സീതപ്പഴം/ആത്തചക്ക/മുന്തിരി പഴം നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടോ? ഇതറിയാൻ വയ്‌ക്കേണ്ട

സീതപ്പഴം/ആത്തചക്ക/മുന്തിരി പഴം നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടോ? അല്ലെങ്കിൽ നിങ്ങൾ ഇത് എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? അങ്ങനെയുള്ളവർ ഇതിൻറെ ഗുണങ്ങൾ അറിയാതെ പോകരുത്.

നമ്മൾ ഇംഗ്ലീഷിൽ കസ്റ്റഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നൊക്കെ വിളിക്കുന്ന നമ്മുടെ സ്വന്തം സീതപ്പഴം/ആത്തചക്ക പല വീടുകളിലും പറമ്പിലുമെല്ലാം കാണുന്ന ഒന്നാണ്, ചിലരൊക്കെ ഇത് കഴിച്ചിട്ട് ഉണ്ടാകും. രുചിയുടെ കാര്യത്തിൽ പേരുപോലെതന്നെ നല്ല മധുരവും പുളിയും എല്ലാം ചേർന്ന് ഒന്ന് തന്നെയാണ് ഈ സീതപ്പഴം., രാമായണത്തിൽ വനവാസകാലത്ത് സീത ഏറ്റവും കൂടുതൽ കഴിച്ച ഒന്നാണ് ഈ പഴം അതുകൊണ്ടാണ് അതിനെ സീതപ്പഴം എന്ന് വിളിക്കുന്നത്.

ഇന്ത്യയിലെ തന്നെ മഹാരാഷ്ട്രയിലാണ് ഈ പഴം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്, പല സ്ഥലങ്ങളിലും ഇൗ പഴത്തിനു ആവശ്യക്കാർ ഏറെയാണ്, പക്ഷേ നമ്മുടെ പറമ്പിലുമെല്ലാം ഇത് നിൽക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ച് നമുക്കൊരു വില തോന്നുകയില്ല, എന്നാല് ഇതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ എന്നും ഓരോന്ന് കഴിച്ചാൽ കൊള്ളാമെന്ന് നിങ്ങൾക്ക് തോന്നും, കഴിക്കുക മാത്രമല്ല ഇത് തലയിലെ പേൻ ശല്യം മാറാനും ജൈവ കീടനാശിനിയായുമെല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ്.

പഴത്തിന്റെ പുറംഭാഗത്ത് ചക്ക പോലെ തന്നെ കട്ടിയാണെങ്കിലും ഉള്ളിൽ വളരെ സോഫ്റ്റായ നല്ല മധുരമുള്ള ഒരു പഴം ആയിരിക്കും, ഓഗസ്റ്റ് തൊട്ട് നവംബർ വരെ ആയിരിക്കും ഇൗ പഴം ഏറ്റവും കൂടുതൽ നമുക്ക് ലഭ്യമാവുക, ആയതിനാൽ ചക്കയും മാങ്ങയും നമ്മൾ കഴിക്കുന്നതിനോടൊപ്പം ഈ ഒരു പഴം കഴിച്ചിരുന്നാൾ അത് നമുക്ക് ഏറെ ഗുണകരം ആയിരിക്കും എന്ന് വിദഗ്ധർ പറയുന്നുണ്ട്. മധുരവും പുളിയും ഒക്കെയും ഉള്ളത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപാട് ഇഷ്ടപ്പെടും.

അപ്പൊൾ എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ പഴം അത്രയും ഗുണകരമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.

You may also like...