October 26, 2020

ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ്, ഒന്ന് അറിഞ്ഞിരിക്കുക

ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ്, അതെല്ലാവരും ഒന്ന് അറിഞ്ഞിരിക്കുക.

സാധാരണ നമ്മൾ ഫോണിലൂടെ തന്നെ ഗ്യാസ് ബുക്ക് ചെയ്യുകയും ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസ് കൊണ്ടുവരുന്ന സമയം നമ്മൾ പണം കൊടുക്കുകയും ഗ്യാസ് കൈപ്പറ്റുകയും ആണ് പതിവ്, എന്നാൽ ഇനി ഒടിപി സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഗ്യാസ് നമ്മുടെ നമുക്ക് ലഭിക്കുകയുള്ളൂ, അതായത് നമ്മൾ ഗ്യാസ് ബുക്ക് ചെയ്തു കഴിഞ്ഞ് അത് അവിടെ നിന്ന് കൊണ്ടുവരുന്ന സമയം അവർ ബില്ല് എന്റർ ചെയ്യുകയും, അന്നേരം നമ്മുടെ ഫോണിലേക്ക് ഒരു ഒടിപി എന്നപോലെ നാല് അക്ക നമ്പർ വരുന്നതായിരിക്കും, അത്..പറഞ്ഞു കൊടുത്താൽ മാത്രമേ വേരിഫൈ ചെയ്തു കൊണ്ട് നമുക്ക് ഗ്യാസ് ലഭിക്കുകയുള്ളൂ.

വയനാട് ജില്ല ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഈ ഒരു രീതിയാണ് പിന്തുടർന്നിരുന്നത്, എന്നാൽ ഇപ്പോൾ വയനാട് ജില്ലയിലും ഇങ്ങനെയൊരു ഒടിപി സംവിധാനം ആയിരിക്കും ഇനി ഉണ്ടാവുക. ഇങ്ങനെയൊരു ഒടിപി സംവിധാനം ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ബാധകമാകുന്നത്, മറിച്ച് ഭാരത് ഗ്യാസ് ഉപയോഗിക്കുന്ന ആളുകൾക്ക് ഇങ്ങനെയൊരു ഒടിപി സംവിധാനമില്ല.

അപ്പോൾ ഇന്ത്യൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ഇനി മൂന്ന് മെസ്സേജുകൾ ആണ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ വരുക. അതായത് ഒന്ന് ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ബുക്കായി എന്ന് കാണിക്കുന്ന ഒരു മെസ്സേജും, അതിനുശേഷം ഒടിപി വരുന്ന ഒരു മെസ്സേജും, പിന്നീട് ഗ്യാസ് നമ്മൾ കൈപ്പറ്റിയ ശേഷം അത് ഡെലിവർ ആയെന്നുള്ള ഒരു മെസ്സേജും ആയിരിക്കും വരിക.

ഈ ഇൻഫോർമേഷൻ പലരും അറിഞ്ഞുകാണില്ല, ആയതിനാൽ ഇനി ഗ്യാസ് ഏജൻസിയിൽ നിന്ന് ഇന്ത്യൻ ഗ്യാസ് വരുമ്പോൾ നമ്മൾ അവിടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്.