അമ്മയ്ക്കും കുഞ്ഞിനും മാതൃജ്യോതി പദ്ധതി വഴി 48000 വരെ ധനസഹായം ലഭിക്കുന്നു, അറിയേണ്ടതുണ്ട്

അമ്മയ്ക്കും കുഞ്ഞിനും മാതൃജ്യോതി പദ്ധതി വഴി 48000 രൂപ വരെ ധനസഹായം ലഭിക്കുന്നു.

ഈ അടുത്ത് കഴിഞ്ഞ ഒരു വാർത്താസമ്മേളനത്തിലാണ് ശൈലജ ടീച്ചർ ഈ പദ്ധതിയെക്കുറിച്ചുള്ള പുതുക്കിയ കാര്യങ്ങളെ കുറിച്ച് അറിയിച്ചത്. ഈ മാതൃജ്യോതി പദ്ധതി സംസ്ഥാന സർക്കാരിനു കീഴിലുള്ള സാമൂഹിക വകുപ്പ് കൈകാര്യം ചെയ്യുന്ന ആനുകൂല്യങ്ങളിൽ ഒന്നാണ്, ഇതിലൂടെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത് മുതൽ കുഞ്ഞിന് രണ്ടു വയസ്സ് ആകുന്നത് വരെ എല്ലാ മാസവും 2000 രൂപ വച്ച് ധനസഹായം ലഭിക്കുന്നു, അങ്ങനെ വരുമ്പോൾ ഏകദേശം 48,000 രൂപ വരെ നിങ്ങൾക്ക് സൗജന്യ സഹായം ലഭിക്കുന്നു.

മുൻപ് കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് വേണ്ടി ആയിരുന്നു ഈ ആനുകൂല്യങ്ങൾ നൽകിയത്, എന്നാൽ ഇപ്പോൾ കുഞ്ഞുങ്ങളെ വളർത്താൻ വെല്ലുവിളി നേരിടുന്ന അമ്മമാർക്കും ഈ ആനുകൂല്യം ലഭിക്കുന്നു. പിന്നെ ഗർഭം ധരിച്ചതിന് ശേഷം മൂന്നു മാസത്തിനുള്ളിൽ തന്നെ അപേക്ഷ വച്ചാൽ ആണ് ഈ പറഞ്ഞ തുക പൂർണമായും ലഭിക്കുക, എന്നാൽ മൂന്നുമാസത്തിനും ഒരു വർഷത്തിനും ഇടയിൽ അപേക്ഷ വയ്ക്കാവുന്നതാണ്, അപ്പോൾ കുട്ടി ജനിച്ചു കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നത് വരെ പ്രതിമാസം 2000 രൂപ ലഭിക്കും.

കാഴ്ചയുടെ പരിമിതി 40 ശതമാനത്തിന് മുകളിൽ ആണെങ്കിൽ മാത്രമേ ഈയൊരു അനുകൂല്യം ലഭിക്കുകയുള്ളൂ, അപ്പോൾ അതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതുണ്ട്, ഒപ്പം വാർഷിക വരുമാനം ഒരു ലക്ഷത്തിനു താഴെ എന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, കുട്ടിയുടെ ഡിസ്ചാർജ് ഡീറ്റെയിൽസ്, ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നതുകൊണ്ടുതന്നെ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അപേക്ഷ വെക്കുമ്പോൾ സമർപ്പിക്കേണ്ടതുണ്ട്. പിന്നെ ബിപിഎൽ കാർഡ് ആണെങ്കിൽ പ്രത്യേക മുൻഗണനകൾ കൂടി ലഭിക്കുന്നു.അപ്പോൾ ഇത്രയും ഒക്കെ ഹാജരാക്കിയാൽ അർഹതയുണ്ടെങ്കിൽ നിങ്ങൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്, ഇതിനായി അടുത്തുള്ള അങ്കണവാടിയിലും മറ്റും അന്വേഷിക്കാവുന്നതാണ്.

You may also like...