September 24, 2020

നിങ്ങളുടെ മകളുടെ പേരിൽ ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയാൽ, കുട്ടിയുടെ ഭാവി സേഫ് ആണ്

നിങ്ങളുടെ മകളുടെ പേരിൽ ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയാൽ, കുട്ടിയുടെ ഇരുപത്തിയൊന്നാം വയസ്സിൽ 64 ലക്ഷം രൂപ ലഭിക്കും.

കേന്ദ്രസർക്കാർ പെൺമക്കളുടെ വിവാഹത്തിന് അല്ലെങ്കിൽ പഠന ആവശ്യങ്ങൾക്കുമായി ആരംഭിച്ചിരിക്കുന്ന ഒരു പദ്ധതിയാണ് ഇത്, “സുകന്യ സമൃദ്ധി” എന്നാണു ഈ പദ്ധതിയുടെ നാമം. പോസ്റ്റ് ഓഫീസിലൂടെ ഈ അക്കൗണ്ട് നമുക്ക് തുടങ്ങാൻ സാധിക്കും, എന്നാൽ ആൺകുട്ടികളുടെ പേരിൽ തുടങ്ങാൻ സാധിക്കുകയില്ല പെൺകുട്ടികളുടെ പേരിൽ മാത്രമേ ഈ അക്കൗണ്ട് ഉള്ളൂ. 250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഈ അക്കൗണ്ടിൽ നിങ്ങൾക്ക് നിക്ഷേപിക്കാം, ഇങ്ങനെ നിക്ഷേപിക്കുന്നതിലൂടെ കുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുകയും അതിന് ഇരട്ടിയിലും കൂടുതലായി നിങ്ങൾക്ക് തുക ലഭിക്കുന്നു, അങ്ങനെ വരുമ്പോൾ ഒരുപാട് കാര്യങ്ങൾക്ക് ഈ തുക വിനിയോഗിക്കാം.

സുകന്യ സമൃദ്ധിയിൽ അംഗങ്ങളാകാൻ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിൽ അല്ലെങ്കിൽ പൊതുമേഖലാ ബാങ്കിൽ പോയി അക്കൗണ്ട് തുടങ്ങേണ്ടതാണ്, 10 വയസ്സിനു താഴെ വരുന്ന പെൺകുട്ടികൾക്ക് മാത്രമേ ഇതിന് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, ഇനി ലോക്ക് ഡൗൺ സമയത്ത് കുട്ടിക്ക് 10 വയസ്സ് ആയെങ്കിൽ നിങ്ങൾക്ക് ജൂൺ 31 വരെ അക്കൗണ്ട് തുടങ്ങാൻ ഇളവ് നൽകിയിട്ടുണ്ട്. അക്കൗണ്ട് തുടങ്ങുവാനായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ, രക്ഷിതാക്കളുടെ തിരിച്ചറിയൽരേഖ, ഫോട്ടോ എന്നിവ നൽകേണ്ടതുണ്ട്.

കുട്ടിക്ക് 7 വയസുള്ളപ്പോൾ പ്രതിമാസം 1000 രൂപ വച്ച് നിങ്ങൾ മുടങ്ങാതെ നിക്ഷേപിക്കുകയാണെങ്കിൽ 168000 രൂപയാണ് നിങ്ങൾക്ക് ആകെ നൽകേണ്ടതുള്ളൂ, എന്നാൽ 21 വാസാകുമ്പോൾ പിൻവലിക്കുന്ന സമയത്ത് ആറ് ലക്ഷം രൂപ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഇങ്ങനെ 1,50,000 രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം, മിനിമം 250 എങ്കിലും നിക്ഷേപിക്കണം. ഈ തുക നിങ്ങൾക്ക് വർഷത്തിൽ ഒരു തവണയോ അല്ലെങ്കിൽ ഗഡുക്കളായി അടക്കാവുന്നതാണ്.

ഇനി 150000 രൂപ പ്രതിവർഷം 15 വർഷത്തേക്ക് നിക്ഷേപിച്ചു എന്ന് വിചാരിക്കുക, അങ്ങനെയാണെങ്കിൽ നമ്മൾ ആകെ നിക്ഷേപം നടത്തുന്നത് 2250000 രൂപയാണ്, കുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ നമുക്ക് 64 ലക്ഷം രൂപ ലഭിക്കുന്നു.

ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ എന്നുകൂടി അറിഞ്ഞിരിക്കുക, അപ്പോൾ ഏറെ ഫലപ്രദമായ നിങ്ങളുടെ പെൺമക്കൾക്ക് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ലൊരു നിക്ഷേപമാണ് ഈ സുകന്യ സമൃദ്ധി നിക്ഷേപം.