October 28, 2020

മീറ്റർ റീഡിങ് നോക്കി അതിന്റെ സഹായത്തോടെ കെഎസ്ഇബി ബില്ല്/ കരണ്ട് ഉപയോഗം നിയന്ത്രിക്കാം

മീറ്റർ റീഡിങ് നോക്കി അതിന്റെ സഹായത്തോടെ കെഎസ്ഇബി ബില്ല് അല്ലെങ്കിൽ കരണ്ട് ഉപയോഗം നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് അറിയാം.

ഇപ്പോൾ ലോക്ക് ഡൗൺ സമയത്ത് നല്ല രീതിയിൽ തന്നെ എല്ലാ വീടുകളിലും കറണ്ട് ബില്ല് വന്നിരുന്നു, അത് ഇനി തുടരാൻ തന്നെയാണ് സാധ്യത, ആയതിനാൽ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത പക്ഷം നമ്മൾ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ അല്ലെങ്കിൽ മീറ്ററിൽ നോക്കേണ്ടത് ആയ പല കാര്യങ്ങൾ ഉണ്ട്, അതൊക്കെ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ നമ്മുടെ വൈദ്യുതി ബിൽ നല്ലരീതിയിൽ കുറയും.

അപ്പോൾ ഇതിനായി ഏറ്റവും ആദ്യം തന്നെ ദിവസേന നമ്മൾ മീറ്റർ റീഡിങ് എടുക്കേണ്ടതുണ്ട്, അതായത് ദിവസവും നമ്മൾ എത്ര കരണ്ട് എടുക്കുന്നു എന്ന് അതിൽ വിശകലനം നടത്തി അതിനനുസരിച്ച് കുറച്ചു കൊണ്ടുവരാം,
റീഡിംഗ് എടുക്കാൻ വലിയ വിവരമൊന്നും വേണ്ടതില്ല, ഒരു പത്താം ക്ലാസ് കഴിഞ്ഞ കുട്ടിക്ക് വരെ മീറ്റർ റീഡിങ് മെഷീൻ വെച്ച് എടുക്കാം.

മീറ്റർ റീഡിങ്നോടൊപ്പം മറ്റു പല കാര്യങ്ങൾ കൂടി അറിഞ്ഞു വച്ചിട്ടുണ്ടെങ്ങിൽ കെഎസ്ഇബി എത്ര ശ്രമിച്ചാലും നമ്മുടെ കറൻറ് ബിൽ കൂട്ടുവാൻ സാധിക്കുകയില്ല. പിന്നെ ഈ മാർഗങ്ങൾ കെ.എസ്.ഇ.ബിക്ക്‌ അറിയാമെങ്കിലും ആരും പറഞ്ഞു തരില്ല, ആയതിനാൽ ഇത് നല്ലൊരു അവസരമായി കണ്ടു പറഞ്ഞതെല്ലാം ഫോളോ ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവർക്കും ഉപകാരപ്രദമാകും.