ഇനി ബാത്ത്റൂമിലെ ദുർഗന്ധം അര ടീസ്പൂൺ കാപ്പിപ്പൊടി കൊണ്ട് മാറ്റാം, പരീക്ഷിച്ചു വിജയിച്ചത്

ഇനി ബാത്ത്റൂമിലെ ദുർഗന്ധം അര ടീസ്പൂൺ കാപ്പിപ്പൊടി കൊണ്ട് മാറ്റാം, ഇത് ഒട്ടുംതന്നെ ചിലവില്ലാതെ ഏറ്റവും കൂടുതൽ പരീക്ഷിച്ചു വിജയിച്ച ഒരു മാർഗ്ഗം തന്നെയാണ്.

ഇത് തയ്യാറാക്കാനായി ചെറിയൊരു ചില്ലിന്റെ ഗ്ലാസ് എടുക്കാം, പഴയത് എടുത്താൽ മതിയാകും, എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി അഥവാ ബേക്കിംഗ് സോഡ, പിന്നെ ഒരു കർപ്പൂരം പൊടിച്ചത്, ഒപ്പം അര ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം, എന്നിട്ട് ഗ്ലാസിന് മുകളിലായി ഒരു പേപ്പർ വെച്ച് മൂടി വട്ടത്തിൽ ന്യൂസ് പേപ്പർ പോകാതിരിക്കാൻ ചുറ്റും റബർബാൻഡ് ഇട്ടുകൊടുക്കാം.

എന്നിട്ട് ഈ ന്യൂസ് പേപ്പർ മുകളിൽ നാലഞ്ച് വളരെ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കാവുന്നതാണ്, ശേഷം ഇത് ബാത്റൂമിൽ വച്ചിരുന്നാൽ എത്ര ദുർഗന്ധം ആയാലും ഇത് ഇതിനുള്ളിലെ ബേക്കിങ് സോഡാ വലിച്ചെടുക്കും, ഒപ്പം കർപ്പൂരവും കാപ്പിപൊടിയും നല്ലൊരു മണം ബാത്‌റൂമിൽ നൽകും.

ഏകദേശം രണ്ട് മൂന്ന് ആഴ്ചവരെ ഇത് നിൽക്കുന്നതാണ്, അതിനുശേഷം രണ്ടു കർപ്പൂരം വച്ച് പൊടിച്ച് ഗ്ലാസിൽ ഇട്ടു മിക്സ് ചെയ്ത് വീണ്ടും അടച്ചു വച്ചാൽ മതിയാകും. ഇത് ഏറ്റവും ഉപകാരപ്രദമായ ഒരു വിദ്യ തന്നെയാണ് കാരണം അത്രയും റിസൾട്ട് ആണ് ഈയൊരു കാപ്പിപ്പൊടിയും കർപ്പൂരവും ഒക്കെ വച്ച് നമുക്ക് ലഭിക്കുന്നത്.

You may also like...