എസ്.എസ്.എൽ.സി/ പ്ലസ് ടു ഫലം എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ഫോണുകളിൽ ലഭിക്കും, അറിയാം

എസ്.എസ്.എൽ.സി/ പ്ലസ് ടു ഫലം എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ഫോണുകളിൽ ലഭിക്കും, അതിനായി ഇത്രയും ചെയ്താൽ മതിയാകും.

വരുംദിവസങ്ങളിൽ എസ്.എസ്.എൽ.സി പ്ലസ് ടു ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു, അതിൽ ജൂൺ 30-നാണ് എസ്എസ്എൽസി യുടെ ഫലം പ്രസിദ്ധീകരണം ഉണ്ടാവുക, എന്നാൽ എല്ലാവരും ഓൺലൈൻ ആയി വെബ്സൈറ്റിൽ കയറി ആയിരിക്കും ഫലം നോക്കുന്നത്, അത്കൊണ്ട് തന്നെ നെറ്റ് സ്ലോ ആയത് കൊണ്ടും വെബ്സൈറ്റ് സ്ലോ ആയത് കൊണ്ടും റിസൾട്ട് കിട്ടാൻ ഒരുപാട് നേരം എടുക്കും, ഇൗ ഒരു അവസ്ഥ ആകുമ്പോൾ വിദ്യാർത്ഥികൾക്ക് പേടിയും ടെൻഷനും കൂടിയേക്കാം.

അപ്പൊൾ എത്രയും പെട്ടെന്ന് തന്നെ ഫലം അറിയണം എങ്കിൽ നിങ്ങളുടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി “സഫലം 2020” എന്ന ആപ്പ് ഡൗൺലോഡ് ചെയ്തു, ജൂൺ 30ന്‌ ഫലം നോക്കാം. റിസൾട്ട് സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതിനോടൊപ്പം ഇതിലും പ്രസിദ്ധീകരിക്കും, ഇതിനായി നിങ്ങൾ സൈറ്റിലെ പോലെ രജിസ്റ്റർ നമ്പർ, ഡേറ്റ് ഓഫ് ബർത്തും കൊടുത്ത് റിസൾട്ട് നോക്കാവുന്നതാണ്. “കേരള ഇൻഫർമഷൻ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ”(KITE) ആണ് ഇൗ സംവിധാനം കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നത്.

എസ്.എസ്.എൽ.സി മാത്രമല്ല എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ ഫലം പബ്ലിഷ് ചെയ്യുമ്പോൾ അതെ സമയം ഇൗ ആപ്പിലും വരുന്നതായിരിക്കും. ആയതിനാൽ നെറ്റ് സ്ലോ ആണെങ്കിൽ പോലും പെട്ടെന്നുതന്നെ ഇതിലൂടെ റിസൾട്ട് ലഭിക്കുന്നതാണ്, മാത്രമല്ല ഇതിലൂടെ നിങ്ങളുടെ സ്കൂളിൽ ഉള്ള മറ്റു വിദ്യാർഥികളുടെയും, മറ്റ് സ്കൂളുകളിൽ ഉള്ള വിദ്യാർഥികളുടെയും, മറ്റു ജില്ലകളിലെ സ്കൂളിലുള്ള വിദ്യാർത്ഥികളുടെ റിസൾട്ടുകൾ തമ്മിൽ ഒരു വിശകലനം നടത്താൻ സാധിക്കുന്നതാണ്. അത്കൊണ്ട് ഈയൊരു അവസരം എല്ലാ വിദ്യാർഥികളും പരമാവധി പ്രയോജനപ്പെടുത്തുക.

പിന്നെ ഇങ്ങനെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതാത് സ്കൂളിൽ വിളിച്ചു റിസൾട്ട് ചോദിച്ച് അറിയാവുന്നതാണ്, കാരണം ഇൗ പ്രാവശ്യം എല്ലാ സ്കൂളിലേക്കും അതെ സമയം റിസൾട്ട് നൽകുന്നതായിരിക്കും.

You may also like...