November 27, 2020

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർക്ക് സബ്സിഡിയോടു കൂടി 30 ലക്ഷം രൂപ വരെവായ്പ

പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയവർക്കുവേണ്ടി സബ്സിഡിയോടു കൂടി 30 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.

പല കാരണങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾ നമ്മുടെ നാട്ടിൽ അനവധിയാണ്, അവർക്കുവേണ്ടി പുതിയ സംരംഭം ആരംഭിക്കാൻ നോർക്കറൂട്ട്സിന്റ കീഴിലുള്ള നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എന്ന പ്രവാസി പുനരധിവാസ പദ്ധതി വഴിയാണ് ഈ ലോൺ നൽകുന്നത്.

ഇതിനായി അപേക്ഷകൻ രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുണ്ടായിരിക്കണം, അതിനുശേഷം നാട്ടിൽ വന്നവർ ആയിരിക്കണം, പ്രവാസികൾ ചേർന്ന് രൂപീകരിക്കുന്ന കമ്പനി, ട്രസ്റ്റ്, സൊസൈറ്റി എന്നിവയ്ക്കും ഈ വായ്പയ്ക്കു വേണ്ടി അപേക്ഷിക്കാവുന്നതാണ്.

വായ്പാ തുകയുടെ 15 ശതമാനം ആയിരിക്കും നിങ്ങൾക്ക് സബ്സിഡി ലഭിക്കുക, എന്നാൽ മൂന്നു ലക്ഷം വരെ മാത്രമേ സബ്സിഡി ഉണ്ടാവുകയുള്ളു, അതിനോടൊപ്പം കൃത്യമായി പണം അടയ്ക്കുന്നവർക്ക് ആദ്യത്തെ നാല് വർഷത്തേക്ക് മൂന്ന് ശതമാനം വായ്പ പലിശയിൽ ഇളവ് നൽകുന്നു, ഇനി കുടിശ്ശിക ഉണ്ടെങ്കിലും അത് അടച്ചു തീർത്തിട്ടുണ്ടെങ്കിലും സബ്സിഡിയും, പലിശ റിബേറ്റും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

സംയോജിത കൃഷി, ഫാം ടൂറിസം, ഭക്ഷ്യസംസ്കരണം, കന്നുകാലിവളർത്തൽ, മത്സ്യകൃഷി, ആട് കോഴി വളർത്തൽ, പുഷ്പകൃഷി, പച്ചക്കറികൃഷി, തേനീച്ചവളർത്തൽ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിപ്പയർ ഷോപ്പുകൾ, ഫർണീച്ചർ തടി വ്യവസായം, ബേക്കറി ഉൽപ്പന്നങ്ങൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, ബ്യൂട്ടിപാർലറുകൾ, പേപ്പർ റീസൈക്ലിൻ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടാക്സി സർവീസ് തുടങ്ങിയ സംരംഭങ്ങൾ തുടങ്ങുവാനായി വായ്പ ലഭിക്കുന്നതാണ്.

നോർക്ക റൂട്ട്സ് ഇതിനുവേണ്ടി നിർദ്ദേശങ്ങൾ നൽകുകയും, സംരംഭത്തോട് അനുബന്ധിച്ചുള്ള പ്രൊജക്റ്റ് തയ്യാറാക്കാനും നിങ്ങളെ സഹായിക്കുന്നതാണ്, ഇതിനായി നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്, അതിനോടൊപ്പം പിഡിഎഫ് ഫോർമാറ്റിൽ പ്രോജക്ട് റിപോർട്ടും, രണ്ടുവർഷം വിദേശത്ത് ജോലി ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന പാസ്പോർട്ടിന്റെയും, വിസയുടെയും പിഎഫും അപേക്ഷകന്റെ ഫോട്ടോയും ഇതിലൂടെ തന്നെ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. എന്നാൽ നോർക്ക നേരിട്ടല്ല ഈ വായ്പ നൽകുന്നത്, മറിച്ച് എസ്ബിഐ, കാനറ ബാങ്ക് അങ്ങനെയുള്ള 15 ബാങ്കിൻറെ ശൃംഖലകൾ വഴിയായിരിക്കും ഈ വായ്പ നിങ്ങളിലേക്ക് എത്തുക. പിന്നെ യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ട് ജാമ്യമോ ഈടോ ഇല്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുവാനുള്ള സംവിധാനം ഈ ഒരു വായ്പ പദ്ധതിക്ക് ഉണ്ട്.

അപ്പോൾ ഇത് എല്ലാ പ്രവാസികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒരു പദ്ധതി തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.