മറ്റു രാജ്യങ്ങളെ ചെറുക്കാനായി ഇന്ത്യ തന്നെ വളർത്തിയെടുത്ത ബ്രഹ്മസ്ത്രം ആയ മൗണ്ടൈൻ കോഴ്സ്

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മറ്റു രാജ്യങ്ങളെ ചെറുക്കാനായി ഇന്ത്യ തന്നെ വളർത്തിയെടുത്ത ബ്രഹ്മസ്ത്രം ആയ മൗണ്ടൈൻ കോഴ്സിനെക്കുറിച്ച് എത്ര പേർക്കറിയാം.

ഈ ലോകത്ത് തന്നെ ഏറ്റവും വലിയ സൈനിക സേനയിൽ ഒന്നായ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം എന്ന് കരുതുന്ന ഒന്നാണ് മൗണ്ടൈൻ സ്ട്രൈക്ക് കോർപ്പസ്.

മലനിരകളിലെ യുദ്ധമുറകളിൽ സമർത്ഥമായി പ്രാവീണ്യം നേടിയ സേനയാണ് ഇവരുടേത്, എല്ലാം ഉണ്ട് എന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്കോ, സൈന്യത്തിന്റേ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന റഷ്യക്കോ, ഒരുപാട് സൈന്യം ഉണ്ടെന്നുള്ള അഹങ്കാരം ഉള്ള ചൈനയ്ക്കു പോലും ഇതുപോലെയൊരു സൈനിക സേന വിഭാഗം ഇല്ല എന്ന് തന്നെ പറയാം, അതുകൊണ്ട് തന്നെയാണ് ഇതിനെ ബ്രഹ്മാസ്ത്രം എന്നു വിളിക്കുന്നത്, അതുകൊണ്ട് തന്നെ ആണ് ഇന്ത്യ ആശ്വസിക്കുന്നത്.

കാരണം ഇവരെ ഇറക്കിയാൽ ശത്രുക്കളെ തീർത്തിട്ട് തന്നെ തിരിച്ചു കയറുകയുള്ളൂ, അതുപോലെ ഒരുപാട് പ്രത്യേകതകൾ ഈ സേനക്കുണ്ട്. ഇവരെ പ്രത്യേക പരിശീലനങ്ങൾ കൊടുത്ത് ബംഗാളിൽ ആണ് വാർത്തെടുക്കുന്നത്. അവിടെ പാനഘട്ട്‌ ആസ്ഥാനമായുള്ള 17 മൗണ്ടൈൻ സ്ട്രൈറ്റ് കോർപ്‌സിലെ ബ്രഹ്മാസ്ത്ര ഗോറി എന്നറിയപ്പെടുന്ന സേനാംഗങ്ങൾ ആണ് ഇവർ.

സത്യം പറഞ്ഞിട്ടുണ്ടെങ്കിൽ അടിയന്തര സാഹചര്യത്തിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ എന്ന രീതിയിൽ തന്നെയാണ് ഇന്ത്യ ഇവരെ വളർത്തിയെടുത്തത്, ഇപ്പൊൾ ഇന്ത്യ ചൈന യുദ്ധം സംഭവിച്ചേക്കാവുന്ന ഈ സാഹചര്യത്തിൽ ഇനിമുതൽ ലഡാക്കിലേക്ക് വിന്യസിക്കാൻ പോകുന്നത് ബ്രഹ്മാസ്ത്ര ഗോറി എന്നറിയപ്പെടുന്ന സേനാംഗങ്ങൾ ആണെന്നുള്ള വാർത്ത ലഭിച്ചിരുന്നു, കാരണം ദുർഘടമായ മലനിരകളില്ലും, വളരെ തണുപ്പുള്ള കാലാവസ്ഥയിലും ഉറപ്പോടെ നിൽക്കുവാൻ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

എത്ര മോശമായ കാലാവസ്ഥ ആയാൽ പോലും ചൈനയ്ക്ക് നേരെ ആഞ്ഞടിക്കാൻ ഇവർക്ക് കഴിയും, തൻറെ ശത്രുവിന്റെ മേൽ പടർന്നുകയറി യാതൊരു ദയയുമില്ലാതെ ലക്ഷ്യം നടപ്പാക്കുന്ന സ്വഭാവക്കാരാണ് അവർ, അതുകൊണ്ട് ഒക്കെ മറ്റൊരു രാജ്യത്തും ലഭിക്കാത്ത അല്ലെങ്കിൽ കാണാത്ത കഠിനമായ വിദ്യകൾ ഇവർ നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

ഇവർ ഇറങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ ഇന്ത്യയെ തൊടാൻപോലും സാധിക്കുകയില്ല എന്ന് ഇവരെ പറ്റി നന്നായി അറിയുന്ന ആളുകൾക്ക് വിശ്വാസം ഉണ്ട്, ആയതിനാൽ വിദേശ സേനകൾ ഒന്നടങ്കം ഭയപ്പെടുന്ന ബ്രഹ്മാസ്ത്ര ഗോറി എന്ന വിഭാഗത്തെ ചൈനയ്ക്ക് നേരെ ചിലപ്പോൾ പ്രയോഗിക്കും.

ബംഗാൾ പഞ്ചാബ് പത്താന്കോട്ട് എന്നീ സ്ഥലങ്ങളിൽ രണ്ട് ഡിവിഷനുകളിലായി മാത്രം 45000 വീതം അംഗങ്ങളാണ് ഇവരുടെ പക്കൽ ഉള്ളത്, എന്നാല് പോലും അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഇവരെ ഇറക്കുകയുള്ളൂ, കാരണം അത്രയ്ക്ക് വാല്യൂ ആണ് ഇന്ത്യ ഈ സേനയ്ക്ക് നൽകുന്നത്. എന്നാൽ ഇവർക്ക് ദൗത്യം വിട്ടു കൊടുത്താൽ പിന്നെ ശത്രുക്കളുടെ നാശമായിരിക്കും ഫലം എന്നത് തീർച്ച.

You may also like...