January 26, 2021

വാർക്ക പണിയുടെ ഇടയിൽ നിന്ന് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയതറിഞ്ഞ ജയസൂര്യയുടെ കഥ, മിടുക്കൻ

വാർക്ക പണിയുടെ ഇടയിൽ നിന്ന് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയതറിഞ്ഞ ജയസൂര്യയുടെ കഥ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

പ്ലസ് ടു റിസൾട്ട് വന്ന ദിവസം തനിക് ഫുൾ എ പ്ലസ് കിട്ടി എന്ന് ജയസൂര്യ അറിഞ്ഞത് വാർക്ക പണിയുടെ ഇടയിൽ നിന്നായിരുന്നു. ഈ കാര്യം കേട്ടപ്പോൾ പലർക്കും ജയസൂര്യയെ ഓർത്തു ബഹുമാനവും സ്നേഹവും ഒക്കെ തോണി കാണും. എന്നാലിപ്പോൾ ജയസൂര്യയുടെ ജീവിതത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

തനിക്ക് കിട്ടിയ വിജയത്തിന് ഈ നാടിനോട് നന്ദി പറഞ്ഞാണ് ജയസൂര്യ ആഘോഷിച്ചത്, വാടക ക്വാർട്ടേഴ്സിലാണ് ജയസൂര്യയുടെ താമസം, തമിഴ്നാട്ടിൽ നിന്ന് ഒന്നര വയസ്സുള്ളപ്പോൾ കേരളത്തിൽ എത്തിയ ജയസൂര്യ ഇവിടെ എത്തി കഴിഞ്ഞ് ഓട്ടോ ഓടിച്ച അച്ഛൻ അപകടത്തിൽപ്പെട്ട് ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു തുടർന്ന് ജയസൂര്യയുടെ അമ്മയാണു കുടുംബം നോക്കിയിരുന്നത്, പിന്നീട് ഒരുപാട് കഷ്ടതയിൽ ആക്രി സാധനങ്ങളും മറ്റും വിറ്റുമായിരുന്നു കുടുംബം ജീവിച്ചത്, എന്നാലത് അതൊന്നും തികയാതെ വന്നപ്പോഴാണ് ജയസൂര്യയും പണിക്ക് ഇറങ്ങിയത്.

പഠനത്തിനൊപ്പം അവധിദിവസങ്ങളിൽ ഹോട്ടലിൽ സപ്ലയർ ആയും ക്ലീനറായി ജയസൂര്യ നിന്നു, എന്നാൽ കൊറോണ ആയതുകൊണ്ട് ആ ഒരു വരുമാനമാർഗം നിലച്ചത് കൊണ്ട് തന്നെ ബസ് സ്റ്റാൻഡിൽ പോയി നിന്ന് ആരെങ്കിലും ജോലിക്ക് വിളിക്കുന്നതും കാത്ത് ഇരിക്കുകയാണ് പതിവ്.

ഇപ്പോൾ അഭിനന്ദനങ്ങളുമായി എത്തിയ ആളുകളോടും എല്ലാം ജയസൂര്യയുടെ കുടുംബത്തിനും ഒപ്പം അവന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്കൊന്ന് കേൾക്കാം.