February 20, 2021

സ്കൂൾ കുട്ടികൾക്കായി സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്നു, അറിയാം

സ്കൂൾ കുട്ടികൾക്കായി സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്നു.

കൊച്ചു കുട്ടികളുടെ കാര്യം ആയതുകൊണ്ട് തന്നെ ആർക്കും അപകടം ഉണ്ടാകരുത് എന്നാണ് നമ്മൾ ഏറെ പ്രാർത്ഥിക്കുന്നത് എന്നിരുന്നാൽ പോലും പലസ്ഥലങ്ങളിലും കൊച്ചുകുട്ടികൾ അപകടത്താൽ മരണപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്, അവർക്കുവേണ്ടി എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ആണ് സംസ്ഥാന സർക്കാർ ഇൗ ധനസഹായം നൽകുന്നത്.

സർക്കാർ, എയിഡഡ് സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ അപകടം മൂലം മരണപ്പെട്ടാൽ അമ്പതിനായിരം രൂപ ധനസഹായം നൽകുന്നു, ഇനി ബിപിഎൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാവ് മരിച്ചാൽ അവർക്കും പരമാവധി 50,000 രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. ഈ അപേക്ഷ നൽകേണ്ടത് വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്. അപകട മരണം എന്ന് പറയുമ്പോൾ അത് ഏതുവിധേനയും ഉള്ള അപകടവും ആകാം എന്നാണ് പറയുന്നത്.

അപ്പോൾ നമുക്ക് ഈ ഒരു ആനുകൂല്യം ഒരിക്കലും സ്വീകരിക്കേണ്ടി വരരുതെ എന്ന പ്രാർത്ഥനയോടുകൂടി ഈ വിവരം അറിഞ്ഞിരിക്കാം.