കേന്ദ്ര സർക്കാരിൻറെ മഹാമാരിയോട് അനുബന്ധിച്ചുള്ള എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് നൽകുന്നത്?

കേന്ദ്ര സർക്കാരിൻറെ മഹാമാരിയോട് അനുബന്ധിച്ചുള്ള എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ദീർഘിപ്പിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞോ?

ലോക്ക് ഡൗൺ മൂലം ഒരുപാട് ആനുകൂല്യങ്ങളാണ് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ജനങ്ങൾക്ക് നൽകിയത്. കേന്ദ്ര സർക്കാരിൻറെ വക ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മൂന്നുമാസത്തേക്ക് പ്രതിമാസം 500 രൂപ വച്ച് നൽകിയിരുന്നു, ഉജ്വല യോജനയിലൂടെ ഗ്യാസ് സിലിണ്ടർ വാങ്ങുവാനും തുക മൂന്നുമാസത്തേക്ക് ജൻധൻ അക്കൗണ്ട് ഉള്ളവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിരുന്നു.

പിന്നെ ഉണ്ടായത് ഗരീബ് കല്യാൺ യോജന ആയിരുന്നു, ഇത് മുൻഗണനാ വിഭാഗത്തിൽ ഉള്ള റേഷൻകാർഡിലെ ഓരോ ആൾ വീതം 5 കിലോ അരിയും, ഒരു കാർഡിന് ഒരു കിലോ പയറും എന്ന പദ്ധതിയാണ് ഇതെല്ലാം ജൂൺ മാസത്തോടുകൂടി അവസാനിക്കുമെന്നാണ് അറിയിച്ചത്, എന്നാൽ അടുത്തിടെയുണ്ടായ അറിയിപ്പിൽ കേന്ദ്രസർക്കാർ ചില പദ്ധതികൾ കുറച്ചുനാളത്തേക്ക് കൂടി നീട്ടുന്നു എന്നാണ് അറിയാൻ സാധിച്ചത് അതിലൊന്നാണ് ഗരീബ് കല്യാണ യോജന, അപ്പൊൾ തുടർന്നുള്ള മാസങ്ങളിലും മുൻഗണന വിഭാഗത്തിലുള്ളവർക്ക് കാർഡ് ഒന്നിന് ഒരു കിലോ പയറും, കാർഡിലെ ഓരോ അംഗങ്ങൾക്കും അഞ്ച് കിലോ അരിയും നൽകുന്നു, ഇത് നവംബർ മാസം വരെയാണ് ദീർഘിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റേഷൻ വിതരണം കഴിഞ്ഞായിരിക്കും കേന്ദ്ര സർക്കാരിന്റെ ഈ അരിയും പയറും ഉണ്ടാവുക, ആയതിനാൽ എല്ലാ മാസവും ഇരുപതാം തിയതി കഴിഞായിരിക്കും, ഇൗ റേഷൻ മുൻഗണന വിഭാഗത്തിന് ലഭിക്കുന്നത്.

പിന്നെ ആത്മ നിർബർ ഭാരത് പദ്ധതിയാണ്, അതായത് നമ്മുടെ സംസ്ഥാനത്തേക്ക് എത്തിയ അതിഥി തൊഴിലാളികൾക്കും, വഴിയോര കച്ചവടക്കാർക്ക്, കുടിയേറ്റ തൊഴിലാളികൾക്കും മറ്റും അഞ്ച് കിലോ അരി നൽകുന്ന ഈ പദ്ധതി കൂടി നീട്ടിയിരിക്കുന്നു. ഇനി റേഷൻ കാർഡ് ഇല്ലാത്തവർക്കും ഈയൊരു പദ്ധതിയിലൂടെ അഞ്ച് കിലോ അരി സ്വീകരിക്കാവുന്നതാണ്, അതിനായി സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയാകും, അതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

അപ്പൊൾ ഇനിയും കേന്ദ്ര സർക്കാരിൻറെ പല പദ്ധതികളും ദീർഘിപ്പിക്കും എന്ന് നമുക്ക് വിശ്വസിക്കാം, ഒപ്പം നമുക്ക് ഏറെ ആശ്വാസകരമാകുന്ന നിലവിൽ ദീർഘിപ്പിച്ച പദ്ധതിക്കൾക്ക്‌ നന്ദി പറയാം.

You may also like...