പാൻകാർഡ് ഉള്ളവർ തീർച്ചയായും ഈ പുതിയ അപ്ഡേറ്റ് അറിയാതെ മിസ് ആകരുത്, തിയതി അടക്കം വ്യക്തമായി

പാൻകാർഡ് ഉള്ളവർ തീർച്ചയായും ഈ പുതിയ അപ്ഡേറ്റ് അറിയാതെ പോകരുത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യണം എന്നും അല്ലെങ്കിൽ പാൻകാർഡ് റദ്ദാക്കുകയും ഒപ്പം പതിനായിരം രൂപവരെ പിഴ അടക്കേണ്ടി വരും എന്നും പറഞ്ഞിരുന്നു, ഇത് ഓൺലൈനായി വെബ്സൈറ്റിലൂടെയും അല്ലെങ്കിൽ ഫോണിൽ മെസ്സേജിലൂടെയും ലിങ്ക് ചെയ്യാവുന്ന കാര്യമേ ഉള്ളൂ.

എന്നാൽ ലോക്ക് ഡൗൺ ആയതു കൊണ്ട് തന്നെ ഇത്രയും പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ പെട്ടെന്ന് ലിങ്ക് ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് ആയിട്ടുണ്ട്, അതായത് ഇനി 2021 മാർച്ച് 31 വരെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാനുള്ള അവസരം നിങ്ങൾക്ക് വേണ്ടി ഒരുക്കുകയാണ്, അതിന് ശേഷം മാത്രമേ പാൻ കാർഡ് റദ്ദാക്കുന്നതും, പിഴ വാങ്ങുന്ന നടപടികൾ സ്വീകരിക്കുകയുള്ളൂ, ആയതിനാൽ ആ സമയത്തിനുള്ളിൽ മാത്രം ലിങ്ക് ചെയ്താൽ മതിയാകും.

ഇത് നിങ്ങൾക്ക് ഓൺലൈൻ ആയി അല്ലെങ്കിൽ പാൻ കാർഡിലും ആധാർ കാർഡിലും കൊടുത്തിരിക്കുന്ന നമ്പറിലൂടെ മെസ്സേജ് അയച്ചു ലിങ്ക് ചെയ്യാം, അതിനെ കുറിച്ച് ഉള്ള പോസ്റ്റ് മുൻപ് ഇട്ടിരുന്നു.

You may also like...