October 26, 2020

വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി ചിലവുകുറഞ്ഞ ചെറിയ വീടുകളുടെ വിശേഷങ്ങൾ, നന്മ

രണ്ടുമുതൽ രണ്ടര ലക്ഷം രൂപയ്ക്ക് ഉള്ളിൽ ഉള്ള, കേരളത്തിലെ പല സ്ഥലങ്ങളിലായി പണികഴിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ ചെറിയ വീടുകൾ ഒന്ന് സന്ദർശിച്ചാലോ, ഒപ്പം വീടിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം.

ഇടുക്കി ജില്ലയിലെ നാടുകാണിയിലെ ഗ്രാമാശ്രമം എന്ന കൂട്ടായ്മയുടെ ഡയറക്റ്റ് ഫാദർ: ജിജോ കുര്യനാണ് ഇങ്ങനെ രണ്ടുമുതൽ രണ്ടര ലക്ഷം രൂപയ്ക്ക് പല ജില്ലകളിലായി ചെറു വീടുകൾ നിർമ്മിച്ചു നൽകുവാനുള്ള നേതൃത്വം വഹിച്ചത്. നമ്മുടെ സംസ്ഥാനത്ത് ചാക്കുകൊണ്ട് വലിച്ചുകെട്ടിയതും, ടാർപായ കൊണ്ട് കെട്ടിഎത്തും, മൺപുരകളും, അങ്ങനെ അനവധി ജീർണാവസ്ഥയിലുള്ള വീടുകൾ ധാരാളം ഉണ്ട്, പിന്നെ പ്രകൃതിക്ഷോഭ വന്നതോടുകൂടി തകർന്നടിഞ്ഞ വീടുകളും ഏറെയാണ്. അത്തരം ആളുകൾക്ക് താമസിക്കുവാൻ വാസയോഗ്യമായ ഒരു സ്ഥലം നിർമ്മിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

രണ്ടുമുതൽ രണ്ടര ലക്ഷം രൂപയ്ക്ക് ഉള്ളിൽ ആണെങ്കിലും അത്യാവശ്യം താമസിക്കുവാനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ഇത്തരം ചെറു വീടുകളുടെ നിർമാണം കേരളത്തിൻറെ പലഭാഗത്തായി വ്യാപിക്കുകയാണ്, കാരണം ഒരു സാധാരണ കുടുംബത്തിന് അല്ലെങ്കിൽ വീട് എന്ന സ്വപ്നം ഉള്ളവർക്ക് ഏറ്റവും കൂടുതൽ അനുയോജ്യമായ രീതിയിലാണ് ഇതിൻറെ പണികഴിപ്പിച്ചിരിക്കുന്നത്.

കൊച്ചുവീട് ആണെങ്കിലും കാണാൻ നല്ല ഭംഗിയുള്ള ഇവയുടെ തറയിൽ അതിമനോഹരമായ ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്.പിന്നെ ഒരു സിറ്റൗട്ടും, ഹാളും, അടുക്കളയും, ബാത്റൂം, ബെഡ്റൂം നൽകിയിട്ടുണ്ട്. വീട്ടിൽ താമസിക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ആണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്.
അപ്പോൾ ഭംഗിയുള്ള ഈ കുട്ടി വീടുകൾ കാണാം.