ജൻധൻ അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ ഇപ്പോൾ ബാങ്കുകൾ സ്വീകരിക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

ലോക്ക് ഡൗൺ സമയത്ത് ഒരുപാട് ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നേടിക്കൊടുത്ത ജൻധൻ അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ ഇപ്പോൾ ബാങ്കുകൾ സ്വീകരിക്കുന്നു. ആയതിനാൽ നിങ്ങൾക്കും അപേക്ഷിക്കാം.

കേന്ദ്ര സർക്കാരിൻറെ വക എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് എന്ന രീതിയിലാണ് ജൻധൻ അക്കൗണ്ട് തുടങ്ങിയത്, ആയതിനാൽ ഈ അക്കൗണ്ടിലൂടെ ആയിരിക്കും സർക്കാരുകൾ നൽകുന്ന പലതരം ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുക.

ഡെബിറ്റ് കാർഡ്, ഇൻഷുറൻസ് കവറേജ്, ഓവർഡ്രാഫ്ട് ഫെസിലിറ്റി അങ്ങനെ ഒരുപാട് ഗുണങ്ങൾ ഈ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നമുക്ക് ഉണ്ടാകുന്നു. കൂടാതെ ലോക്ക് ഡൗൺ സമയത്ത് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ എല്ലാം ഈ ജൻ ധൻ അക്കൗണ്ട് ഉള്ളവർക്കാണ് ലഭിച്ചത്, അതിൽ സ്ത്രീകൾക്ക് മൂന്നുമാസത്തേക്ക് പ്രതിമാസം 500 രൂപയും, സൗജന്യമായി ഗ്യാസ് സിലിണ്ടറും മറ്റ് ആനുകൂല്യങ്ങളും ഈ ജൻധൻ അക്കൗണ്ടിലേക്ക് ലഭിച്ചിരുന്നു.

അങ്ങനെ ഈ ലോക്ക് ഡൗൺ സമയത്താണ് അനവധി ആനൂകൂല്യങ്ങൾ ഇതിലൂടെ ലഭിച്ചപ്പോൾ ആണ് കൂടുതൽ പേരും ഇതിനെ പറ്റി അരിഞ്ഞതും, കൂടുതൽ അറിയാൻ ശ്രമിച്ചതും, അപ്പോൾ പലർക്കും ഇങ്ങനെയൊരു അക്കൗണ്ട് തുടങ്ങിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ ലോക്ക് ഡൗൺ ആയതു മൂലം ബാങ്കുകൾ അക്കൗണ്ട് തുടങ്ങാൻ ഉള്ള സാഹചര്യം ഒരുക്കിയിരുന്നില്ല.

എന്നാൽ ഇപ്പോൾ ലോക് ഡൗൺ കുറച്ചു കുറച്ചായി പിൻവലിച്ചു വരുന്ന ഈ സമയത്ത് ബാങ്കുകൾ ജൻ ധൻ അക്കൗണ്ട് തുടങ്ങാനായി അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഇതിനായി ബാങ്കിൽ പോയി പറഞ്ഞാൽ അവിടെ നിന്ന് ഇതിനായുള്ള ഫോമുകൾ നൽകും, അത് പൂരിപ്പിച്ച് അതോടൊപ്പം നമ്മുടെ മേൽവിലാസവും, പ്രായം തെളിയിക്കുന്ന രേഖകളും നൽകി അപേക്ഷിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളിലുള്ള ആർക്കുവേണമെങ്കിലും അക്കൗണ്ട് എടുക്കാവുന്നതാണ്.

ഒരു കുടുംബത്തിൽ ഒരാൾക്ക് ഈ ജൻധൻ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നതാണ് ജോയിൻറ് ആയിട്ട് തുടങ്ങുകയാണെങ്കിൽ ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങൾ ഇരുവർക്കും ലഭിക്കുന്നതായിരിക്കും. കൂടാതെ മുൻപ് 5000 രൂപയായിരുന്നു ഓവർ ഡ്രാഫ്റ്റ് ആയി പിൻവലിക്കാൻ സാധിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പതിനായിരം രൂപ ഈടൊന്നും ഇല്ലാതെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്നതാണ്, എന്നാൽ ഓവർഡ്രാഫ്ട് എടുക്കാനായി അക്കൗണ്ട് തുടങ്ങിയിട്ട് ആറു മാസമെങ്കിലും കഴിഞ്ഞിരിക്കണം ഒപ്പം നല്ല രീതിയിൽ അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്തുകയും വേണം എന്നൊരു നിയമം ഉണ്ട്.

അപ്പോൾ ഇനിയുള്ള സർക്കാരിൻറെ വരുംകാല ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒരു കുടുംബത്തിൽ ഒരാൾക്ക് ഒരു അക്കൗണ്ട് ഉണ്ടാക്കുന്നത് വളരെ നല്ലതായിരിക്കും, പ്രത്യേകിച്ച് ഇതുവരെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത ആളുകൾ ഇത് ഇത് ഒരെണ്ണം എടുക്കുന്നതായിരിക്കും നല്ലത്.

You may also like...