July 25, 2021

ജൻ ധൻ അക്കൗണ്ടിലേക്ക് സ്ത്രീകൾക്ക് വീണ്ടും 500 രൂപ പ്രതിമാസം നൽകുന്ന കാര്യം നിങ്ങൾ അറിയണം

ജൻ ധൻ അക്കൗണ്ടിലേക്ക് സ്ത്രീകൾക്ക് വീണ്ടും 500 രൂപ പ്രതിമാസം നൽകുന്ന കാര്യം കേന്ദ്ര സർക്കാർ കണക്കിൽ എടുക്കുന്നു.

ലോക്ക് ഡൗൺ കാലയളവിൽ ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വച്ച് നൽകിയിരുന്നു, എന്നാൽ ജൂൺ മാസത്തോടുകൂടി ആ ഒരു പദ്ധതി അവസാനിക്കുകയാണ് എന്നുകൂടി കേന്ദ്ര സർക്കാർ അറിയിച്ചു, കാരണം ഇപ്പോൾ രാജ്യത്ത് ലോക്ക് ഡൗൺ പല ഘട്ടങ്ങളായി പിൻവലിച്ചു കൊണ്ടിരിക്കുകയാണ്, ചെറിയതോതിൽ നിയന്ത്രണങ്ങൾ മാത്രമേ ഇപ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നുള്ളൂ, അതിനെ കുറിച്ച് പറയുവാനായി പ്രധാനമന്ത്രി എത്തിയപ്പോൾ ലോക്ക് ഡൗണിനു ലഭിച്ചിരുന്ന പല സ്കീമുകളും നവംബർ മാസം വരെ വീണ്ടും നീട്ടാൻ ആണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, അതിലൊന്നാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആണ്, അതായത് മുൻഗണനാ വിഭാഗത്തിൽ ഉള്ള റേഷൻകാർഡിലെ ഓരോ വ്യകതിക്കും അഞ്ച് കിലോ അരിയും, ഒരു കാർഡിന് ഒരു കിലോ പയറും എന്ന പദ്ധതിയാണ് ഇത്.

അന്നേരമാണ് അക്കൗണ്ടിലേക്ക് സ്ത്രീകൾക്ക് ഉള്ള 500 രൂപ കൂടി ഇനിയുള്ള മാസവും ലഭിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പരന്നത്, തീർച്ചയായും സ്ത്രീകൾക്ക് അത്തരമൊരു ആനുകൂല്യം നവംബർ മാസം വരെ ലഭിക്കുന്നത് വളരെയധികം സഹായകരമായിരിക്കും, എന്നിരുന്നാലും നിലവിൽ അങ്ങനെയൊരു പദ്ധതി നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല, പക്ഷേ തീർച്ചയായും ഈ ഒരു പദ്ധതി നവംബർ വരെ നീട്ടുന്നത് അവരുടെ പരിഗണനയിൽ തന്നെ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം, ആയതിനാൽ സ്ത്രീകൾക്ക് ഇനിയും പ്രതിമാസം 500 രൂപ വച്ച് കേന്ദ്രസർക്കാർ നൽകും എന്ന വാർത്ത ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.