കുടുംബത്തിലെ 2 പെൺകുട്ടികൾക്ക് ക്ഷേമപദ്ധതി വഴി സൗജന്യമായി മുപ്പതിനായിരം രൂപ വരെ നൽകുന്നു

കുടുംബത്തിലെ രണ്ടു പെൺകുട്ടികൾക്ക് ക്ഷേമപദ്ധതി വഴി സൗജന്യമായി മുപ്പതിനായിരം രൂപ വരെ കേരള സർക്കാർ നൽകുന്നു.

സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്യുന്ന പരിണയം പദ്ധതിയിലൂടെ ഒരു കുടുംബത്തിലെ രണ്ട് പെൺമക്കൾക്ക് 30,000 രൂപ വരെ വിവാഹ ആവശ്യത്തിനായി ആനുകൂല്യം ലഭിക്കുന്നു, മുൻപ് ഇതിനു പതിനായിരം രൂപ ആയിരുന്നു നൽകിയത് എന്നാൽ ഇപ്പോൾ അത് മുപ്പതിനായിരം ആക്കിയിട്ടുണ്ട്.

ഇതിന് അർഹരായവർ ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കളാണ് അല്ലെങ്കിൽ ഭിന്നശേഷിയുള്ള പെൺകുട്ടിയുടെ വിവാഹത്തിനായും അപേക്ഷിക്കാം. ജില്ലാ സാമൂഹിക നീതി ഓഫീസർക്ക്‌ മുമ്പാകെയാണ് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഇതിന് അപേക്ഷിക്കുവാൻ ആയി വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം, റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെട്ടതായിരിക്കണം, അപ്പോൾ അപേക്ഷയോടൊപ്പം ഇത് സംബന്ധമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്, കൂടാതെ 18 വയസിനു മുകളിൽ പ്രായം ഉള്ള കുട്ടികൾക്കാണ് ഇൗ ആനുകൂല്യം ലഭിക്കുന്നത് ആയതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും, ഒപ്പം ഭിന്ന ശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പിന്നെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്, അതിനാൽ ഒരു കുട്ടിയുടെ വിവാഹത്തിനുശേഷം മൂന്നുവർഷം കഴിഞ്ഞു ആയിരിക്കണം രണ്ടാമത്തെ കുട്ടിയുടെ വിവാഹം, ഒപ്പം ഒരു പെൺകുട്ടി വിവാഹം കഴിച്ച ശേഷം വേർപിരിഞ്ഞിട്ട് ഉണ്ടെങ്കിൽ, ആ കുട്ടിയുടെ പുനർ വിവാഹത്തിന് വേണ്ടിയും ഈ പദ്ധതിയിൽ അപേക്ഷിക്കാം. അപ്പൊൾ വേർപിരിഞ്ഞ രേഖയും സമർപ്പിക്കേണ്ടതാണ്.

ഇനി തുക സാങ്ഷൻ ആയി കഴിഞ്ഞു വിവാഹത്തിന് മുൻപായി അപേക്ഷക മരണപ്പെട്ടു എങ്കിൽ കുടുംബത്തിലുള്ള ആർക്കെങ്കിലും ഈ പദ്ധതിയിൽ നിന്ന് അപേക്ഷിച്ച് ഈ ആനുകൂല്യം നേടിയെടുക്കാം.

വിവാഹം നിശ്ചയിച്ചതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടത് ഉണ്ട്. അപ്പോൾ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ ഉള്ള അപേക്ഷാഫോമും, മറ്റു ഡീറ്റെയിൽസ് എല്ലാം ഈ പോസ്റ്റ്റിന്റെ ആദ്യ കമൻറ് നിങ്ങൾക്കായി നൽകുന്നു.

You may also like...