ഈ വരുന്ന ജൂലൈ ഒന്നു മുതൽ വീണ്ടും ബാങ്ക് ചാർജുകൾ നടപ്പിലാക്കുവാൻ പോവുകയാണ്, ഇത് എങ്ങനെ?

ഈ വരുന്ന ജൂലൈ ഒന്നു മുതൽ വീണ്ടും ബാങ്ക് ചാർജുകൾ നടപ്പിലാക്കുവാൻ പോവുകയാണ്, ഇത് എങ്ങനെ ആയിരിക്കുമെന്ന് ബാങ്ക് അക്കൗണ്ട് ഉള്ളവർ ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ലോക്ക് ഡൗണിന്റെ സമയത്തു എ.ടി.എംൽ നിന്നും മറ്റും പണം പിൻവലിക്കുമ്പോൾ ബാങ്ക് ലിമിറ്റ് കഴിഞ്ഞാൽ പോലും ബാങ്കുകൽ ചാർജ് ഈടാക്കുകയില്ല എന്നു പറഞ്ഞിരുന്നു, അതുപോലെതന്നെ അന്നേരം മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലെങ്കിലും കുഴപ്പമില്ല, അതിൻറെ പേരിൽ ബാങ്ക് ചാർജുകൾ ഈടാക്കില്ല എന്ന് കൂടി ഉറപ്പു നൽകിയിരുന്നു, എന്നാൽ ഇതിൻറെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്, എന്നുവെച്ചാൽ ജൂലൈ 1, 2020 മുതൽ മേല്പറഞ്ഞ ചാർജുകൾ ഈടാക്കുന്നതായിരിക്കും.

ബാങ്ക് ലിമിറ്റ് എന്നുപറയുമ്പോൾ ഉദാഹരണത്തിന് എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർ ആണെങ്കിൽ അവർ നഗരത്തിൽ താമസിക്കുന്നവർ ആണെങ്കിൽ ഒരു മാസം 8 പണമിടപാടുകൾ മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ, അതിൽ അഞ്ചെണ്ണം എസ്.ബി.ഐ ബ്രാഞ്ചിൽ നിന്നും ബാക്കി മൂന്നെണ്ണം മറ്റു ബ്രാഞ്ചിൽ നിന്ന് നടത്താവുന്നതാണ്.

ഇനി എസ്.ബി.ഐ കസ്റ്റമർ ഗ്രാമത്തിൽ താമസിക്കുന്നവർ ആണെങ്കിൽ അവർക്ക് പത്തു ട്രാൻസാക്ഷൻ ഒരുമാസം നടത്താവുന്നതാണ്, അതിൽ 5 എണ്ണം എസ്.ബി.ഐ ബാങ്കിൽ നിന്നും ബാക്കി അഞ്ചെണ്ണം മറ്റു ബ്രാഞ്ചിൽ നിന്നും നടത്താവുന്നതാണ്. ഈയൊരു ലിമിറ്റ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാങ്ക് ചാർജ് ആയ 20 രൂപയും അതിൻറെ കൂടെ ജി.എസ്.ടിയും ഈടാക്കുന്നതാണ്.

ഇനി മിനിമം ബാലൻസ് കാര്യമെന്താണെന്ന് വച്ചാൽ പല അക്കൗണ്ടിനും മിനിമം ബാലൻസ് വ്യത്യസ്തമായിരിക്കും, അത് എന്തായാലും നമ്മൾ നിലനിർത്തേണ്ടത് തന്നെയാണ്, അതും ഈ ജൂലൈ ഒന്നു മുതൽ വീണ്ടും ആരംഭിക്കുന്നു. മെട്രോ സിറ്റിയിൽ താമസിക്കുന്ന കസ്റ്റമർ ആണെങ്കിൽ 5000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കണം, നഗരങ്ങളിലും, ഗ്രാമങ്ങളിലും താമസിക്കുന്നവർ ആണെങ്കിൽ 1000 രൂപ മുതൽ 3000 രൂപ വരെയാണ് സൂക്ഷിക്കേണ്ടത്.

എന്നാൽ സിറ്റികളിൽ താമസിക്കുന്ന ആളുകൾ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ അവരുടെ കയ്യിൽ നിന്ന് 100 രൂപയായിരിക്കും ഈടാക്കുക, അതേസമയം ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവർ ആണെങ്കിൽ അവരുടെ കയ്യിൽ 20 മുതൽ 50 രൂപ വരെയായിരിക്കും ചാർജ് ഈടാക്കുക.

ഇങ്ങനെയായിരിക്കും ഇനി ജൂലൈ ഒന്നുമുതൽ ട്രാൻസാക്ഷൻ ലിമിറ്റ് കഴിഞ്ഞാലും മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലും നമ്മുടെ കയ്യിൽ നിന്നും ബാങ്കുകൾ പണം വാങ്ങാൻ പോകുന്നത്.

You may also like...