അവസാന തീയതി ജൂലൈ 15 ആണ് അതിനുശേഷം മസ്റ്ററിങ് നടത്തുവാൻ സാധിക്കില്ല, പെൻഷൻ റദ്ദാക്കും

ഇതുവരെ പെൻഷൻ മസ്റ്ററിങ് നടത്താത്തവർക്കു വേണ്ടി, അവസാന തീയതി ജൂലൈ 15 ആണ് അതിനുശേഷം മസ്റ്ററിങ് നടത്തുവാൻ സാധിക്കില്ല, അതോടൊപ്പം നിങ്ങളുടെ പെൻഷൻ റദ്ദാക്കുകയും ചെയ്യും.

പെൻഷൻ മസ്റ്ററിങ് നടത്തുന്നത് തന്നെ അനർഹമായി അതായത് മരിച്ച ആളുടെ പേരിൽ ഒക്കെ ധാരാളം ആളുകൾ ഇപ്പോഴും പെൻഷൻ കൈപറ്റുന്നുണ്ട്, ആയതിനാൽ പെൻഷൻ കൈപ്പറ്റുന്നവർ മരിച്ചിട്ടില്ല എന്ന് തെളിയിക്കുവാൻ ആയി അക്ഷയ കേന്ദ്രങ്ങൾ വഴി ഫിംഗർ പ്രിൻറ് വെച്ച് മസ്റ്ററിങ് നടത്തേണ്ടതുണ്ട്. അതിന് ഒരുപാട് തിയ്യതികൾ സർക്കാർ അറിയിച്ചിരുന്നു, പിന്നെ ലോക്ക് ഡൗൺ മൂലം ഇത് നിർത്തി വച്ചിരിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ ജൂലൈ 15 തീയതിക്ക് മുമ്പ് ഇത് വരെ മസ്റ്ററിങ് നടത്താത്ത ആളുകൾ നടത്തിയില്ലെങ്കിൽ തീർച്ചയായും വരാൻ പോകുന്ന പെൻഷനുകൾ നിങ്ങൾക്കു ലഭിക്കുകയില്ല എന്നുകൂടി അറിയിച്ചിട്ടുണ്ട്.

എന്തെങ്കിലും കാരണവശാൽ തളർന്നു കിടക്കുന്നത്കൊണ്ട് മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചിട്ടുണ്ടെങ്കിലും വീട്ടിൽ വന്ന് തന്നെ മസ്റ്ററിങ് നടത്തുന്ന സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഹോട്ട്സ്പോട്ടുകൾ ആയി അല്ലെങ്കിൽ കണ്ടെയിന്മെന്റ് സോണുകളായി സർക്കാർ പ്രഖ്യാപിച്ച സ്ഥലത്ത് ഉള്ള ആളുകൾ ഇപ്പോൾ മാസ്റ്ററിൽ ചെയ്യുവാൻ പാടുകയില്ല, അവർക്കായി സർക്കാർ പ്രത്യേകമായ തീയതി നൽകുന്നതായിരിക്കും, അതിനെ കുറിച്ച് അറിയുവാൻ അക്ഷയകേന്ദ്രങ്ങളിൽ വിളിച്ച് അന്വേഷിച്ചാൽ മതിയാകും.

അപ്പോൾ ഇതുവരെ മസ്റ്ററിങ് നടത്താത്തവർ എത്രയും പെട്ടെന്ന് തന്നെ നടത്തുക.

You may also like...