September 24, 2020

ഈ പദ്ധതിയിൽ അംഗമാകുന്ന സ്ത്രീകളുടെ 2 മക്കൾക്ക് 1200 രൂപ വിധം സ്കോളർഷിപ്പും മറ്റും, അറിയൂ

കുടുംബശ്രീ മുഖേന കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ ഭീമായോജന എന്ന പദ്ധതിയിൽ അംഗമാകുന്ന സ്ത്രീകളുടെ രണ്ട് മക്കൾക്ക് 1200 രൂപ വിധം സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.

കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ കുടുംബശ്രീ മിഷനും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കൂടി ചേർന്ന് അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഈ സ്ത്രീ സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി സുരക്ഷാ ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികൽ രണ്ടുംകൂടി സംയോജിപ്പിച്ചു കൊണ്ടാണ് സ്ത്രീ സുരക്ഷാ ബീമാ യോജന എന്ന പദ്ധതി ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്.

ഭൂരിഭാഗം പേർക്കും അതായത് കുടുംബശ്രീയിൽ ഉള്ള ആളുകൾക്കു പോലും ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് കൂടുതൽ അറിവില്ല, ഇത് കുടുംബശ്രീയിൽ ഉള്ള ആളുകളെ അറിയിക്കുവാൻ ആയി സിഡിഎസ്, ഭീമ യോജന എന്നീ പദ്ധതികൾ രൂപംകൊണ്ടിരുന്നു, അവയിൽ അംഗങ്ങളായ ആളുകളാണ് ഓരോ കുടുംബശ്രീയിൽ ഉള്ള സ്ത്രീകളെ ഈ സ്ത്രീ സുരക്ഷാ ഭീമ യോജന എന്ന പദ്ധതിയെ പറ്റി അറിയിക്കേണ്ടത്. എന്നിരുന്നാൽ പോലും 2014ൽ ആവിഷ്കരിച്ച ഈ പദ്ധതി സ്വാർത്ഥ താല്പര്യം കൊണ്ടോ അല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ടോ കൂടുതൽ പേരിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ഒരു അയൽക്കൂട്ടത്തിലെ ഒരു അംഗത്തിൻറെ രണ്ട് മക്കൾക്ക് അവർ 9,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മക്കൾ ആണെങ്കിൽ ഇരുവർക്കും 1200 രൂപയുടെ സ്കോളർഷിപ്പ് പ്രതിവർഷം ലഭിക്കും. 18 വയസ്സ് മുതൽ 75 വയസ്സുവരെയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് ആയിരിക്കും ഈ ഒരു ആനുകൂല്യം ലഭിക്കുക. ഇനി അംഗമായിരിക്കെ ആ സ്ത്രീ മരണപ്പെടുകയാണെങ്കിൽ അത് സ്വാഭാവിക മരണമാണ് എങ്കിൽ അമ്പതിനായിരം രൂപവരെ അവരുടെ കുടുംബത്തിന് ലഭിക്കുന്നു.

പിന്നെ 60 വയസ്സു മുതൽ 65 വയസ്സു വരെയുള്ളവർക്ക് 9000 രൂപയാണ് സ്വാഭാവിക മരണത്തിന് ലഭിക്കുക, 66 വയസ് മുതൽ 70 വയസ്സ് വരെയുള്ളവർക്ക് 6000 രൂപ സ്വാഭാവിക മരണത്തിന് ലഭിക്കുന്നതാണ്, 70 വയസ്സ് മുതൽ 75 വയസ്സുവരെയുള്ള വ്യക്തി സ്വാഭാവിക മരണമടഞ്ഞെങ്കിൽ 4000 രൂപയും ലഭിക്കും. ഇത് കൂടാതെ ഈ അംഗം അപകടമരണം വരിക്കുകയാണെങ്കിൽ അവരുടെ കുടുംബത്തിന്/ നോമിനിക്ക് 95000 രൂപ ലഭിക്കുന്നതാണ്, ഒപ്പം അപകടത്തിലൂടെ സ്ഥിര വൈകല്യം ഉണ്ടായാൽ 75,000 രൂപയും ഭാഗികമായ അംഗവൈകല്യം ആണെങ്കിൽ 35500 രൂപയും ലഭിക്കുന്നു.

അപ്പോൾ ഇങ്ങനെ ഒരു പദ്ധതിയിൽ കുടുംബശ്രീ വഴി ചേരാൻ വേണ്ടി ഓരോ അംഗം പ്രതിവർഷം അടയ്ക്കേണ്ടത് 342 രൂപയാണ്, എന്നാൽ അതിൽ പകുതി തുക കേന്ദ്ര സർക്കാർ തന്നെ വഹിക്കുന്നതാണ് ആയതിനാൽ 171 രൂപ മാത്രം പ്രതിവർഷം അടച്ചാൽ മതിയാകും. ഇനി 51 വയസ്സു മുതൽ 75 വയസ്സ് വരെയുള്ളവർക്ക് 150 രൂപ പ്രതിവർഷം പ്രീമിയമായി അടച്ചാൽ മതിയാകും.

ഇതിനെ പറ്റിയുള്ള വിശദവിവരങ്ങളും അപേക്ഷ ഫോമും കമൻറ് ബോക്സിൽ ആദ്യത്തെ കമൻറ് ആയി നൽകിയിട്ടുണ്ട്, ഇതൊന്നും അറിയാതെ പോയ ആളുകൾക്ക് വേണ്ടി ഈ പദ്ധതി അവരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അപ്പോൾ തീർച്ചയായും കുടുംബശ്രീയിൽ അംഗം ആയിട്ടും ഇതൊന്നും അറിയാതെ പോയ ആളുകൾക്ക് ഇവ ഉപകാരപ്പെടും എന്ന് കരുതുന്നു.