September 24, 2020

ഒന്നാം ക്ലാസുമുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്നവർക്ക്‌ പ്രതിമാസം 1000രൂപ സ്കോളർഷിപ്പ്

ഒന്നാം ക്ലാസുമുതൽ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരെ പ്രതിമാസം 1000 രൂപയുടെ കേരള സർക്കാർ സ്കോളർഷിപ്പ്.

ഒരുപാട് പ്രൈവറ്റ് സ്കോളർഷിപ്പുകൾ അനവധി പോസ്റ്റിലൂടെ ഞങ്ങൾ നിങ്ങൾക്കായി നൽകിയിരുന്നു, എന്നാൽ കൂടുതൽ പേർക്കും കുറച്ചുകൂടി സുരക്ഷിതമായ രീതിയിൽ ലഭിക്കുമെന്ന് ഉറപ്പുള്ള സ്കോളർഷിപ്പുകൾ ആണ് താല്പര്യം, ആയതിനാൽ കേരള സർക്കാർ വിദ്യാർഥികൾക്കായി നൽകുന്ന ഈ സ്കോളർഷിപ്പ് ഒന്ന് പരിചയപ്പെടാം.. വിദ്യാകിരണം സ്കോളർഷിപ്പ് പദ്ധതിയിലൂടെ ആണ് 2020-2021 അധ്യയന വർഷത്തിലേക്ക് പ്രതിമാസം അതായത് പത്ത് മാസത്തേക്ക് പ്രതിമാസം 1000 രൂപ വെച്ച് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നത്.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ആണ്, ആയതിനാൽ എല്ലാവർക്കും കിട്ടിയില്ലെങ്കിലും നമ്മുടെ സമൂഹത്തിൽ അത്തരം ആളുകളും ഒരുപാട് ഉണ്ടെന്ന് മനസ്സിലാക്കി ഈ വിവരം അവരെ പറഞ്ഞു ധരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

ഇതിനായി അപേക്ഷ സമർപ്പിക്കുന്നത് നിങ്ങളുടെ ജില്ലകളുടെ സാമൂഹിക നീതി ഓഫീസർക്ക് മുൻപിലാണ്, അപേക്ഷാഫോം അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്, ഈ അപേക്ഷാഫോം നിങ്ങൾ പഠിക്കുന്ന വിദ്യാലയത്തിലെ പ്രിൻസിപ്പാൾ മുഖേന പൂരിപ്പിച്ച് സാമൂഹിക നീതി ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

പിന്നെ മറ്റു മാനദണ്ഡങ്ങൾ എന്താണെന്നുവെച്ചാൽ അപേക്ഷകൻ കുട്ടിയുടെ രക്ഷിതാവായിരിക്കണം, അദ്ദേഹം ബിപിഎൽ കുടുംബത്തിലെ ആയിരിക്കണം, ഒരു ലക്ഷം രൂപയുടെ താഴെ വാർഷിക വരുമാനം ഉള്ളവർ ആയിരിക്കണം, പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ടെങ്കിൽ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.

ജൂലൈ മാസം അവസാനം വരെ ആണ് ഇതിനായി അപേക്ഷിക്കുവാനുള്ള സമയം, അപ്പോൾ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും പിന്നെ അപേക്ഷകൻറെ ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റും, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകേണ്ടതുണ്ട്.

ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് 10 മാസത്തേക്ക് പ്രതിമാസം 300 രൂപയും, ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് പ്രതിമാസം 500 രൂപയും, പ്ലസ് വൺ/ പ്ലസ് ടു/ ഐടിഐ കോഴ്സുകൾ തത്തുല്യമായ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്ക് ഓരോ മാസവും 750 രൂപയും, ഡിഗ്രി/ പിജി/ പോളിടെക്നിക് തത്തുല്യമായ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും ലഭിക്കുന്നു.

അപ്പോൾ ജൂലൈ മാസം അവസാനിക്കുന്നതിനു മുൻപുതന്നെ അപേക്ഷ വയ്ക്കുവാൻ ഏവരും ശ്രമിക്കുക.