June 14, 2021

വീട് ഉണ്ടാക്കുവാനായി 10 ലക്ഷം വരെ സർക്കാരിൻറെ ഭാഗത്തുനിന്നും ധനസഹായം ലഭിക്കുന്ന വിവരം ഇതാ

വീട് ഉണ്ടാക്കുവാനായി 10 ലക്ഷം വരെ സർക്കാരിൻറെ ഭാഗത്തുനിന്നും ധനസഹായം ലഭിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരുന്നോ?, എങ്കിൽ ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതി അറിയാതെ പോകരുത്.

നമ്മുടെ എല്ലാവരുടെയും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി സർക്കാർ ധനസഹായം നൽകുന്നു, സാധാരണഗതിയിൽ വീട് ഉണ്ടാക്കുവാൻ അല്പം പണം കയ്യിൽ ഉണ്ടെങ്കിലും ബാക്കി പണത്തിനായി ബാങ്കുകളെയും മറ്റും ആശ്രയിക്കേണ്ടിവരും, അതുകൊണ്ടു പല രേഖകളും, കൊള്ള പലിശയും ബാങ്കുകൾക്ക് നൽകേണ്ടി വരും.

എന്നാൽ ഏറ്റവും സുരക്ഷിതമായി സർക്കാരിൻറെ കൈയിൽ നിന്ന് വായ്പ എടുക്കുകയാണെങ്കിൽ യാതൊന്നും പേടിക്കേണ്ടതില്ല, സർക്കാരിൻറെ പക്കൽനിന്ന് ആയതുകൊണ്ടുതന്നെ ഇതിലും വിശ്വസനീയമായ ഒരു വായ്പ മാർഗം വേറെ ഒന്നും ഉണ്ടാവുകയില്ല. ”എൻറെ വീട്” എന്നാണ് ഈ പദ്ധതിയുടെ പേര്. എങ്ങനെയാണ് ഇതിനുവേണ്ടി അപേക്ഷിക്കേണ്ടത് എന്ന് നോക്കാം, ഇതിന് കേരളത്തിൽ തന്നെ താമസിക്കുന്ന മൂന്നു ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള ഭവനം ഇല്ലാത്ത ആളുകൾക്ക് അപേക്ഷിക്കാം.

രണ്ട് തരമായി ഈ വായ്പയെ തരംതിരിച്ചിട്ടുണ്ട്, അതായത് ഒരു 120000 രൂപ വരെ വാർഷികവരുമാനം ഉള്ള വ്യക്തിക്ക് 500000 രൂപ 7.5% പലിശയിൽ ലഭിക്കുന്നതാണ്, തിരിച്ചടവ് കാലാവധി 15 വർഷം വരെ ഈ വായ്‌പ്പ ലഭിക്കുന്നു, ഇതിനായി അപേക്ഷിക്കാനുള്ള പ്രായപരിധി 18-55 വയസ്സാണ്.

ഇനി 120000-300000 ലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനം ഉള്ള ആളുകൾക്ക് പരമാവധി വായ്പാ തുക 1000000 ആണ്, അതിനായി 8.5 ശതമാനമാണ് പലിശ വരിക, 15 വർഷംവരെ തിരിച്ചടവ് കാലാവധി ഉണ്ട്, ഇതിനും പ്രായപരിധി 18-55 വയസ്സ് തന്നെയാണ്.

പിന്നെ കുറച്ചു വ്യവസ്ഥകളുണ്ട്., അതിൽ ആദ്യത്തേത് അപേക്ഷകരുടെ പേരിലോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളുടെ പേരിലോ താമസിക്കാൻ പറ്റുന്ന ഒരു വീട് ഉണ്ടായിരിക്കരുത്. പിന്നെ എൻറെ വീട് എന്ന പദ്ധതിയിലൂടെ വായ്പ നൽകുന്നത് പുതുതായി വീട് നിർമ്മിക്കുവാൻ വേണ്ടിയാണ്, യാതൊരു കാരണവശാലും നിലവിലുള്ള വീട് പുതുക്കി പണിയാനോ അല്ലെങ്കിൽ വീട് പണിയാനുള്ള സ്ഥലം വാങ്ങുവാനും ഈ പദ്ധതിയിൽ നിന്ന് പണം ലഭിക്കുകയില്ല. അപേക്ഷകനോടൊപ്പം കുടുംബത്തിലെ ഒരാൾ സഹ അപേക്ഷകനായി ഇരിക്കേണ്ടതാണ്, ഒപ്പം അപേക്ഷകൻ അല്ലെങ്കിൽ സഹ അപേക്ഷകൻ വസ്തുവിൻറെ അതായത് ഭൂമിക്ക് ഉടമസ്ഥാവകാശമുള്ള വ്യക്തി ആയിരിക്കണം.

