June 14, 2021

പൊതുജനങ്ങൾ ഇത് ശ്രദ്ധിക്കുക – പോലീസിന്റെ കള്ളക്കേസും അസഭ്യവും ഒന്നും ഇനി നടക്കില്ല, അറിവ്

വിദേശത്തുള്ളതുപോലെ നമ്മുടെ രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലും ജനങ്ങൾക്ക് നിയമസഹായം ലഭിക്കുവാനുള്ള പദ്ധതി ആവിഷ്കരിക്കുവാൻ തീരുമാനം ആവുകയാണ്, ആയതിനാൽ ഇനി പോലീസിനെ ഭയപ്പെടുകയോ, കള്ളക്കേസിൽ കൊടുക്കുമെന്നും, അസഭ്യം പറയും എന്നുള്ള പേടി ജനങ്ങൾക്ക് വേണ്ട.

എന്തുതരം കേസ് ആയാൽ പോലും ജനങ്ങൾക്ക് വേണ്ടി സംസാരിക്കുവാൻ അല്ലെങ്കിൽ നിയമവശങ്ങൾ പറഞ്ഞു കൊടുക്കുവാൻ ഒരു അഭിഭാഷകൻ എല്ലാ പോലീസ് സ്റ്റേഷനിലും വരാൻ പോവുകയാണ്, ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് രൂപീകരിച്ച നിയമസഹായ രൂപരേഖ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റക്ക്‌ ഉടനെതന്നെ സമർപ്പിക്കുന്നതായിരിക്കും, അതുമൂലം സുപ്രീംകോടതിയുടെ നിർദേശപ്രകാരം ലീഗൽ സർവീസ് അതോറിറ്റി ആയിരിക്കും ഈ സംവിധാനം കൊണ്ടു വരാൻ മുൻകൈ എടുക്കുക.

എല്ലാ പോലീസ് സ്റ്റേഷനിലും ഒരു അഭിഭാഷകന്റെ പേരും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടാകും, ആതാകുമ്പോൾ ചോദ്യം ചെയ്യാനും മറ്റു കാര്യങ്ങൾക്കുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് അഭിഭാഷകന്റെ സേവനങ്ങൾ സ്വീകരിക്കാം.

ജനമൈത്രി പോലീസ് സ്റ്റേഷനുകൾ എന്ന പേരിൽ പലതും തുടങ്ങിയിട്ട് ഉണ്ടെങ്കിൽ പോലും പലർക്കും കള്ളക്കേസിൽ കുടുക്കുമെന്നും, പോലീസുകാർ അവരെ ക്രൂശിക്കുമെന്നുള്ള പേടി പലർക്കും ഉണ്ടാകും, അതുകൊണ്ട് തന്നെ ഒരുപാട് ജനങ്ങൾക്ക് സത്യസന്ധമായി ഉള്ള കാര്യം ആണെങ്കിൽ പോലും ഒന്ന് ശബ്ദമുയർത്തി സംസാരിക്കുവാനുള്ള കഴിവ് ഇല്ലായിരുന്നു, അങ്ങനെയാകുമ്പോൾ ഇതുപോലെ ഒരു അഭിഭാഷകന്റെ സേവനങ്ങൾ ലഭിച്ചിരുന്നാൽ ഒട്ടുംതന്നെ പേടിക്കാതെ നമുക്ക് സംസാരിക്കാവുന്നതാണ്, കാര്യങ്ങൾ പറയാവുന്നതാണ്.

ഇതിലൂടെ ചോദ്യം ചെയ്യാൻ വിളിക്കുന്ന വ്യക്തിയുടെ നേർക്ക് ആരോപിച്ചിരിക്കുന്ന ആരോപണങ്ങൾ അഭിഭാഷകൻ ആയിരിക്കും വിലയിരുത്തുക, കൂടാതെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി അഭിഭാഷകൻ തന്നെയായിരിക്കും, ഒപ്പം എല്ലാ നിയമം ഉപദേശങ്ങളും അദ്ദേഹം നൽകുന്നതായിരിക്കും.

ഇനി എന്തെങ്കിലും കാരണവശാൽ പോലീസ് ഇയാളെ ക്രൂശിക്കാൻ മറ്റും ശ്രമിക്കുകയാണെങ്കിൽ അഭിഭാഷകൻ പോലീസിന് നേരെ നിയമവശങ്ങൾ പറഞ്ഞു അവർക്ക് വേണ്ടി സംസാരിക്കുന്നതാണ് സംസാരിക്കുന്നതാണ്. ഇനി എത്തിയിരിക്കുന്ന ആൾ വിദേശി ആണെങ്കിൽ അഭിഭാഷകൻ വേണ്ടപ്പെട്ടവരെ അറിയിക്കുവാനും പോലീസിനോട് പറയുന്നതാണ്, ആവശ്യമെങ്കിൽ വിദേശിക്ക് വേണ്ട അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്യും.

പിന്നെ സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുവാൻ വിളിക്കാൻ പാടില്ല എന്നുള്ള ഒരു നിയമമുണ്ട്, അത് അഭിഭാഷകൻ ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം കുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള എല്ലാവിധ അവകാശങ്ങളും നേടികൊടുക്കുവാൻ അഭിഭാഷകൻ ബാധ്യസ്ഥനാണ്.

പിന്നെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾക്ക് ആണെങ്കിൽ ജാമ്യം എടുക്കുവാനും അഭിഭാഷകൻ സഹായിക്കാവുന്നതാണ്, ഒപ്പം അറസ്റ്റിലായ വ്യക്തിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുവാൻ ഉള്ള സൗകര്യവും അഭിഭാഷകൻ ഒരുക്കേണ്ടതുണ്ട്, മേൽ പറഞ്ഞതൊക്കെ ഓരോ പോലീസ് സ്റ്റേഷനിലും നിയമിക്കുന്ന അഭിഭാഷകന്റെ ഡ്യൂട്ടികൾ.

അപ്പോൾ ഇത്രയും കാലം ഉള്ള പോലീസ് സ്റ്റേഷനിൽ നിന്നും വ്യത്യസ്തമായ ഒരു രീതി ഇനി സംസ്ഥാനത്തു വരാൻ പോകുന്നത്, ആയതിനാൽ അമിതധാർഷ്ഠ്യവും, അഹങ്കാരവും ജനങ്ങളോട് നീതി പുലർത്താത്ത പോലീസുകാർക്ക് ഇതൊരു തിരിച്ചടിയായിരിക്കും, ഒപ്പം ജനങ്ങൾക്ക് വൻ ആശ്വാസവും ആയിരിക്കും.