September 24, 2020

ഇനി വീണ്ടും ബാങ്കുകൾ നമ്മുടെ കയ്യിൽ നിന്ന് പലതരം ചാർജുകൾ ഈടാക്കാൻ പോവുകയാണ്, അറിവ് നേടാം

ഇനി വീണ്ടും ബാങ്കുകൾ നമ്മുടെ കയ്യിൽ നിന്ന് പലതരം ചാർജുകൾ ഈടാക്കാൻ പോവുകയാണ്, ആയതിനാൽ ഇത് അറിയാതെ പണമിടപാടുകൾ നടത്തിയാൽ അമിതമായ തുക നിങ്ങളുടെ കയ്യിൽ നിന്ന് പോയി കിട്ടും.. ഒപ്പം നമുക്ക് ഗുണകരം ആകുന്ന സന്തോഷ വാർത്തയും ഉണ്ട്.

ലോക്ക് ഡൗൺ സമയത്ത് റിസേർവ് ബാങ്ക് അന്നേരം നടക്കുന്ന പണമിടപാടുകളും, എടിഎം പിൻവലിക്കുന്നതിനും എല്ലാം ചാർജുകൾ നിർത്തി വച്ചിരുന്നു, അതായത് ബാങ്കുമായി നടത്തുന്ന ഒരു ഇടപാടിനും ചാർജുകൾ ലോക്ക് ഡൗൺ സമയത്ത് ഏർപ്പെടുത്തിയിരുന്നില്ല, എന്നാൽ ജൂൺ മാസത്തോടുകൂടി എല്ലാ ആനുകൂല്യങ്ങളും അവസാനിക്കുമ്പോഴും ഈയൊരു ഇളവ് കൂടി അവസാനിക്കുകയാണ്, അതായത് ജൂലൈ തൊട്ട് വീണ്ടും ബാങ്കുകൾ ചാർജ് ഏർപ്പെടുത്തുവാൻ പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അതിൽ എസ്ബിഐ പറഞ്ഞിരിക്കുന്നത്., പട്ടണ പ്രദേശങ്ങളിൽ എ.ടി.എം വഴി പരമാവധി 8 ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു, അതിൽ അഞ്ചെണ്ണം എസ്ബിഐയുടെ തന്നെയായിരിക്കണം, ബാക്കി മൂന്നെണ്ണം മറ്റു ബാങ്കിൻറെ എടിഎമ്മിൽ നിന്നും ആവാം എന്നുകൂടി പറഞ്ഞിട്ടുണ്ട്, ഇതിൽ കൂടുതൽ ആയിട്ടുണ്ടെങ്കിൽ എന്തായാലും 20 രൂപ വരെ നിങ്ങളുടെ കയ്യിൽ നിന്ന് ചാർജ് ഈടാക്കുന്നത് ആയിരിക്കും. ഈ ട്രാൻസാക്ഷൻ ലിമിറ്റ് കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ബാലൻസ് നോക്കാൻ പോലും ചാർജ് ഈടാക്കുന്നതാണ്.

ഇനി ഗ്രാമപ്രദേശങ്ങളിൽ എസ്ബിഐയുടെ ലിമിറ്റ് 10 ആണ്, അതിൽ അഞ്ചെണ്ണം എസ്ബിഐയിൽ നിന്നു തന്നെ നടത്തേണ്ടതുണ്ട്, ബാക്കി അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് നടത്താവുന്നതാണ്, അത് കഴിഞ്ഞാൽ 20 രൂപ വരെ ചാർജുകൾ ഈടാക്കും. അപ്പോൾ എസ്ബിഐ ആണ് ഇത് എടുത്തു പറഞ്ഞിരിക്കുന്നത്, മറ്റു വാണിജ്യ ബാങ്കുകളും മുൻപുണ്ടായ നിരക്കിൽ ചാർജുകൾ ഈടാക്കുന്നതായിരിക്കും.

പിന്നെ ഏറ്റവും സന്തോഷകരമായ വാർത്ത എന്താണെന്ന് വെച്ചാൽ നെഫ്ട്(NEFT), ആർടിജിഎസ്(RTGS) ട്രാൻസാക്ഷൻകൾക്ക് ഇനി ചാർജുകൾ ഈടാക്കുന്നില്ല എന്ന് റിസർവ്ബാങ്ക് അറിയിച്ചിട്ടുണ്ട്, അതായത് ഒരുപാട് തുക ഒരുമിച്ച് ട്രാൻസാക്ഷൻ നടത്തുമ്പോൾ ചാർജുകൾ മുൻപ് ഈടാക്കിയിരുന്നു, എന്നാൽ ഇനി അങ്ങനെ ഉണ്ടാവുകയില്ല.

പിന്നെ നിലവിൽ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ഓരോ സർവീസുകൾ ഉപയോഗിക്കുമ്പോൾ ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ പോലും ഇത് ഒഴിവാക്കാനായി ചർച്ചകൾ നടക്കുന്നുണ്ട്, രണ്ടുമാസത്തിനുശേഷം ഇതിനെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകുന്നതാണ്. അപ്പോൾ ഇത്തരം ചാർജുകൾ എടുത്തുകളയുന്നതോട് കൂടി ജനങ്ങൾക്ക് അത് വലിയൊരു ഉപകാരം തന്നെയായിരിക്കും.