October 28, 2020

പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം ഇരുനില വീട് ജാക്കി വച്ച് പൊക്കുന്ന കാഴ്ച, സൂപ്പർ

പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം സ്വന്തം വീട് ആധുനിക ടെക്നോളജി ഉപയോഗിച്ച് പൊക്കി ഉയരം കൂട്ടുന്നു.

കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിൽ പ്രളയം വന്നിരുന്നു, അപ്പോൾ വീട്ടിൽ വെള്ളം കയറുകയും ഒരുപാട് രൂപയുടെ നഷ്ടം വരുകയും ഒക്കെ ചെയ്തു, ഈ വർഷവും നല്ല രീതിയിൽ തന്നെ മഴ ഉണ്ടാകുമെന്നുള്ള അറിയിപ്പ് മൂലമാണ് വീടിൻറെ ഉടമസ്ഥൻ ഈയൊരു രീതി ചിന്തിച്ചത്, അല്ലാതെ ഒരുപാട് കാലത്തെ പഴക്കമില്ലാത്ത തൻറെ വീട് പൊളിച്ചു മാറ്റുവാനും മറ്റൊരു സ്ഥലത്ത് വീട് വയ്ക്കുവാനും അദ്ദേഹത്തിന് മനസ്സുവന്നില്ല.

കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുമെങ്കിലും ഇത് സംഭവിച്ച ഒരു കാര്യമാണ്, ഈയൊരു ടെക്നോളജി വിദേശരാജ്യങ്ങളിൽ എല്ലാം സുലഭം ആണ്, കോഴിക്കോടുള്ള ഒരു സ്വകാര്യ ഏജൻസി വഴിയായിരുന്നു ഈ വീട് ജാക്കി ഉപയോഗിച്ച് ഉയരം കൂട്ടിയത്.

നെടുമങ്ങാട് തെക്കേകരയിൽ വിനോദിന്റെ വീടാണ് ഇങ്ങനെ ജാക്കി വെച്ച് ഉയർത്തിയത്, രണ്ടുനിലയുള്ള ഏകദേശം 1100 സ്ക്വയർ ഫീറ്റ് വരുന്ന വീടാണ് ഉയർത്തിയത്, അതുകൊണ്ടുതന്നെ ഇനി പ്രളയം വന്നാലും കാര്യമായി വെള്ളം കയറില്ല എന്നാണ് കുടുംബം വിശ്വസിക്കുന്നത്, ആയതിനാൽ തന്നെ ഇൗ വർഷത്തെ പ്രളയത്തെ നേരിടാനാണ് വിനോദിന്റെയും കുടുംബത്തിന്റെയും തീരുമാനം.