അടുത്ത ആഴ്ച മുതൽ കുട്ടികൾക്ക് വേണ്ടിയിട്ടുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കുന്നു, അത് എങ്ങനെ എന്ന് അറിഞ്ഞു അർഹത ഉള്ളവർക്ക് കിറ്റ് വാങ്ങാം.
ലോക്ക് ഡൗൺ സമയത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി കിറ്റ് നൽകിയിരുന്നു, എന്നാൽ കുട്ടികൾക്കുള്ള കിറ്റിനെ കുറിച്ച് ജൂൺ മാസത്തിൽ പറയുകയുണ്ടായി, അതായത് കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണം ഇപ്പോൾ നൽകുവാൻ സാധിക്കാത്തത് കൊണ്ട് തന്നെ ആ ഒരു തുക ഈ കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷ്യ കിറ്റ് എന്ന രീതിയിൽ നൽകാനായിരുന്നു തീരുമാനം, അതിൻറെ വിതരണം അടുത്താഴ്ച മുതൽ ഉണ്ടാകുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.
എട്ടാം ക്ലാസ് വരെയുള്ള സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാർത്ഥികൾക്കാണ് കിറ്റ് ലഭിക്കുക,ഈ കിറ്റിൽ എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നും, എത്ര രൂപയുടെ കിറ്റ് ആണ് കുട്ടികൾക്ക് ലഭിക്കുക എന്നെല്ലാം മുൻപുതന്നെ ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
സപ്പ്ളൈകോ ഈ ഭക്ഷ്യ കിറ്റ് അതാത് സ്കൂളിലേക്ക് കുട്ടികളുടെ എണ്ണം അനുസരിച്ച് നൽകുകയാണ് ചെയ്യുന്നത്, ആയതിനാൽ ഇതിൻറെ മേൽനോട്ടം വഹിക്കുന്നത് സ്കൂൾ അധികാരികൾ ആയിരിക്കും അപ്പോൾ അവർ നിങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന തിയതി അറിയിക്കും, അന്നേരം കുട്ടികളുടെ രക്ഷിതാവ് സാമൂഹിക അകലം പാലിച്ച് കിറ്റ് കൈപ്പറ്റേണ്ടതാണ്.
ഇനി നിങ്ങളെ അറിയിച്ചില്ലെങ്കിൽ നിങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്, അപ്പോൾ ഈ വിവരം ആരും അറിയാതെ പോകരുത് നിങ്ങൾക്ക് അർഹതപ്പെട്ട കിറ്റ് എത്രയും പെട്ടെന്ന് തന്നെ കൈപ്പറ്റാം.