January 19, 2021

ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ച ഈ സാഹചര്യത്തിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കുക

ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ച ഈ സാഹചര്യത്തിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ഓരോ കാർഡ്കാർക്കും ലഭിക്കുന്നതെന്ന് നോക്കാം.

അടുത്തിടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയുടെ കീഴിൽ മുൻഗണന വിഭാഗത്തിനു വേണ്ടിയുള്ള അരിയും പയറും നവംബർ മാസം വരെ നൽകുവാൻ തീരുമാനം ഉണ്ടായിരുന്നു, എന്നാൽ നമ്മുടെ സർക്കാരിന് അതിനെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകളും, വിതരണ തീയതിയും മറ്റും ഒന്നും ലഭിച്ചിട്ടില്ല, ആയതിനാൽ ഈ മാസം അവർക്കുള്ള ജൂലൈ റേഷൻ ലഭിക്കുമോ എന്ന് സംശയമാണ്, ഇനി ഈ മാസം ലഭിച്ചില്ലെങ്കിൽ അതുംകൂടി ചേർത്ത് അടുത്തമാസം നിങ്ങൾക്ക് എന്തായാലും ലഭിക്കുന്നതായിരിക്കും.

ഈ മാസം എ.എ.വൈ കാർഡുകാർക്ക് കാർഡിന് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായും, ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും നൽകുന്നു. പിന്നെ മുൻഗണന വിഭാഗത്തിലെ ബിപിഎൽ കാർഡിന്, കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും, ഒരു കിലോ ഗോതമ്പും അതും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും.

ഇനി നീലക്കാടിന് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരിയും കിലോയ്ക്ക് നാലുരൂപ വിധം ലഭിക്കുന്നതാണ്, കൂടാതെ ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ മുതൽ മൂന്നു കിലോ വരെ ആട്ട കാർഡിന് 17 രൂപ നിരക്കിൽ ലഭിക്കും. ഇനി വെള്ള കാർഡ് ഉള്ളവർക്ക് 4 കിലോ അരി 10 രൂപ 90 പൈസക്കും, ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതൽ മൂന്ന് കിലോ ആട്ട 17 രൂപ നിരക്കിലും നൽകുന്നതാണ്.

പിന്നെ എല്ലാ വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിൽ കാർഡിന് അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിൽ കാർഡിന് നാല് ലിറ്റർ മണ്ണെണ്ണയും, ലിറ്ററിന് 29 രൂപ നിരക്കിൽ നൽകുന്നതാണ്.

പിന്നെ മുൻഗണന വിഭാഗത്തിനുള്ള അരിയും പയറും നൽകുന്ന തീയതികൾ പിന്നീട് മറ്റൊരു പോസ്റ്റിലൂടെ അറിയിക്കുന്നതാണ്, അപ്പോൾ ഈ വിലപ്പെട്ട വിവരം എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുക.