അറുപതിനായിരം രൂപ ധനസഹായത്തോടെ സുഭിക്ഷ കേരളം പദ്ധതി വഴി സ്വന്തമായി പശുക്കളെ/എരുമകളെ വാങ്ങാം

അറുപതിനായിരം രൂപ ധനസഹായത്തോടെ സുഭിക്ഷ കേരളം പദ്ധതി വഴി നിങ്ങൾക്ക് സ്വന്തമായി പശുക്കളെ/എരുമകളെ വാങ്ങാം, അതോടൊപ്പം തൊഴുത്തു നിർമാണം, തീറ്റ പുല്ല് കൃഷി, ഫാം നവീകരണം എന്നിവക്ക് കൂടി ധനസഹായം നൽകുന്നുണ്ട്.

ഒരുപാട് ഭക്ഷ്യവസ്തുക്കൾക്കും മറ്റും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉള്ളത്, പക്ഷേ ഇത് നമുക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു, അന്നേരം ഭക്ഷ്യവസ്തുക്കൾ മറ്റും എത്തിപ്പെടാനും താമസം വന്നതോടുകൂടി ആണ് സ്വന്തമായി കൃഷി നടത്തുന്നതിൻറെ ഒരു മഹത്വം നമ്മൾ ഏറെയും മനസ്സിലാക്കിയത്, അതുകൊണ്ടുതന്നെ സർക്കാറുകൾ ഇപ്പോൾ കൃഷിയും, കന്നുകാലി വളർത്തലും എല്ലാം പരമാവധി പ്രോത്സാഹിപ്പിക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്, അങ്ങനെ വരുമ്പോൾ സുഭിക്ഷ കേരളം പദ്ധതി വഴി അറുപതിനായിരം രൂപ ധനസഹായത്തോട് കൂടി നിങ്ങൾക്ക് പശുക്കളെ വാങ്ങി വളർത്താവുന്നതാണ്.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ പശുവിനെ വാങ്ങാൻ മാത്രമല്ല മറ്റ് കന്നുകാലിവളർത്തലിനും, കൃഷിക്കും വേണ്ടിയുള്ള ധനസഹായം നൽകുന്നുണ്ട്, ഇത് ഏകദേശം 3800 കോടി രൂപയുടെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ്.

കറവപ്പശുക്കളെ അതുപോലെതന്നെ എരുമകളെ വാങ്ങുന്നതിന് 60,000 രൂപയാണ് ധനസഹായമായി സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കുക. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് തുകയുടെ 50 ശതമാനവും, പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തുകയുടെ 75 ശതമാനവും, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് ഈ തുക മൊത്തവും ലഭിക്കുന്നതാണ്.

ഇനി പശുക്കളെ വാങ്ങാൻ മാത്രമല്ല ഇവർക്ക് താമസിക്കുവാനുള്ള തൊഴുത്ത് നിർമ്മാണത്തിന് വേണ്ടി സർക്കാർ ധനസഹായം നൽകുന്നുണ്ട്, അതും ഈ പറഞ്ഞതുപോലെ തന്നെ ജനറൽ കാറ്റഗറിക്ക് നിർമ്മാണത്തിനു വരുന്ന തുകയുടെ 50 ശതമാനവും, പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിന് 100 ശതമാനവും സബ്സീഡി ലഭിക്കും.

മാത്രമല്ല അപേക്ഷകനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ അംഗമാണ് എങ്കിൽ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ദിനങ്ങളിൽ തൊഴിലുമായി ബന്ധപ്പെടുത്തി പണി ചെയ്യുകയാണെങ്കിൽ തൊഴിലുറപ്പ് വേതനവും നിങ്ങൾക്ക് ലഭിക്കും, അതും 25000 രൂപ വരെ നിങ്ങൾ എടുക്കുന്ന പണിക്കനുസരിച്ചു വേതനം ലഭിക്കും.

ഇനി പശുവിനു വേണ്ടിയിട്ടുള്ള തീറ്റപ്പുൽ കൃഷി ചെയ്യുവാനുമുള്ള ധനസഹായവും സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കുന്നു, സ്വന്തം പറമ്പിൽ തന്നെ കൃഷി ചെയ്യാം അല്ലെങ്കിൽ പാട്ടത്തിന് ഭൂമി എടുത്തു കൃഷി ചെയ്യാം, അതും വേണമെങ്കിൽ സ്വന്തമായിട്ട് അല്ലെങ്കിൽ ഗ്രൂപ്പുകളായി കൃഷി നടത്താവുന്നതാണ്. ഇതിനായി ഒരു ഹെക്ടറിന് 10,000 രൂപയാണ് ഗവണ്മെന്റ് നൽകുന്നത്, എന്നാൽ ഏകദേശം 30000 രൂപ വരെയാണ് ധന സഹായം ലഭിക്കുക.

പിന്നെ സുഭിക്ഷ കേരളം പദ്ധതിയിൽ തന്നെ ഡയറി ഫാമുകളുടെ നവീകരണത്തിനായി ധനസഹായം നൽകുന്നു, ഇതിനായി മാക്സിമം പതിനായിരം രൂപയായിരിക്കും ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ലഭിക്കുക.ഇതിനെല്ലാമായി നിങ്ങൾ അപേക്ഷ വെക്കേണ്ടതുണ്ട്, അതിനോടൊപ്പം അപേക്ഷകന്റെ ഡീറ്റെയിൽസും മറ്റു എല്ലാവിധ ബന്ധപ്പെട്ട കാര്യങ്ങളും സമർപ്പിക്കണം. സുഭിക്ഷ കേരളം പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്, ജനസേവ കേന്ദ്രങ്ങൾ വഴി നിങ്ങൾക്ക് ഇത് എളുപ്പം ചെയ്യാം, അപ്പോൾ നിങ്ങളുടെ പഞ്ചായത്ത് ഏതൊക്കെ പദ്ധതികൾക്കാണ് കൂടുതൽ മുൻതൂക്കം നൽകുന്നത് എന്ന് വച്ചാൽ അതിനനുസരിച്ച് ആ പദ്ധതിയെ കുറിച്ച് അറിഞ്ഞു മനസിലാക്കി അപേക്ഷിക്കാവുന്നതാണ്.അപ്പോൾ ഈ ഒരു പദ്ധതി വഴി ഏവർക്കും ഒരു വരുമാനമാർഗം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

You may also like...