സ്കൂൾ വിട്ടു വരുന്ന ചേച്ചിയെ കണ്ടപ്പോൾ അനിയനുള്ള സന്തോഷം, ചേച്ചിയുടെയും അനിയന്റെയും സ്നേഹം

ഒരുപാട് സന്തോഷം നൽകുന്ന, ചേച്ചിയുടെയും അനിയന്റെയും സ്നേഹം കാണിച്ചുതരുന്ന വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന നല്ലൊരു ദൃശ്യം.

ഇപ്പോഴും കുടുംബത്തിലെ താഴെയുള്ള കുട്ടികൾക്ക് അവരുടെ രണ്ടാനമ്മയും രണ്ടാനച്ഛനും ഒക്കെ തന്നെയായിരിക്കും വീട്ടിലുള്ള ചേട്ടനും ചേച്ചിയും, അവരുടെ ആ കൂട്ട് വളരെ ദൃഢമായിരിക്കും, പക്ഷേ കാലം പഴകും തോറും സ്വത്തിൻറെ പേരിലും മറ്റു പല കാരണത്തിന്റെ പേരിലും അവർ പരസ്പരം വഴക്കിട്ടു ആകാന്നു പോകുന്നത് പലയിടങ്ങളിലും നമുക്ക് കാണാൻ സാധിക്കും. എന്നിരുന്നാലും ഒക്കെ അവരുടെ എല്ലാം കുട്ടിക്കാലത്ത് അവർ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, കൂട്ട് കൂടിയതും എല്ലാം അവരുടെ കൂടപ്പിറപ്പുകളോട് തന്നെ ആയിരിക്കും.

അതുകൊണ്ടു തന്നെ പഴയകാല ഓർമകളെ തിരിച്ചു കൊണ്ട് വരുന്ന മനസ്സിന് കുളിർമ്മയേകുന്ന ഒരു ഈ വീഡിയോ വീണ്ടും വീണ്ടും കാണാത്തവരായി ആരുമുണ്ടാകില്ല, സ്കൂളിൽ പോയിരുന്ന ചേച്ചിയെ കുഞ്ഞനുജൻ കാത്തുനിൽക്കുന്നത് കാണാം, എന്നാൽ ചേച്ചിയെ കണ്ടതും ഓടിപ്പോയി കെട്ടിപ്പിടിക്കുന്നതും അവരുടെ സ്നേഹപ്രകടനങ്ങൾ എല്ലാം ഒരുപാട് നന്മയേറിയതും, കളങ്കമില്ലാത്തതും ആണ്, ഇത്രയും നേരം ചേച്ചി അടുത്തില്ലാത്തതിന്റെ എല്ലാ വിഷമങ്ങളും മാറി ചേച്ചിയെ കിട്ടിയപ്പോൾ അനുജന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്, എന്നിട്ട് തിരിച്ചു ചേച്ചിയെയും കൂട്ടി വീട്ടിലേക്ക് നടന്നു പോകുമ്പോൾ ഇരുവരും ലോകം വെട്ടിപ്പിടിച്ച ആനന്ദത്തിൽ ആണ്.

ഇവരുടെ സ്നേഹം കാണുമ്പോൾ പലരും അവരുടെ കൂടപ്പിറപ്പുകളെ കുറിച്ച് ആലോചിച്ചു പോകും, ആലോചിക്കുന്നതോടൊപ്പം ഈ ചേച്ചിയുടെയും അനിയന്റെയും സ്നേഹം ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

You may also like...