July 25, 2021

സർക്കാർ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെൺമക്കൾക്ക് ലഭിക്കുന്നു, അറിവ്

സർക്കാർ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെൺമക്കൾക്ക് ലഭിക്കുന്നു.

ഒരുപക്ഷേ എല്ലാവർക്കും ഈ ഒരു ആനുകൂല്യം വേണ്ടി വരില്ലെങ്കിലും ഇങ്ങനെ ഒരു ആനുകൂല്യം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, പലർക്കും ഇത് പറഞ്ഞു കൊടുത്തു കൊടുക്കുകയും അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതാണ്, ആയതിനാൽ തനിക്ക് ഗുണമില്ലെന്ന് ഓർത്ത് വിലപ്പെട്ട വിവരങ്ങൾ അറിയാതെ പോകരുത്.

ഈ ആനുകൂല്യം ലഭിക്കുന്നത് സാധു വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ആണ്, കോർപറേഷൻ മുനിസിപ്പാലിറ്റി പഞ്ചായത്ത് എന്നിവയിലൂടെ ഇതിനു വേണ്ടി അപേക്ഷിക്കാം. ഗ്രാമ പഞ്ചായത്ത് നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകുമ്പോൽ മുപ്പതിനായിരം രൂപ ലഭിക്കും.

പെൺകുട്ടിക്ക് വിവാഹ ദിനത്തിൽ 18 വയസ്സ് പൂർത്തിയായിരിക്കണം, കുടുംബ വാർഷിക വരുമാനം 25,000 രൂപയിൽ താഴെയായിരിക്കണം, കേരളത്തിൽ തന്നെ മൂന്നുവർഷം സ്ഥിരതാമസം ആയ പെൺകുട്ടി ആയിരിക്കണം, പിന്നെ വിവാഹത്തിനു വേണ്ടിയുള്ള സ്വർണ്ണവും മറ്റും നോക്കുമ്പോൾ അത് അമ്പതിനായിരം രൂപയിൽ താഴെ വിലവരുന്നതായിരിക്കണം, ഇതൊക്കെയാണ് അപേക്ഷിക്കുവാനുള്ള നിബന്ധനകൾ.

അപ്പോൾ ഈ ഒരു കാര്യത്തിന് അപേക്ഷിക്കുവാൻ വേണ്ടി ഫോം പഞ്ചായത്തിൽ നിന്നും ലഭിക്കുന്നത്, അതിനോടൊപ്പം അപേക്ഷക വിധവ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ നിശ്ചയം സംബന്ധിച്ചുള്ള വെള്ള കടലാസിൽ പ്രതിശ്രുതവരന്റെ സത്യവാങ്മൂലം, വിവാഹിതരാകാൻ പോകുന്ന പെൺകുട്ടി കേരളത്തിൽ മൂന്നുവർഷമായി സ്ഥിരതാമസം ആണെന്നുള്ള രേഖ, പിന്നെ വിവാഹത്തിന് ഒരു മാസം മുമ്പാണ് അപേക്ഷിക്കേണ്ടത് ഇനി അങ്ങനെ അപേക്ഷിക്കാൻ പറ്റാത്തവർക്ക്‌ ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്, അങ്ങനെ അപേക്ഷിക്കുന്നവർക്ക് കാലതാമസം മാപ്പ് ആക്കുന്നതിനുള്ള അപേക്ഷ കൂടി ഈ അപേക്ഷാഫോമിന്റെ ഒപ്പം വെക്കേണ്ടതാണ്.

ഇനി വിവാഹിതയാകുന്ന പെൺകുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തി കൊടുക്കുന്ന ആൾക്ക് അല്ലെങ്കിൽ പെൺകുട്ടിക്കു സ്വമേധയാ അപേക്ഷിക്കാം, പിന്നെ അഗതി മന്ദിരങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് ആണെങ്കിൽ പോലും അപേക്ഷിക്കാവുന്നതാണ്, പിന്നെ വിവാഹത്തിനു മുമ്പുതന്നെ ഈ തുക നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ വിവാഹം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പിന്നെ പെൺകുട്ടിക്ക് അനിയനോ ചേട്ടനോ ഉണ്ടെങ്കിൽ പോലും ഇതിന് പെൺകുട്ടി അർഹ ആയിരിക്കും, പിന്നെ വിധവ ആയില്ലെങ്കിലും 3 വർഷമോ അതിലധികമോ കാലയളവിൽ വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെൺ മക്കൾക്കു വേണ്ടി ഈ ധനസഹായം അനുവദിക്കുന്നതാണ്, ഒപ്പം ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ പെൺമക്കൾക്കും, ഭർത്താവിനെ കാണാതായി ഏഴ് വർഷം കഴിഞ്ഞവരുടെ മക്കൾക്കും ധനസഹായം ലഭിക്കുന്നു.

അപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെടാവുന്നതാണ് ഒപ്പം അപേക്ഷയും വയ്ക്കാം.