക് നഷ്ടമായേക്കാം.

നമുക്കറിയാം ലോക്ക് ഡൗൺ വന്നതോടുകൂടി ആളുകൾ ബാങ്കിൽ പോയി പണമിടപാടുകൾ നടത്തുന്നത് വളരെ കുറവായിരിക്കും, എല്ലാവരും ഇപ്പോൾ ഓൺലൈനായി ഇടപാടുകൾ നടത്തുവാൻ ആണ് ശ്രമിക്കുന്നത്, ഒരുതരത്തിൽ നോക്കിയാൽ അത് വളരെ നല്ല കാര്യമാണ് ബാങ്ക് വരെ പോകേണ്ടതില്ല, എളുപ്പത്തിൽ തന്നെ ഓൺലൈനായി ആർക്കുവേണമെങ്കിലും പണം അയക്കാനും, ബില്ല് അടക്കാനും, റീചാർജ് ചെയ്യുകയും അങ്ങനെ ധാരാളം സർവീസുകൾ ഓൺലൈനായി തന്നെ നമുക്ക് ചെയ്യാവുന്നതാണ്.

എന്നാൽ ബാങ്കുകൾ തന്നെ നിങ്ങൾ ഓൺലൈനായി പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട്, പ്രത്യേകിച്ച് ഈ സമയത്ത് ഓൺലൈൻ പെയ്‌മെന്റുകളെ നമ്മൾ ആശ്രയിക്കുന്ന ഈ സമയത്ത് ബാങ്കുകൾ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പല തട്ടിപ്പിലൂടെയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടു ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക.

അതിൽ ഏറ്റവും ആദ്യത്തേതാണ് ക്യു.ആർ കോഡ് സ്കാനിങ് ആണ്, നിങ്ങൾക്ക് പരിചയമില്ലാത്ത അല്ലെങ്കിൽ അത്ര വിശ്വാസം ഇല്ലാത്ത ആളുമായി ഓൺലൈനിൽ പണം ഇടപാടുകൾ നടത്തുമ്പോൾ ഒരിക്കലും ക്യു.ആർ കോഡ് സ്കാൻ ചെയ്തു പണം ഇടപാടുകൾ നടത്തരുത് എന്നാണ് പറയുന്നത്, പണം നഷ്ടപ്പെടുവാൻ ഏറ്റവും അപകടം ഏറിയ ഒരു സാധ്യത ആയിരിക്കും ഇതെന്ന് കൂടി പറയുന്നു, ആയതിനാൽ അതിനു നിങ്ങൾ ശ്രമിക്കരുത്, അല്ലാതെയും ഓൺലൈൻ ആയി നിങ്ങൾക്ക് പണം ഇടപാടുകൾ നടത്താം.

പിന്നെ നമ്മൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ തീർച്ചയായും ഭൂരിഭാഗം പേരും ഇമെയിൽ ഐഡി നൽകിയിട്ടുണ്ടാകും, അല്ലെങ്കിൽ ഓൺലൈൻ പെയ്മെന്റിനു വേണ്ടിയിട്ടുള്ള ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അതിൽ ഈമെയിൽ ഐഡി നൽകിയിട്ടുണ്ടാകും, അതുകൊണ്ടു തന്നെ നമ്മുടെ ഐ.ഡിയിലേക്ക് ധാരാളം ഓഫറുകൾ എന്നുപറഞ്ഞ് വ്യാജമായ മെയിലുകൾ വരും അതിൽ ധാരാളം ലിങ്കുകളും മറ്റും കാര്യങ്ങളും കൊടുത്തിട്ടുണ്ടാകും, യാതൊരു കാരണവശാലും അതിലൊന്നും ക്ലിക്ക് ചെയ്യരുത്, അങ്ങനെ ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് മറ്റൊരാൾക്ക് ലഭിച്ചേക്കാം.

അത് മാത്രമല്ല അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ധാരാളം മെസ്സേജുകൾ വരുന്നതാണ്, അതും ചിലപ്പോൾ നമ്മുടെ ബാങ്കിന്റെ പേര് വെച്ച് തന്നെ ആയിരിക്കും ധാരാളം ഓഫറുകൾ നൽകിക്കൊണ്ടുള്ള മെസ്സേജുകൾ വരിക, അതിലൊന്നും യാതൊരു കാരണവശാലും പ്രതികരിക്കുകയോ, ലിങ്കുകൾ നൽകിയിട്ടുണ്ടെങ്കിൽ അത് ക്ലിക്ക് ചെയ്യാനും പാടില്ല.

അതുപോലെ തന്നെയാണ് ഫോണിലേക്ക് വരുന്ന കോളുകളും, ബാങ്കിൻറെ പേര് പറഞ്ഞു പലരും നിങ്ങളെ വിളിച്ച് അക്കൗണ്ട് ഡീറ്റെയിൽസ്, ഒടിപി മറ്റും ചോദിച്ചു എന്ന് വരാം, എന്നാൽ ഒരിക്കലും അതൊന്നും കൊടുക്കരുത്, കാരണം ഒരു ബാങ്കും തന്റെ കസ്റ്റമറെ വിളിച്ചു അക്കൗണ്ട് ഡീറ്റെയിൽസ് ചോദിക്കുകയില്ല എന്ന് മനസ്സിലാക്കുക, കാരണം എന്തായാലും ബാങ്കുകളുടെ കൈവശം തന്നെ ആ ഡീറ്റെയിൽസ് ഉണ്ടായിരിക്കും.

പിന്നെ ഓൺലൈനിലൂടെ ട്രാൻസാക്ഷൻ നടത്തുന്ന ആളുകൾ പോപ്പ് ആപ്പ് മെസ്സേജുകളും, പോപ്പ് ആപ്പ് പരസ്യങ്ങളും മറ്റും കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ ആയിരിക്കണം. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്ന് മനസ്സിൽ വച്ചിരുന്നാൽ ഓൺലൈൻ തട്ടിപ്പിലൂടെ നിങ്ങൾക്ക് പണം നഷ്ടമാവുകയില്ല.