കിസാൻ ക്രെഡിറ്റ് കാർഡിലൂടെ നൽകുന്ന ആനുകൂല്യങ്ങൾ അറിഞ്ഞു നിങ്ങൾക്കും ഉടനെ അപേക്ഷിക്കാം

കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും അനവധി ആനുകൂല്യങ്ങൾ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ നൽകുന്നു, അതെന്താണെന്ന് അറിഞ്ഞു നിങ്ങൾക്കും അപേക്ഷിക്കാം.

കിസാൻ സമ്മാൻ നിധിയിലൂടെ പ്രതിവർഷം 6000 രൂപ വാങ്ങുന്ന ആളുകൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ടാകണമെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്, എന്നാൽ അതുപോലെതന്നെ കൃഷി ആവശ്യങ്ങൾക്കായി നൽകുന്ന സബ്സിഡിയും ലോണുകളും എല്ലാം ഇനി ക്രെഡിറ്റ് കാർഡിലൂടെ ആയിരിക്കും കർഷകർക്ക് ലഭിക്കാൻ പോകുന്നത് എന്നുകൂടി ഒരു തീരുമാനം ഉണ്ടായിരിക്കുകയാണ്. പ്രത്യേകിച്ച് സർക്കാറുകൾ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാലമാണ് ഇനി വരാൻ പോകുന്നത് കാരണം അന്യ സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി ആശ്രയിച്ചാണ് നമ്മൾ ഇത്രയും കാലം ജീവിച്ചിരുന്നത്, എന്നാൽ ലോക്ക് ഡൗൺ വന്നതോടു കൂടിയാണ് സ്വന്തമായി കേരളത്തിൽ കൃഷി നടത്തിയില്ലെങ്കിൽ മുഴു പട്ടിണി ആകുമെന്ന് മനസിലായത്, ആയതിനാൽ അനവധി ആനുകൂല്യങ്ങൾ ആണ് കർഷകർക്ക് നൽകാൻ ഉദ്ദേശിച്ചിട്ടുള്ളത്, അതെല്ലാം കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ആയിരിക്കും ലഭിക്കുക.

ബാങ്കിൽ കെ.സി.സി അക്കൗണ്ട് തുടങ്ങുന്നതിലൂടെ ഈ ക്രെഡിറ്റ് കാർഡ് ലഭ്യമാകുന്നു, കൃഷിക്ക് ആവശ്യമായ വായ്പാ കൃത്യമായ സമയത്ത് ലഭ്യമാക്കാൻ ഈ അക്കൗണ്ട് ഉള്ളതുകൊണ്ട് സാധിക്കുന്നതാണ്, ഈ അക്കൗണ്ട് ഉള്ളവർക്ക് റുപേ കാർഡ് ആണ് ലഭിക്കുന്നത്. ഇതിലൂടെ കൃഷിക്ക് വേണ്ട സമയത്ത് പണം വായ്പ എടുക്കാവുന്നതാണ്, വായ്‌പ്പക്ക് 9% പലിശയാണ് വരുന്നത്, എന്നാൽ കൃത്യമായി തിരിച്ചടയ്ക്കുക ആണെങ്കിൽ അവർക്ക് 5% പലിശ സബ്സിഡിയായി കേന്ദ്ര സർക്കാർ നൽകുന്നു, എന്നാൽ എടുക്കുന്ന വായ്പ 3 ലക്ഷം വരെയുള്ളതാണ് എങ്കിൽ മാത്രമേ ഈ സബ്സിഡി ലഭിക്കുകയുള്ളൂ.

പിന്നെ 160000 രൂപ വരെ ഈടൊന്നും വയ്ക്കാതെ തന്നെ വായ്പ ആയി ലഭിക്കുന്നതാണ്, എന്നാൽ കൃഷിസ്ഥലം വച്ച് എത്ര ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. ഈ വർഷം മുതൽ മത്സ്യ കൃഷിക്കും, കന്നുകാലിവളർത്തലിനും, കെ.സി.സി അക്കൗണ്ട് വഴി വായ്പ ലഭിക്കുന്നത്.

