June 14, 2021

അനർഹമായി അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈപറ്റിയിട്ടുണ്ടെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരും

അനർഹമായി അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈപ്പറ്റിയിട്ടുണ്ട് എങ്കിൽ എന്തായാലും നിയമ നടപടികൾ നേരിടേണ്ടി വരും, എന്നാൽ അതിൽ നിന്ന് രക്ഷപ്പെടുവാൻ എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ ചെയ്യുക.

നമുക്കറിയാം ഒരുപാട് പരാതികൾ വന്നതോടുകൂടി അനർഹരായവരെ പല ജില്ലകളിലും ഇപ്പോൾ പരിശോധന നടത്തി പുറത്താക്കി കൊണ്ടിരിക്കുകയാണ്. ഒന്ന് ചുറ്റും നോക്കിയാൽ തന്നെ ഒരുപാട് അർഹതയില്ലാത്ത ആളുകൾ മുൻഗണനാ വിഭാഗത്തിൽ കയറി പറ്റി ആനുകൂല്യങ്ങൾ വാങ്ങിക്കൂട്ടുന്നത് കാണാൻ സാധിക്കുന്നതാണ്. ഇതിനെതിരെ ശബ്ദമുയർത്തണം എങ്കിൽ നിങ്ങൾക്കും പരാതിപ്പെടാം, അതിലൂടെ അർഹതയുണ്ടായിട്ടും മുൻഗണനാ വിഭാഗത്തിൽ എത്തിപ്പെടാൻ സാധിക്കാത്തവർക്ക് ഒരു അവസരം ലഭിക്കുന്നതായിരിക്കും.

ഈയൊരു പരിശോധനയുടെ ആരംഭം തന്നെ കോഴിക്കോട് ജില്ലയിൽ നിന്നായിരുന്നു, അവിടെ പല സ്ഥലങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി അനർഹരായവരുടെ റേഷൻകാർഡ് റദ്ദാക്കുകയും, കൃത്രിമം കാണിച്ച് മുന്ഗണന പട്ടികയിൽ കയറി പറ്റിയതാണെങ്കിൽ അവർക്ക് എതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്തിരുന്നു.

അത് ഇപ്പോൾ എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചതോടെ ഇങ്ങനെ അർഹത ഇല്ലാത്ത കാർഡ് കയ്യിൽ വച്ചത് കൊണ്ട് തന്നെ പലർക്കും ടെൻഷനായി തുടങ്ങിയിട്ടുണ്ടാകും, ആയതിനാൽ എന്തായാലും അവർ പരിശോധന നടത്തി പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ കാർഡ് റദ്ദാക്കും, എന്നാൽ കൂടി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി നിയമപരമായ ഈ മൂന്നു വഴികൾ ഉടനെതന്നെ സ്വീകരിക്കാവുന്നതാണ്.

ഇതിനായി ആദ്യം തന്നെ നിങ്ങൾക്ക് മുൻഗണനാ വിഭാഗത്തിൽ ഇനിയും തുടരാനുള്ള അർഹതയുണ്ടോ എന്ന് നോക്കേണ്ടതുണ്ട്, അതായത് വിധവകൾ,നിർദ്ധനയും നിരാലംബരായുമായ സ്ത്രീകൾ ഗൃഹനാഥനായ കുടുംബം, രോഗികൾ ഉള്ള കുടുംബം, അവിവാഹിതയായ അമ്മ ഉപേക്ഷിക്കപ്പെട്ട സ്ത്രീ നയിക്കുന്ന കുടുംബം, തദ്ദേശസ്വയംഭരണ വകുപ്പിൻറെ മാനദണ്ഡപ്രകാരം ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബം, പട്ടിക വർഗ്ഗ വിഭാഗം, ആശ്രയ പട്ടികയിൽ ഉൾപ്പെട്ടവർ അങ്ങനെ ഉള്ളവർ ആണ് നിങ്ങൾ എങ്കിൽ അത് തെളിയിച്ചു കൊണ്ട് ഇനി പരിശോധന നടത്തിയാൽ പോലും ഇതിൽ തന്നെ തുടരാവുന്നതാണ്.

രണ്ടാമത്., സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി ദാതാക്കൾ, മാസം ഇരുപത്തി അയ്യായിരം രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ള ആളുകൾ, സ്വന്തമായി ഒരു ഏക്കറിന് മുകളിൽ ഭൂമിയുള്ളവർ, സ്വന്തമായി 1000 സ്ക്വയർ ഫീറ്റിന് മുകളിലായി വീട് ഉള്ളവർ, നാല് ചക്രവാഹനങ്ങൾ സ്വന്തമായി ഉള്ളവർ, വിദേശത്ത് ജോലിയുള്ളവർ എന്നിവർക്കൊന്നും മുൻഗണന പട്ടികയിൽ കയറി കൂടുവാൻ ഒരിക്കലും സാധിക്കുകയില്ല. അപ്പോൾ നിങ്ങൾ ഈ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ നിയമനടപടികളിൽ നിന്ന് ആ പേരും പറഞ്ഞ് രക്ഷപ്പെടാം. ഇത് നിയമപരമായ മറ്റൊരു മാർഗം ആണ്.

പിന്നെ മൂന്നാമത്തേത്, സർക്കാർ മുൻഗണന പട്ടികയിൽ നിന്ന് നിങ്ങൾക്ക് മാറാനുള്ള അവസരം നൽകിയിരുന്നു, ലോക്ക് ഡൗൺ മൂലം നിങ്ങൾക്ക് അങ്ങനെ മാറാനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തതിനാൽ ആണ് ഇപ്പോഴും മുൻഗണന പട്ടികയിൽ തന്നെ തുടരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറാവുന്നതാണ്. പക്ഷേ അങ്ങനെ ഒഴിഞ്ഞുമാറുന്ന ആളുകൾ ലോക്ക് ഡൗൺ കാലയളവിൽ മുൻഗണന വിഭാഗത്തിന് നൽകിയ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടാകരുത്, അങ്ങനെയാണെങ്കിൽ മാത്രമേ നിയമനടപടികളിൽ നിന്ന് ഈ പറഞ്ഞ ആളുകൾക്ക് ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.

അപ്പോൾ എന്തായാലും എല്ലായിടത്തും പരിശോധനകൾ ഉടനെ തന്നെ ഉണ്ടാകും ആ സാഹചര്യത്തിൽ പെട്ട് പോകാതിരിക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ കാര്യത്തിൽ പ്രാവർത്തികം ആണെങ്കിൽ ഉടനെ തന്നെ അത് അനുസരിക്കാവുന്നതാണ്. ഈ മൂന്ന് കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും.