എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വരുന്ന പതിനായിരത്തോളം പ്രത്യേകതരം രോഗങ്ങൾക്ക് 50,000 രൂപ വരെ സർക്കാർ ചികിത്സക്കായി സൗജന്യമായി നൽകുന്നു.
നമുക്ക് എല്ലാവർക്കും അസുഖങ്ങൾ വരുന്നതാണ്, ചിലർക്ക് കാഠിന്യം ഉള്ളതും ചിലർക്ക് കാഠിന്യം കുറവുള്ളതായ അസ്വസ്ഥതകൾ വരാറുണ്ട്, ഈ സാഹചര്യത്തിൽ ചികിത്സിക്കാൻ പണമില്ലാതെ ഒരുപാട് പേരെ കഷ്ടപ്പെടുന്നു, അത്തരം ആളുകൾക്ക് വേണ്ടി സർക്കാർ ധനസഹായം നൽകുന്ന വിവരം പലരും അറിഞ്ഞു കാണില്ല എന്നാൽ അത്തരത്തിൽ ഒരു പദ്ധതിയാണ് ‘സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻറ് ടു ദി പുവർ’ എന്നത്, ഇതിലൂടെ 50,000 രൂപ വരെ എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ പ്രത്യേകമായി നിർദ്ദേശിക്കപ്പെട്ട ബാധിതർക്ക് വേണ്ടി നൽകുന്നു, ഇത് വളരെ കാലങ്ങളായി നിലവിൽ വന്ന പദ്ധതിയാണ് പക്ഷേ പലർക്കും ഇതിനെപ്പറ്റി വലിയ അറിവ് ഉണ്ടാവുകയില്ല.
ഇതിനായി സുഖമില്ലാത്ത ആളുടെ വാർഷികവരുമാനം മൂന്നു ലക്ഷത്തിന് താഴെയായിരിക്കണം, ഒരു വട്ടം മാത്രമേ ഒരാൾക്ക് അമ്പതിനായിരം രൂപ വരെ ലഭിക്കുകയുള്ളൂ, ഇനി മറ്റെന്തെങ്കിലും സർക്കാർ ആനുകൂല്യം അപേക്ഷകന് ലഭിക്കുന്നുണ്ടെങ്കിൽ അത് തികയാതെ വരുമ്പോൾ മാത്രം ഈ ഒരു പദ്ധതിയിൽ നിന്ന് തുക അനുവദിക്കുന്നതാണ്.
അപ്പോൾ ഇതിന് സമർപ്പിക്കേണ്ടത് അപേക്ഷകനെ ചികിത്സിക്കുന്ന ഡോക്ടറുടെ ഒരു സാക്ഷ്യപത്രമാണ്, അതിൽ ചികിത്സക്കായി എത്ര തുക ചിലവു വരും എന്ന് കൂടി എഴുതേണ്ടതുണ്ട്, കേരളത്തിനുള്ളിൽ 49 ആശുപത്രികൾക്ക് ആണ് ഈ പദ്ധതിക്കുവേണ്ടി അംഗീകാരം നൽകിയിട്ടുള്ളത്, അവിടെ ചികിത്സ നേടി കഴിഞ്ഞിട്ടുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുടെ മുഖാന്തരം അപേക്ഷ ബന്ധപ്പെട്ട ആളുകൾക്ക് സമർപ്പിക്കാം.
അതായത് അപേക്ഷാഫോം ഡോക്ടറെ കൊണ്ട് പൂരിപ്പിച്ച് വാങ്ങിയതിനുശേഷം അതോടൊപ്പം വരുമാന സർട്ടിഫിക്കറ്റും, തിരിച്ചറിയൽ രേഖയും കൂടി ബന്ധപ്പെട്ട സ്ഥലത്തേക്ക് അയക്കേണ്ടതാണ് എന്നിട്ട്, ഒരു കത്ത് മുഖേന ആയിരിക്കും ഇതിന് യോഗ്യത നേടി എന്ന് സർക്കാർ അപേക്ഷകനെ അറിയിക്കുന്നത്, തുടർന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിച്ചേരുന്നു.അപ്പോൾ ഈ ഒരു വിവരം സമൂഹത്തിൽ ദുരിതം ബാധിച്ചു ചികിത്സ പണം കണ്ടെത്തുവാൻ കഷ്ടപ്പെടുന്നവർക്ക് ഉപകരിക്കട്ടെ..