160000 രൂപ വരെ ഈടൊന്നുമില്ലാതെ വായ്പ ലഭിക്കാൻ വസ്തുവിൻറെ നികുതി അടച്ച രസീതും, അതായത് കൃഷിഭൂമിയുടെ നികുതി അടച്ച രസീതും, കൈവശ അവകാശ രേഖയും, അപേക്ഷകയുടെ ഫോട്ടോയും, ആധാർ കാർഡും, പാൻ കാർഡും മാത്രം സമർപ്പിച്ചാൽ മതിയാകും, അതിനു മുകളിൽ ആണെങ്കിൽ മാത്രമേ ആധാരം വയ്ക്കേണ്ടതുള്ളു.

പിന്നെ ഭൂമിയുടെ ആധാരം വച്ചിട്ടുണ്ടെങ്കിൽ എത്ര ലക്ഷം വേണമെങ്കിലും വായ്പ എടുക്കാം എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് എത്ര ഭൂമിയുണ്ട് എന്നതിന് അനുസരിച്ച് ആയിരിക്കും വായ്പാ പരിധി നിശ്ചയിക്കുക. കൂടാതെ അപേക്ഷകൻറെ കൃഷിയിടം ബാങ്ക് മാനേജർ സന്ദർശിച്ചു കൃഷി ഏതാണെന്ന് നോക്കി ഉറപ്പാക്കിയിട്ടാണ് കാർഡ് നൽകുക.

എല്ലാ സാമ്പത്തിക വർഷവും ജില്ലകൾ തിരിച്ച് വായ്പ നൽകുന്നതിന് ആയിട്ടുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ പ്രത്യേക സംഘത്തിനെ ഏർപെടുത്തിയിട്ടുണ്ട്, അതനുസരിച്ച് ഓരോ കൃഷിക്കും എത്ര തുക വരെ നൽകാമെന്ന് അവർ നിശ്ചയിക്കുന്നതായിരിക്കും, ഒരു സെന്റിന് പരമാവധി 5000 രൂപയാണ് ലഭിക്കുക. പിന്നെ കെ.സി.സി അക്കൗണ്ട് കാലാവധി അഞ്ചുവർഷമാണ്, ഓരോ വർഷവും പുതുക്കണം എന്നുണ്ട്, എന്നിരുന്നാൽ കൂടി എപ്പോ വേണമെങ്കിലും പണം അടക്കുവാനും, പിൻവലിക്കുവാനും സാധിക്കും.

കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ ആയി ഏറ്റവും അടുത്ത പൊതുമേഖല ബാങ്കിനെ സമീപിച്ച് കെ.സി.സി അക്കൗണ്ട് തുടങ്ങണം എന്ന കാര്യം അഭ്യർത്ഥിക്കുക, അപ്പോൾ മാനേജർ നിങ്ങളുടെ കൃഷിയിടം പരിശോധിച്ചതിനുശേഷം അർഹരായ കൃഷിക്കാർക്ക് കിസാൻക്രെഡിറ്റ് കാർഡ്, പാസ്ബുക്കും നൽകുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡ് എന്ന കർഷകർക്കുള്ള ഐഡന്റിറ്റി കാർഡിൽ കർഷകന്റെ പേര്, വിലാസം, ഭൂമിയുടെ വിവരങ്ങൾ, വായ്പയുടെ പരിധി, കാലാവധി എന്നിവ നൽകിയിട്ടുണ്ടാകും, ഒപ്പം കാർഡ് ഉടമയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ചിരിക്കും, ഓരോ പണമിടപാടുകൾ നടക്കുമ്പോഴും കാർഡിൽ പതിച്ചുനൽകുന്നതായിരിക്കും, പിന്നെ വായ്പ എടുക്കുന്ന സമയത്ത് ക്രെഡിറ്റ് കാർഡും, പാസ് ബുക്കും ഹാജരാക്കണം.

ഇത് കൂടാതെ ഈ കാർഡ് ലഭിക്കുമ്പോൾ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ കൂടി നിങ്ങൾ അംഗമാകുന്നു, ഇതിലൂടെ അപകടങ്ങൾക്ക് 20,000 മുതൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്നു. അപ്പോൾ ഇനി രാജ്യത്ത് കൃഷി സംബന്ധമായി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഈയൊരു ക്രെഡിറ്റ് കാർഡിലൂടെ ആയിരിക്കും ലഭിക്കുക, ആയതിനാൽ ഇന്ന് സ്വന്തമാക്കുന്നത് ഏറെ നന്നായിരിക്കും.

You may also like...