ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് മുപ്പതിനായിരം രൂപ വരെ ധനസഹായം ലഭിക്കുന്ന വിവരം അറിയാതെ പോകരുത്

നിങ്ങളുടെ ഒരു മിശ്ര വിവാഹമാണോ? അല്ലെങ്കിൽ മിശ്രവിവാഹത്തിന് ഒരുങ്ങുന്നവർ ആണോ നിങ്ങൾ? എങ്കിൽ അവർക്കുവേണ്ടി ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് മുപ്പതിനായിരം രൂപ വരെ ധനസഹായം ലഭിക്കുന്ന വിവരം അറിയാതെ പോകരുത്.

നമ്മുടെ സംസ്ഥാനത്ത് മിശ്ര വിവാഹങ്ങൾ നടക്കാറുണ്ട്, എന്നാൽ അതിൽ കുറച്ച് കുടുംബങ്ങൾ തമ്മിലുള്ള പരസ്പര ധാരണയോടെ നടക്കുന്നതായിരിക്കും, പക്ഷെ കൂടുതൽ എണ്ണവും വീട്ടുകാരുടെ സമ്മതമില്ലാതെ നടക്കുന്നതായിരിആയതിനാലാണ് സർക്കാരിൻറെ ഭാഗത്തുനിന്നും അവർക്ക് ധനസഹായം നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.

അപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഈ കാര്യത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കിയിരിക്കുകായാണ്, കൂടാതെ ധനസഹായത്തോടൊപ്പം മിശ്രവിവാഹിതർക്ക് സെയിഫ് ഹോംസ് എന്ന പദ്ധതിയിലൂടെ താമസിക്കാൻ വീട് നൽകുന്നു.

സംസ്ഥാനത്ത് മിശ്രവിവാഹം നടത്തുന്നവർക്ക് വേണ്ടി ഒരു വർഷക്കാലത്തോളം താമസിക്കുവാൻ ആയി വളരെ കുറഞ്ഞ നിശ്ചിത വാടകയോടെ പാർപ്പിടങ്ങൾ ഒരുക്കി കൊടുക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ട്രസ്റ്റുകളുടെയും, മറ്റു സമിതികളുടെയും, നല്ല മനസ്സിനുടമകളുടെയും സഹായത്തോടെയാണു ഈയൊരു നിർമാണം നടത്തുന്നത്.

പിന്നെ മിശ്ര വിവാഹിതർക്ക് സ്വന്തമായൊരു സംരംഭം ആരംഭിക്കാനോ, വാസയോഗ്യം ആയ സ്ഥലം കണ്ടുപിടിക്കാനോ മറ്റും സഹായങ്ങൾ നൽകുന്നുണ്ട്. അതിൽ പട്ടികജാതി വിഭാഗങ്ങൾക്ക് 75,000 രൂപവരെ ധനസഹായം ലഭിക്കുന്നുണ്ട്, അവർ ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ/കോർപ്പറേഷൻ/അതാതു ജില്ല ക്ഷേമനിധി ഓഫീസർക്ക് മുൻപാകെയാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്, എന്നിട്ട് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ 75,000 രൂപ ലഭിച്ചിരിക്കും. പിന്നെ മിശ്രവിവാഹം ആയതുകൊണ്ട് തന്നെ ദമ്പതികളിലൊരാൾ പട്ടികജാതി വിഭാഗത്തിൽ ആയാൽ മതിയാകും, പിന്നെ വാർഷികവരുമാനം രണ്ടുപേരുടെയും കൂട്ടി ഒരു ലക്ഷത്തിനു മുകളിൽ ആവാൻ പാടുകയില്ല എന്നുകൂടി നിയമമുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ്, സഹവാസ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവകൂടി ഹാജരാക്കാം.

ഇനി ജനറൽ കാറ്റഗറി ആണെങ്കിൽ 30,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക, അതിനായി ജില്ലാ ക്ഷേമ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിച്ചാൽ മതിയാകും, ഇതിനാണ് മേൽ പറഞ്ഞതുപോലെ തന്നെ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

മിശ്രവിവാഹിതർക്ക് വിവാഹം കഴിഞ്ഞു ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലുള്ള സമയത്താണ് ഈ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. ഈ ധനസഹായം എപ്പോഴും ലഭ്യമാണ്, ആയതിനാൽ അർഹതയുണ്ടെങ്കിൽ നിങ്ങൾക്കും അത് സ്വീകരിക്കാവുന്നതാണ്. ഒപ്പം ദമ്പതികൾക്ക് വേണ്ടിയിട്ടുള്ള സെയിഫ് ഹോംസ് പദ്ധതി ഉടനെ തന്നെ ആവിഷ്കരിക്കുന്നതായിരിക്കും.

You may also like...