ഈ വായ്പ ലഭിക്കുന്നത് 3 ഗഡുക്കൾ ആയിട്ടായിരിക്കും, ആദ്യത്തേത് ബെയ്സ്മെന്റ് പണി പൂർത്തിയാകുമ്പോൾ വായ്പാ തുകയുടെ 30 ശതമാനവും, ഒറ്റനില വീടാണെങ്കിൽ ലിന്റിൽ വരെ പണി പൂർത്തീകരിച്ച ശേഷം, അല്ലെങ്കിൽ രണ്ടു നില വീട് ആണെങ്കിൽ ഒന്നാം നിലയുടെ മേൽക്കൂര പൂർത്തീകരിച്ച് ശേഷവും വായ്പാ തുകയുടെ ബാക്കി 40 ശതമാനം ലഭിക്കുന്നതാണ്, പിന്നെ അംഗീകൃത പ്ലാൻ പ്രകാരമുള്ള എല്ലാ നിലകളിലും മേൽക്കൂര പൂർത്തീകരിച്ച്, പുറം വാതിലുകൾ സ്ഥാപിച്ചശേഷം എല്ലാം ശരിയായി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവസാന ഗഡുവായ 30 ശതമാനവും ലഭിക്കും.

ജനറൽ കാറ്റഗറി ഒഴിച്ചു ഒ.ബി.സി മുതൽ എല്ലാ വിഭാഗങ്ങൾക്കും ഈ ലോണിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. കോർപ്പറേഷൻറെ ജില്ല, ഉപജില്ലാ ഓഫീസുകളിൽ നിന്നും ഇതിൻറെ അപേക്ഷാഫോറം ലഭിക്കും, അത് പൂരിപ്പിച്ച് രേഖകളോടൊപ്പം സമർപ്പിക്കേണ്ടതാണ്.

രേഖകൾ എന്താണെന്ന് വച്ചാൽ അപേക്ഷകന്റെയും സഹ അപേക്ഷകന്റെയും റേഷൻ കാർഡ് പകർപ്പ്, അവരുടെ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് പകർപ്പ്, ആധാർ കാർഡിന് പകർപ്പ്, പിന്നെ ഭൂമിയുടെ കരം അടച്ച രസീത്, ജാതിസർട്ടിഫിക്കറ്റ്, പിന്നെ ഇരുവരുടെയും വയസ്സ് തെളിയിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭവനനിർമാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് അനുവദിച്ച അംഗീകൃത പെർമിറ്റ്, പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ സമർപ്പിക്കണം.

ഭവന നിർമ്മാണം നടത്തുന്ന വസ്തുവാണ് ഇതിന് ജാമ്യമായി നൽകേണ്ടത്, ഈ വസ്തുവിൽ ആധാര പ്രകാരം ആർക്കൊക്കെ അവകാശമുണ്ടോ അവരെല്ലാം ജാമ്യ കരാറിൽ ഏർപ്പെടേണ്ടതാണ്. ഇനി ഭവനനിർമ്മാണത്തിന് വരുന്ന തുക വസ്തുവിനെകാളും കൂടുതൽ ആണെങ്കിൽ വസ്തുവിന്റെ ആധാരത്തോടൊപ്പം ഉദ്യോഗസ്ഥ ജാമ്യം, മറ്റു വസ്തു ജാമ്യം, സ്ഥിരനിക്ഷേപം, എൽഐസി പോളിസി മുതലായവ ജാമ്യമായി സ്വീകരിക്കും. അപ്പോൾ ഒന്നില്ലെങ്കിൽ ഭൂമിയുടെ ആധാരം അല്ലെങ്കിൽ മേൽപ്പറഞ്ഞ വസ്തുക്കൾ വച്ച് ജാമ്യമായി സമർപ്പിക്കാവുന്നതാണ്.

അപ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമായി എന്ന് കരുതുന്നു ആയതിനാൽ എല്ലാവരുടെയും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടെ.