കുട്ടികളെ കൈപിടിച്ചുയർത്താൻ പ്രതിമാസം 2000 വിധം മൂന്നുവർഷത്തേക്ക്, വിജ്ഞാന ദീപ്തി 2020

കുട്ടികളെ കൈപിടിച്ചുയർത്താൻ പ്രതിമാസം 2000 വിധം മൂന്നുവർഷത്തേക്ക് ലഭിക്കുന്ന വിജ്ഞാന ദീപ്തി 2020.

സംസ്ഥാന സർക്കാരിൻറെ കുട്ടികൾക്ക് വേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് വിജ്ഞാന ദീപ്തി 2020, ഇതിലൂടെ മൂന്നുവർഷത്തേക്ക് എല്ലാമാസവും 2000 രൂപ വച്ച് കുട്ടികൾക്ക് ലഭിക്കുന്നതാണ്, ഇതിനായി 23500000 രൂപയാണ് സംസ്ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിൽ നിന്ന് പഠിക്കാൻ സാധിക്കാതെ ചൈൽഡ് കെയർ ഹോമുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയിട്ടാണ് ഈ സ്കോളർഷിപ്പ് സർക്കാർ നൽകുന്നത്, 18 വയസ്സിനു താഴെയുള്ള കുട്ടികളാണ് ഇതിനായി പരിഗണിക്കുന്നത്, അതായത് അപേക്ഷിക്കുമ്പോൾ 17 വയസ്സ് ആണെങ്കിൽപോലും 18 വയസ്സ് ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ ഒരു ആനുകൂല്യം നിർത്തും. അപ്പോൾ മൂന്നുവർഷം ആണോ 18 വയസ്സ് ആണോ ആദ്യം വരുന്നത് അതിനു അനുസരിച്ചിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളെ ഇതിലൂടെ തിരഞ്ഞെടുക്കുന്നു, അപ്പോൾ സ്വന്തം വീട്ടിൽ പോകാതെ ചൈൽഡ് കെയർ ഹോമുകളിൽ ഒക്കെ നിൽക്കുന്ന വിദ്യാർഥികൾക്ക് ഇതിലൂടെ വീട്ടിൽ പോയി തന്നെ പഠിക്കാവുന്ന ഒരു സ്ഥിതി ആകുന്നു.

ജെ.ജെ അക്റ്റ്റിന് പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക, അപ്പോൾ ഇത്തരം വിദ്യാർഥികൾ നിങ്ങളുടെ സമീപത്ത് ഉണ്ടെങ്കിൽ ഈ ഒരു ആനുകൂല്യം അവർക്കും ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

You may also like...