September 24, 2020

രണ്ടരമാസം കൊണ്ട് കായ്ച്ചു തുടങ്ങുന്ന തായ്ലൻറ് മാവ്, നട്ട് കഴിഞ്ഞാൽ ഇനി എല്ലാകാലത്തും മാങ്ങ

രണ്ടര മാസം കൊണ്ട് കായ്ച്ചു തുടങ്ങുന്ന തായ്ലൻറ് മാവ് എന്ന് പറയുന്ന നട്ട് കഴിഞ്ഞാൽ ഇനി എല്ലാ കാലത്തും മാങ്ങ കഴിക്കാം.

സാധാരണ മാവ് കായ്‌ക്കണമെങ്കിൽ കുറച്ചു സമയമെടുക്കും, എന്നാൽ തായ്‌ലൻഡ് മാവ് എന്നുപറയുന്ന ഈ കുഞ്ഞൻ മാവ് വാങ്ങിച്ച് ഗ്രോബാഗില് അല്ലെങ്കിൽ ടെറസിന് മുകളിൽ എവിടെയാണെങ്കിലും നട്ടു കഴിഞ്ഞാൽ മാക്സിമം രണ്ടര മാസത്തിനുള്ളിൽ ഇത് കായ്ക്കും എന്നത് തീർച്ചയാണ്. ഇവ ബോൺസായ് പോലെ തന്നെ ഉയരം കുറഞ്ഞവ ആയത്കൊണ്ട് തന്നെ എവിടെയും വക്കാം, എന്നാൽ അത് ചോലയുടെ അവിടെ ഒന്നും വെക്കാൻ പാടില്ല, ഒരു മീഡിയം രീതിയിൽ തണൽ തരുന്ന സ്ഥലത്ത് വേണം നടാൻ.

ഇതിനു വളമായി കാര്യമായിട്ട് ഒന്നും കൊടുക്കേണ്ടതില്ല, സാധാ മാവിന് കൊടുക്കുന്നത് പോലെ തന്നെ വളം ചെയ്താൽ മതിയാകും, ഇത്തരമൊരു മാവ് വയ്ക്കുന്നതിലൂടെ തന്നെ എല്ലാ സമയത്തും നമുക്ക് മാങ്ങ കഴിക്കാം, അതായത് ചെടി വലുതാകുന്നതിലും കൂടുതൽ ഇവയിൽ നിന്ന് മാങ്ങ ലഭിക്കുന്നു.

100 രൂപ മുതൽക്കാണ് ഇവ നൽകുന്നത്, ഇത്രയും കുറവ് വില നൽകാൻ തന്നെ കാരണം ഇവർ ഡയറക്ട് സെല്ലിങ് ആണ് നോക്കുന്നത്, ആയതിനാൽ എല്ലാ കർഷകർക്കും മീഡിയേറ്ററുകളുടെ സഹായം ഇല്ലാതെ ഇവർതന്നെ സപ്ലൈ ചെയ്യുന്നു. അപ്പോൾ ഈ കുഞ്ഞൻ മാവിൻറെ കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നമ്മുക്ക് കണ്ടറിയാം.