September 24, 2020

റോഡ് അപകടത്തിൽ പെട്ടാൽ കേന്ദ്ര സർക്കാരിൻറെ വക രണ്ടര ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതി

റോഡ് അപകടത്തിൽ പെട്ടാൽ കേന്ദ്ര സർക്കാരിൻറെ വക രണ്ടര ലക്ഷം രൂപ വരെ ലഭിക്കുന്ന ഈ പദ്ധതി പരിചയപ്പെടാം.

നമ്മുടെ സംസ്ഥാനത്ത് അല്ലെങ്കിൽ രാജ്യത്ത് നിരന്തരം റോഡ് അപകടങ്ങൾ ഉണ്ടാകുന്നു, അതിലൂടെ അപകടങ്ങൾ പറ്റിയതും, ജീവൻ നഷ്ടപ്പെട്ട് പോയ ഒരുപാട് സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്, അത്തരം സന്ദർഭം ഉണ്ടായാൽ അവർക്ക് അല്ലെങ്കിൽ അവളുടെ ഒരു കുടുംബത്തിന് ഒരു ആശ്വാസം എന്ന രീതിയിൽ കേന്ദ്രസർക്കാർ ഇന്ത്യയിലുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി രണ്ടര ലക്ഷം രൂപയുടെ ഒരു പദ്ധതി ആവിഷ്കരിക്കാൻ പോവുകയാണ്, എന്തായാലും ഈ പദ്ധതി സാധാരണക്കാർക്ക് വളരെയേറെ ഉപകാരപ്പെടും എന്നത് തീർച്ചയാണ്.

അപ്പോൾ റോഡ് അപകടത്തിൽപെട്ട ആൾക്ക് സൗജന്യമായി ചികിത്സ നൽകാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്, ജൂലൈ പത്തിന് ശേഷം ആയിരിക്കും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടുക, നാഷണൽ ഹെൽത്ത് അതോറിറ്റി ആയിരിക്കും ഇതിൻറെ പ്രവർത്തനങ്ങൾ നടത്തുക, പിന്നെ പ്രധാനമന്ത്രി ജന ആരോഗ്യ യോജന എന്ന പദ്ധതിയുടെ കീഴിലാണ് ഈ ഒരു സ്കീം ആവിഷ്കരിക്കുന്നത്.

അപകടത്തിൽ പെട്ട ആൾക്ക് ഏറ്റവും കെയർ കിട്ടേണ്ട സമയം ആണ് ആദ്യത്തെ ഒരു മണിക്കൂർ, ഈ സമയത്തു പരമാവധി കെയർ കൊടുത്തില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെട്ട് പോയേക്കാം, ഈ സമയത്ത് കൈയിൽ പണമില്ലാതെ ചികിത്സ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.

ഇത്തരം പദ്ധതി വരുന്നതോടെ ഇനി ചികിത്സ കിട്ടാതെ ആരും റോഡപകടത്തിൽ പെട്ട് മരിക്കുകയില്ല എന്ന് ഉറപ്പാക്കാം, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പ്രഖ്യാപിക്കും, അപ്പോൾ മറ്റൊരു പോസ്റ്റിലൂടെ അതു നിങ്ങളെ അറിയിക്കുന്നതാണ്.